കേരളത്തിലെ എഞ്ചിനീയറിംഗ് ,മെഡിക്കൽ ,ആർക്കിടെക്ചർ ,പ്രൊഫഷണൽ ഡിഗ്രി കോഴ്സുകൾ പഠിക്കുന്ന വിദ്യാർത്ഥികൾക്ക് 2 ലക്ഷം രൂപ വരെ ലഭിക്കുന്ന സ്വാമി ദയാനന്ദ ഫൌണ്ടേഷൻ സ്കോളർഷിപ് ,ഒക്ടോബർ 30 വരെ ഓൺലൈൻ ആയിട്ട് വിദ്യാർത്ഥികളക്ക് അപേക്ഷ സമർപ്പിക്കാം ,പ്ലസ് ടു പരീക്ഷയിൽ 75% മുകളിൽ മാർക്ക് കരസ്ഥമാക്കിയ നിലവിൽ ഡിഗ്രി അല്ലങ്കിൽ പ്രൊഫഷണൽ കോഴ്സുകൾ ആയിട്ടുള്ള മെഡിക്കൽ ,എഞ്ചിനീയറിംഗ് ,ആർക്കിടെക്ചർ കോഴ്സ് പഠിക്കുന്ന വിദ്യാർത്ഥികളക്ക് അപേക്ഷ സമർപ്പിക്കാം ,എങ്ങനെ അപേക്ഷ നൽകാം,എന്തൊക്കെ രേഖകൾ ആവിശ്യമാണ് എന്നുള്ള വിവരങ്ങൾ നമുക്ക് പരിശോധിക്കാം
യോഗ്യതകൾ
- അപേക്ഷിക്കുന്ന വിദ്യാർത്ഥി ഇന്ത്യയിലെ അംഗീകൃത സഥാപനത്തിൽ ഡിഗ്രിക്കോ അല്ലങ്കിൽ ,പ്രൊഫഷണൽ കോഴ്സുകൾ ആയിട്ടുള്ള മെഡിക്കൽ ,എഞ്ചിനീറിങ് ,ആർക്കിടെക്ചർ 2022 -23 അധ്യയന വർഷം അഡ്മിഷൻ നേടിയ വിദ്യാർഥികൾ ആയിരിക്കണം
- അപേക്ഷിക്കുന്ന വിദ്യാർത്ഥിക്ക് പ്ലസ് ടു പരീക്ഷയിൽ 75%മുകളിൽ ഗ്രേഡ് ലഭിച്ച വിദ്യാർത്ഥി ആയിരിക്കണം അല്ലങ്കിൽ 7.5 CGPA ഉണ്ടായിരിക്കണം
- അപേക്ഷിക്കുന്ന വിദ്യാർത്ഥിയുടെ കടുംബ വാർഷിക വരുമാനം 6 ലക്ഷം രൂപയിൽ കൂടാൻ പാടില്ല
സ്കോളർഷിപ് തുക
JEE / NEET റാങ്ക് ഉടമകൾക്ക്
- 1 നും 500 നും ഇടയിൽ റാങ്ക് നേടിയവർക്ക് 2 ലക്ഷം രൂപ
- 501 നും 1500 നും ഇടയിൽ റാങ്ക് നേടിയവർക്ക് 1.6 ലക്ഷം രൂപ
- 1501 നും 3000 നും ഇടയിൽ റാങ്ക് നേടിയവർക്ക് 1.2 ലക്ഷം രൂപ
പ്രൊഫഷണൽ ഡിഗ്രി കോഴ്സുകൾ പടിക്കുന്നവർക് 4 വർഷത്തേക്ക് 80000/- രൂപ ലഭിക്കും
ജനറൽ ഡിഗ്രി കോഴ്സുകൾ പഠിക്കുന്നവർക്ക് 10000/- രൂപ പ്രതിവർഷം ലഭിക്കും
ആവിശ്യയ രേഖകൾ
- ആധാർ കാർഡ് ( വിദ്യാർത്ഥിയുടെ )
- പാസ്പോര്ട്ട് സൈസ് ഫോട്ടോ
- മുൻ വർഷത്തെ മാർക്ക് ഷീറ്റ് 2022-23
- പഠിക്കുന്ന സ്ഥാപനത്തിൽ നിന്നുള്ള BONAFIDE സർട്ടിഫിക്കറ്റ് അല്ലങ്കിൽ അഡ്മിഷൻ ലെറ്റർ
- വിദ്യാർത്ഥിയുടെ ബാങ്ക് പാസ്ബുക്ക് കോപ്പി
- വരുമാന സർട്ടിഫിക്കറ്റ് ( ബന്ധപ്പെട്ട വില്ലജ് ഓഫീസിൽ നിന്നും ഉള്ളത്
- വിദ്യാർത്ഥിയുടെ ജാതി സർട്ടിഫിക്കറ്റ് ,
- എന്തെകിലും വൈകല്യം ഉള്ള വിദ്യാർത്ഥി ആണെകിൽ Disability സർട്ടിഫിക്കറ്റ്
0 comments: