2023, സെപ്റ്റംബർ 28, വ്യാഴാഴ്‌ച

പ്ലസ് ടു പരീക്ഷയിൽ ഉയർന്ന മാർക്ക് നേടിയ വിദ്യാർത്ഥികൾക്ക് വർഷത്തിൽ 80000/- രൂപയുടെ സ്കോളർഷിപ്-INSPIRE Scholarship 2023-Plus Two Passed Students




പ്ലസ് ടു പരീക്ഷയിൽ ഉയർന്ന മാർക്ക് നേടുകയും നിലവിൽ ഡിഗ്രി ,പിജി കോഴ്സ്‌ സയൻസ് വിഷയം എടുത്ത് പഠിക്കുന്ന വിദ്യാർത്ഥികൾക്ക് 80000/- രൂപയുടെ INSPIRE  സ്കോളർഷിപ് ,സയൻസ് വിഭാഗത്തിലും ,ടെക്നോളജി വിഭാഗത്തിലും ഉൾപ്പെടുന്ന കോഴ്സ് എടുത്ത വിദ്യാർത്ഥികൾക്കാണ് അപേക്ഷ കൊടുക്കാൻ സാധിക്കുന്നത് ,അപേക്ഷ സമർപ്പിക്കേണ്ട അവസാന തിയ്യതി നവംബർ 9 വരെ ആണ് ,വിദ്യാർത്ഥികൾക്ക് അക്ഷയ , CSC വഴിയും ,വീട്ടിൽ നിന്നും അപേക്ഷ നൽകാൻ സാധിക്കും 

യോഗ്യത 

  • 2023 ലെ പ്ലസ് ടു പരീക്ഷയിൽ ഉയര്‍ന്ന കട്ട് ഓഫ് (ടോപ്പ് 1% ,Grade 98% In Kerala Board ) പരിധിക്കുള്ളില്‍ വന്നവരും ബിരുദ പഠനത്തിന് ശാസ്ത്ര വിഷയം തെരഞ്ഞെടുത്തവരുമായ വിദ്യാർത്ഥികൾ ആയിരിക്കണം ( Natural Science ,Basic Science Engineering ,medicine, agriculture and veterinary sciences Course )
  • അപേക്ഷിക്കുന്ന വിദ്യാർത്ഥിയുടെ പ്രായ പരിധി 17 നും 22 നും ഇടയിൽ ആയിരിക്കണം 
  • ഇന്ത്യയിലെ അംഗീകൃത സയൻസ് കോളേജിലോ അല്ലങ്കിൽ യൂണിവേഴ്സിറ്റിയിലോ  അഡ്മിഷൻ എടുത്ത വിദ്യാർത്ഥി ആയിരിക്കണം 

 അല്ലങ്കിൽ 

  • അപേക്ഷിക്കുന്ന വിദ്യാർത്ഥിക്ക് NEET ,JEE Of IIT ,AIPMT ,പരീക്ഷയിൽ ആദ്യ 10000 റാങ്കിൽ റാങ്ക് കരസ്ഥമാക്കിയ വിദ്യാർത്ഥി ആയിരിക്കണം 

 അല്ലങ്കിൽ 

  • National Talent Search Examination (NTSE) scholars, Jagadish Bose National Science Talent Search (JBNSTS) scholars and International Olympiad medalists pursuing Bachelor/ Master level courses in Natural and Basic Science courses are also eligible.

സ്കോളർഷിപ് തുക 

അർഹരാകുന്ന വിദ്യാർത്ഥിക്ക് മാസത്തിൽ 5000/- രൂപ വെച്ച് വർഷത്തിൽ 60000/- രൂപയും + Mentorship grant 20000/- രൂപയും വർഷത്തിൽ ലഭിക്കും 

എങ്ങനെ അപേക്ഷിക്കാം 

പൂർണ്ണമായിട്ടും അപേക്ഷ ഓൺലൈൻ വഴി ആയിരിക്കും ,ഓൺലൈൻ ആയിട്ട് അപേക്ഷ നൽകാൻ ചുവടെ കാണുന്ന ലിങ്ക് ക്ലിക്ക് ചെയ്യുക https://www.online-inspire.gov.in/ ,

തുടർന്നു വരുന്ന പേജിൽ New Register എന്നുള്ള ഭാഗത്ത് ക്ലിക്ക് ചെയ്യുക 



തുടർന്നു ലഭിക്കുന്ന അപേക്ഷ രജിസ്റ്റർ ഫോം പൂരിപ്പിച്ച് Submit ക്ലിക്ക് ചെയ്യുക 


ശേഷം നിങ്ങൾ നൽകിയ ഇമെയിൽ ഐഡി യും പാസ്സ്‌വേർഡും ഉപയോഗിച്ച് ലോഗിൻ ചെയ്യുക 



ലോഗിൻ ചെയ്തതിന് ശേഷം Scholarship For Higher Education ക്ലിക്ക് ചെയുക ശേഷം Apply For Scholarship എന്നുള്ള ഭാഗത്ത് ക്ലിക്ക് ചെയ്യുക 







തുടർന്നു ലഭിക്കുന്ന അപേക്ഷ ഫോം പൂരിപ്പിച്ച് ബന്ധപ്പെട്ട രേഖകൾ സ്കാൻ ചെയ്ത് അപേക്ഷ സമർപ്പിക്കുക 




അപേക്ഷിക്കാൻ ആവിശ്യമായിട്ട് വേണ്ട രേഖകൾ 


Government Official Notification About Inspire Scholarship Link-Click Here
Official Website-Click Here
Basic Science And Course List-Click Here

0 comments: