കേരളത്തിലെ പ്ലസ് വൺ വിദ്യാർത്ഥികൾക്ക് 15000 രൂപയുടെ സ്കോളർഷിപ് ,സാമ്പത്തികമായി പിന്നോക്കം നിൽക്കുന്ന കുടുംബങ്ങളിലെ കുട്ടികൾക്ക് അവരുടെ പഠനത്തിന് വേണ്ടി സഹായം നൽകുക എന്ന ലക്ഷ്യത്തോടെ LIC Housing Finance Limited (LIC HFL) നൽകുന്ന സ്കോളർഷിപ് ആണ് LIC HFL Vidyadhan Scholarship 2023
അപേക്ഷിക്കുന്ന വിദ്യാർത്ഥികളിൽ നിന്ന് അർഹരാകുന്ന മുഴുവൻ കുട്ടികൾക്കും സ്കോളർഷിപ് തുക ബാങ്ക് അക്കൗണ്ടിലേക്ക് ലഭിക്കും ,എല്ലാ വർഷവും നല്ലൊരു വിഭാഗം വിദ്യാർത്ഥികൾക്കും സ്കോളർഷിപ് ലഭിക്കാറുണ്ട് ,LIC യെ കുറിച്ച് നമുക്കെല്ലാം അറിയാം LIC യുടെ HOUSING ഫിനാന്സ് ആണ് ഈ സ്കോളർഷിപ് നൽകുന്നത് ,സ്കോളർഷിപ്പുമായി ബന്ധപ്പെട്ട ഔദ്യോഗിക അറിയിപ്പ് ലഭിക്കാൻ Click Here
അപേക്ഷിക്കേണ്ട അവസാന തിയ്യതി Sep 30
അപേക്ഷിക്കാനുള്ള യോഗ്യത
- നിലവിൽ പത്താം ക്ലാസ് കഴിഞ്ഞ് പ്ലസ് വൺ അഡ്മിഷൻ എടുത്ത വിദ്യാർത്ഥി ആയിരിക്കണം
- ഗവണ്മെന്റ് അംഗീകൃത സ്ഥാപനത്തിൽ പ്ലസ് വൺ അഡ്മിഷൻ എടുത്ത റെഗുലർ വിദ്യാർത്ഥി ആയിരിക്കണം
- വിദ്യാർത്ഥിക്ക് പത്താം ക്ലാസ് പരീക്ഷക്ക് 60% മുകളിൽ ഗ്രേഡ് ഉണ്ടയിരിക്കണം
- അപേക്ഷിക്കുന്ന വിദ്യാർത്ഥിയുടെ കുടുംബ വാർഷിക വരുമാനം 360000 രൂപയിൽ കൂടാൻ പാടില്ല
- വിദ്യാർത്ഥിയുടെ ആധാർ കാർഡ്
- പത്താം ക്ലാസ് പരീക്ഷയുടെ മാർക്ക് ലിസ്റ്റ് കോപ്പി
- വരുമാന സർട്ടിഫിക്കറ്റ് ( കഴിഞ്ഞ 6 മാസത്തിനുള്ളിൽ എടുത്തത് )Income proof (Form 16A/income certificate from government authority/salary slips, etc.)
- അഡ്മിഷൻ ലെറ്റർ അല്ലങ്കിൽ അലോട്ട്മെന്റ് ലെറ്റർ ((school/college/university ID card/bonafide certificate, etc.)
- ഈ വർഷം അടച്ച ഫീസ് രസീത്
ബാങ്ക് അക്കൗണ്ട് nationalised ബാങ്കിൽ നിന്ന് തന്നെ വേണം എന്ന് ഉണ്ടോ
മറുപടിഇല്ലാതാക്കൂnationalised bank account compulsory
ഇല്ലാതാക്കൂ