2023, സെപ്റ്റംബർ 22, വെള്ളിയാഴ്‌ച

കേരളത്തിൽ പഠിക്കുന്ന ഡിഗ്രി വിദ്യാർത്ഥികൾക്ക് 25000/- രൂപ ലഭിക്കുന്ന സ്കോളർഷിപ്-LIC Vidyadhan Scholarship 2023 For Graduation Students-Application Process



കേരളത്തിൽ പഠിക്കുന്ന ഡിഗ്രി വിദ്യാർത്ഥികൾക്ക് 25000/- രൂപ ലഭിക്കുന്ന സ്കോളർഷിപ് ,സാമ്പത്തികമായി പിന്നോക്കം നിൽക്കുന്ന കുടുംബങ്ങളിലെ കുട്ടികൾക്ക് അവരുടെ പഠനത്തിന് വേണ്ടി സഹായം നൽകുക എന്ന ലക്ഷ്യത്തോടെ LIC Housing Finance Limited (LIC HFL) നൽകുന്ന സ്കോളർഷിപ് ആണ് LIC HFL Vidyadhan Scholarship 2023 

അപേക്ഷിക്കുന്ന വിദ്യാർത്ഥികളിൽ നിന്ന് അർഹരാകുന്ന മുഴുവൻ കുട്ടികൾക്കും സ്കോളർഷിപ് തുക ബാങ്ക് അക്കൗണ്ടിലേക്ക് ലഭിക്കും ,എല്ലാ വർഷവും നല്ലൊരു വിഭാഗം വിദ്യാർത്ഥികൾക്കും സ്കോളർഷിപ് ലഭിക്കാറുണ്ട് ,LIC യെ കുറിച്ച് നമുക്കെല്ലാം അറിയാം LIC യുടെ HOUSING ഫിനാന്സ് ആണ് ഈ സ്കോളർഷിപ് നൽകുന്നത്  ,സ്കോളർഷിപ്പുമായി ബന്ധപ്പെട്ട ഔദ്യോഗിക അറിയിപ്പ് ലഭിക്കാൻ Click Here

യോഗ്യതകൾ 

  • 2023 -24 അധ്യയന വർഷത്തിൽ ഒന്നാം വർഷ ഡിഗ്രി കോഴ്സിന് അഡ്മിഷൻ എടുത്ത വിദ്യാർഥികൾ ആയിരിക്കണം ( (in any stream) at any recognised college/university/institution (in the academic year 2023-24) in India can apply).
  • അപേക്ഷിക്കുന്ന വിദ്യാർത്ഥിക്ക് പ്ലസ് ടു പരീക്ഷയിൽ 60 %മുകളിൽ ഗ്രേഡ് ലഭിച്ച വിദ്യാർത്ഥി ആയിരിക്കണം 
  • കുടുംബ വാർഷിക വരുമാനം 360000/- രൂപയിൽ കൂടാൻ പാടില്ല 

സ്കോളർഷിപ് തുക 

INR 25,000 per year for 3 years

രേഖകൾ 

  • വിദ്യാർത്ഥിയുടെ ആധാർ കാർഡ് 
  • പ്ലസ് ടു പരീക്ഷയുടെ മാർക്ക് ലിസ്റ്റ് കോപ്പി 
  • വരുമാന സർട്ടിഫിക്കറ്റ് ( Income proof (Form 16A/income certificate from government authority/salary slips, etc.
  • അഡ്മിഷൻ സർട്ടിഫിക്കറ്റ് ( bonafide certificate )
  • ഈ വർഷം അടച്ച ഫീസ് രസീത് 
  • ബാങ്ക് അക്കൗണ്ട് വിവരങ്ങൾ ( പാസ്ബുക്ക് കോപ്പി ) Bank (only nationalised banks) account details of the scholarship applicant (canceled cheque/passbook copy) (NOTE: Gramin/Co-operative banks are not allowed)
  • മാതാപിതാക്കൾ മരണപ്പെട്ട കുട്ടികൾക്ക് മുന്ഗണന ലഭിക്കുന്നതിനാൽ മരണപ്പെട്ടവരുടെ മരണ സർട്ടിഫിക്കറ്റ് കോപ്പി 
  • അംഗ വൈകല്യം ഉണ്ടകിൽ Disability certficate 
എങ്ങനെ അപേക്ഷിക്കാം 

ആദ്യം നിങ്ങൾ താഴെ കാണുന്ന Click Here ക്ലിക്ക് ചെയ്യുക 






തുടർന്നു വരുന്ന പേജിൽ Apply Now എന്നുള്ള ഭാഗത്ത് ക്ലിക്ക് ചെയ്യുക \

തുടർന്നു വരുന്ന പേജിൽ Apply Now എന്നുള്ള ഭാഗത്ത് ക്ലിക്ക് ചെയുക ,ശേഷം വിദ്യാർത്ഥിയുടെ വിവരങ്ങൾ നൽകി രജിസ്റ്റർ ചെയ്യുക 







തുടർന്നു വരുന്ന പേജിൽ വിദ്യാർത്ഥിയുടെ പേരും ഇമെയിലും പാസ്സ്‌വേർഡും നൽകി രജിസ്റ്റർ ചെയുക ,ശേഷം വിദ്യാർത്ഥി നൽകിയ മൊബൈൽ നമ്പറും ,പാസ്സ്‌വേർഡുംഉപയോഗിച്ച് ലോഗിൻ ചെയ്യുക 









ശേഷം Start Application എന്ന ഭാഗത്ത് ക്ലിക്ക് ചെയ്യുക 





തുടർന്നു വരുന്ന പേജിൽ വിദ്യാർത്ഥിയുടെ യോഗ്യത പരിശോധിച്ച് Check Eligibility ക്ലിക്ക് ചെയ്യുക 




തുടർന്നു വരുന്ന അപേക്ഷ വളരെ കൃത്യതയോടെ പൂരിപ്പിച്ച് അപേക്ഷ Submit ചെയ്യുക ,

വിദ്യാർഥികൾ ശ്രദ്ധിക്കേണ്ട പ്രധാന കാര്യം തെറ്റായ വിവരങ്ങൾ നൽകിയാൽ അപേക്ഷ റദ്ദ് ചെയ്യുന്നതായിരിക്കും

അപേക്ഷയുമായി ബന്ധപ്പെട്ട തുടർന്നുള്ള വിവരങ്ങൾ വിദ്യാർത്ഥികളക്ക് ഇമെയിൽ വഴിയും ,മൊബൈൽ ഫോണിൽ SMS വഴിയും ലഭിക്കുന്നതായിരിക്കും ,വിദ്യാർത്ഥികളുടെ യോഗ്യത പരിശോധിച്ച് അർഹരാകുന്ന വിദ്യാർഥികൾക്ക് സ്കോളർഷിപ്പ് ലഭിക്കുന്നതായിരിക്കും 

അപേക്ഷയുമായി ബന്ധപ്പെട്ട സംശയങ്ങൾക്ക് താഴെ കമന്റ് ചെയ്യാവുന്നതാണ് 

2 അഭിപ്രായങ്ങൾ: