കേരളത്തിലെ ഗവൺമെൻറ് /ഗവണ്മെന്റ് എയ്ഡഡ് ഹയർ സെക്കണ്ടറി സ്കൂളിൽ പ്ലസ് വൺ അഡ്മിഷൻ നേടിയ വിദ്യാർത്ഥികൾക്ക് 5000/- രൂപ വർഷത്തിൽ ലഭിക്കുന്ന മെറിറ്റ് -കം -മീൻസ് സ്കോളർഷിപ്പിലേക്ക് അപേക്ഷ ക്ഷണിച്ചു. കേരളത്തിൽ പ്ലസ് വൺ അഡ്മിഷൻ എടുത്ത മുഴുവൻ ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും അപേക്ഷ സമർപ്പിക്കാം ,വിദ്യാർത്ഥിയുടെ പത്താം ക്ലാസ്സിലെ മാർക്കിന്റെ അടിസ്ഥാനത്തിൽ ആണ് തിരഞ്ഞെടുക്കുക
യോഗ്യത
- അപേക്ഷിക്കുന്ന വിദ്യാർത്ഥി നിലവിൽ കേരളത്തിലെ ഗവണ്മെന്റ് അല്ലങ്കിൽ ഗവണ്മെന്റ് എയ്ഡഡ് സ്കൂളിൽ പ്ലസ് വൺ അഡ്മിഷൻ നേടിയ വിദ്യാർത്ഥി ആയിരിക്കണം
- BPL വിഭാഗത്തിൽ പെട്ട ,ജനറൽ വിഭാഗം ,പട്ടിക ജാതി പട്ടിക വർഗ്ഗ വിഭാഗം ,സ്‌പോർട് ,ആർട്സ് ,ഭിന്ന ശേഷി വിഭാഗത്തിൽ പെടുന്ന വിദ്യാർഥികൾ ആയിരിക്കണം
തിരഞ്ഞെടുപ്പ് മാനദണ്ഡം
അപേക്ഷിക്കുന്ന വിദ്യാർത്ഥിയുടെ പത്താം ക്ലാസ്സിലെ മാർക്കിന്റെ അടിസ്ഥാനത്തിൽ ആണ് തിരഞ്ഞെടുക്കുന്നത് ,ഉയർന്ന മാർക്ക് ലഭിച്ച BPL വിഭാഗത്തിൽ പെട്ട വിദ്യാർത്ഥികൾക്ക് സ്കോളർഷിപ് ലഭിക്കും ,പ്ലസ് വണ്ണിൽ സ്കോളർഷിപ് ലഭിച്ചാൽ പ്ലസ് ടു വിലും സ്കോളർഷിപ് ലഭിക്കുന്നതായിരിക്കും ,
- വിദ്യാർത്ഥിയുടെ BPL ആണെന്ന് തെളിയിക്കുന്ന രേഖ ,
- ജാതി സർട്ടിഫിക്കറ്റ്
- ഭിന്ന ശേഷി വിഭാഗത്തിൽ പെട്ടവരാണെകിൽ ഭിന്ന ശേഷി സർട്ടിഫിക്കറ്റ്
- സ്പോർട്ടിലോ അല്ലങ്കിൽ ആർട്സിലോ മികച്ച ഗ്രേഡ് ലഭിച്ച വിദ്യാർത്ഥി ആണെകിൽ അതിന്റെ സർട്ടിഫിക്കറ്റ്
0 comments: