2023, നവംബർ 9, വ്യാഴാഴ്‌ച

കേരളത്തിലെ 9 ക്ലാസ് മുതൽ പ്ലസ് ടു വരെയും ,ഡിഗ്രി ,പ്രൊഫഷണൽ കോഴ്സുകൾ പഠിക്കുന്ന വിദ്യാർത്ഥികൾക്ക് HDFC ബാങ്ക് ഫൌണ്ടേഷൻ നൽകുന്ന ഒരു ലക്ഷം രൂപ വരെ ലഭിക്കുന്ന സ്കോളർഷിപ്-HDFC Limited Badhte Kadam Scholarship



കേരളത്തിലെ 9 ക്ലാസ് മുതൽ പ്ലസ് ടു വരെയും ,ഡിഗ്രി ,പ്രൊഫഷണൽ കോഴ്സുകൾ പഠിക്കുന്ന വിദ്യാർത്ഥികൾക്ക് HDFC ബാങ്ക് ഫൌണ്ടേഷൻ നൽകുന്ന ഒരു ലക്ഷം രൂപ വരെ ലഭിക്കുന്ന HDFC Badhte Kadam Scholarship 2023 ,സാമ്പത്തികമായി പിന്നോക്കം നിൽക്കുന്ന തുടർ പഠനത്തിന് ബുദ്ധിമുട്ട് നേരിടുന്ന വിദ്യാർത്ഥികൾക്കാണ് സ്കോളർഷിപ് ലഭിക്കുക ,അപേക്ഷ സമർപ്പിക്കാനുള്ള അവസാന തിയ്യതി നവംബർ 30 ,എങ്ങനെ അപേക്ഷ നൽകാം ,അപേക്ഷിക്കുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ,ആവിശ്യമായ രേഖകൾ എല്ലാം പരിശോധിക്കാം 

യോഗ്യതകൾ 

9  ക്ലാസ് മുതൽ 12 ക്ലാസ് വരെയുള്ള വിദ്യാർത്ഥികൾക്കുള്ള യോഗ്യതകൾ 

  • അപേക്ഷിക്കുന്ന വിദ്യാർത്ഥി 9, 10, 11, 12, ക്ലാസ്സുകളിൽ പഠിക്കുന്ന വിദ്യാർഥികൾ ആയിരിക്കണം 
  • അപേക്ഷിക്കുന്ന വിദ്യാർത്ഥി ഇന്ത്യയിൽ അംഗീകൃത സ്ഥാപനത്തിൽ അഡ്മിഷൻ എടുത്ത വിദ്യാർഥികൾ ആയിരിക്കണം 
  • അപേക്ഷിക്കുന്ന വിദ്യാർത്ഥിയുടെ കുടുംബ വാർഷിക വരുമാനം 6 ലക്ഷം രൂപയിൽ കൂടാൻ പാടില്ല 
  • കോവിഡ് പ്രതിസന്ധി കാരണം സാമ്പത്തികമായി പ്രയാസത്തിലായ കുടുംബം , കോവിഡ് കാരണം മാതാപിതാക്കളെ നഷ്ടപെട്ട കുടുംബങ്ങളിലെ വിദ്യാർത്ഥികൾക്ക് പരിഗണന ലഭിക്കുന്നതായിരിക്കും 
ജനറൽ ഡിഗ്രി കോഴ്സുകൾ പഠിക്കുന്ന വിദ്യാർത്ഥികൾക്കുള്ള യോഗ്യതകൾ 

  • വിദ്യാർത്ഥി ഒരു ഇന്ത്യക്കാരനായിരിക്കണം 
  • കൂടാതെ ബി.കോം., ബി.എസ്.സി., ബി.എ, ബി.സി.എ തുടങ്ങിയ ബിരുദ കോഴ്‌സുകളിൽ പഠിക്കുന്നവരായിരിക്കണം. 
  • കോവിഡ് സമയത്ത് മാതാപിതാക്കളെ നഷ്ടപ്പെട്ട/ കുടുംബത്തിലെ അംഗങ്ങളെ നഷ്ടപ്പെട്ട വിദ്യാർത്ഥികൾക്ക് മുൻഗണന നൽകും
  • അപേക്ഷ നൽകുന്ന വിദ്യാർത്ഥിയുടെ കുടുംബ വാർഷിക വരുമാനം 6 ലക്ഷം രൂപയിൽ കൂടാൻ പാടില്ല
പ്രൊഫഷണൽ കോഴ്സ് പഠിക്കുന്ന വിദ്യാർത്ഥികൾക്കുള്ള യോഗ്യതകൾ 

  • വിദ്യാർത്ഥികൾ ഇന്ത്യക്കാരായിരിക്കണം 
  • കൂടാതെ B.Tech., MBBS, LLB, B.Arch., Nursing മുതലായ ക്ലാസ് പ്രൊഫഷണൽ ബിരുദ കോഴ്‌സുകളിൽ പഠിക്കുന്നവരായിരിക്കണം. 
  • മാതാപിതാക്കളെ നഷ്ടപ്പെട്ട/ കുടുംബത്തിലെ അംഗങ്ങളെ നഷ്ടപ്പെട്ട വിദ്യാർത്ഥികൾക്ക് മുൻഗണന നൽകും. 
  • കോവിഡ് -19 പാൻഡെമിക് അപേക്ഷകൻ ബഡ്ഡി 4 സ്റ്റഡിയുടെയോ എച്ച്ഡിഎഫ്സി ലിമിറ്റഡ് ജീവനക്കാരുടെയോ കുട്ടികളായിരിക്കരുത്, അപേക്ഷകന്റെ കുടുംബ വാർഷിക വരുമാനം 6 ലക്ഷം രൂപയിൽ കവിയരുത്
ആവിശ്യമായ രേഖകൾ 

  • മുൻ അധ്യയന വർഷത്തെ മാർക്ക് ഷീറ്റ് 
  • വിദ്യാർത്ഥിയുടെ ആധാർ കാർഡ് 
  • വിദ്യാർത്ഥിയുടെ അഡ്മിഷൻ ലെറ്റർ അല്ലങ്കിൽ പഠിക്കുന്ന സ്ഥാപനത്തിൽ നിന്നുള്ള Bonafide സർട്ടിഫിക്കറ്റ് 
  • അപേക്ഷിക്കുന്ന വിദ്യാർത്ഥിയുടെ കുടുംബ വാർഷിക വരുമാന സർട്ടിഫിക്കറ്റ് ( മാതാപിതാക്കളുടെ സാലറി സ്ലിപ്,അല്ലങ്കിൽ വില്ലജ് ഓഫീസിൽ നിന്നുള്ള വരുമാന സർട്ടിഫിക്കറ്റ് ,അല്ലങ്കിൽ ഐ ടി ആർ ,
  • ബാങ്ക് അക്കൗണ്ട് വിവരങ്ങൾ 
  • വിദ്യാർത്ഥിയുടെ പാസ്പോർട്ട് സൈസ് ഫോട്ടോ 
തിരഞ്ഞെടുക്കുന്ന നടപടി ക്രമം 
  • ആദ്യം അപേക്ഷ ഫോം സ്ക്രീനിങ് നടത്തും 
  • അഭിമുഖത്തിനുള്ള ഉദ്യോഗാർത്ഥി സെലക്ഷൻ ലിസ്റ്റ്
  • ടെലിഫോൺ അഭിമുഖം നടത്തും
  • തിരഞ്ഞെടുക്കപ്പെട്ട ഉദ്യോഗാർത്ഥികൾ ഡോക്യുമെന്റ് വെരിഫിക്കേഷനായി വിളിക്കുന്നു
  • അന്തിമ സെലക്ഷൻ ലിസ്റ്റ് തയ്യാറാക്കും
  • ഗുണഭോക്താക്കൾക്ക് ആനുകൂല്യങ്ങൾ ലഭിക്കും
സ്കോളർഷിപ് തുക 

For Class 9 to 12 Students Rs. 15000 for rural and
 Rs. 20000 for urban
For General Undergraduate Courses Rs. 40000
For Professional Undergraduate Courses Rs. 100000

വിദ്യാർഥികൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ 

  • സ്കോളർഷിപ്പിന് അപേക്ഷിക്കുന്നതിന് മുമ്പ് യോഗ്യത പരിശോധിക്കാൻ മറക്കരുത്.
  • സ്കോളർഷിപ്പ് പ്രോഗ്രാമിന് അപേക്ഷിക്കാനുള്ള അവസാന തീയതി വരെ കാത്തിരിക്കരുത്.
  • സാധുതയുള്ളതും സജീവവുമായ ഒരു മൊബൈൽ നമ്പറും ഇമെയിൽ ഐഡിയും ആവശ്യമാണ്, അതിനാൽ അത് തയ്യാറായി സൂക്ഷിക്കുക.
  • സ്കോളർഷിപ്പ് പ്രോഗ്രാമിന് അപേക്ഷിക്കുന്നതിന് മുമ്പ് നിങ്ങളുടെ എല്ലാ രേഖകളും തയ്യാറാക്കി വയ്ക്കുക.
  • സ്കോളർഷിപ്പ് അപേക്ഷാ ഫോറം ഓൺലൈനായി സമർപ്പിക്കുന്നതിന് ലാപ്ടോപ്പോ ഡെസ്ക്ടോപ്പോ ഉപയോഗിക്കുന്നതാണ് മുൻഗണന
  • സ്കോളർഷിപ്പ് അപേക്ഷാ ഫോറം ഓൺലൈനായി സമർപ്പിക്കുന്നതിന് മൊബൈൽ ഫോണുകൾ ഉപയോഗിക്കുന്നത് ഒഴിവാക്കുക.
  • അപേക്ഷാ ഫോമിന്റെ അന്തിമ സമർപ്പണത്തിന് മുമ്പ് എല്ലാ വിശദാംശങ്ങളും ശ്രദ്ധാപൂർവ്വം പരിശോധിക്കുക..
  • വിദ്യാഭ്യാസ മാർക്ക് ഷീറ്റുകളിലും തിരിച്ചറിയൽ കാർഡുകളിലും നിങ്ങളുടെ വിശദാംശങ്ങൾ അനുസരിച്ച് അപേക്ഷാ ഫോമിൽ നിങ്ങളുടെ വിശദാംശങ്ങൾ നൽകുക.
എങ്ങനെ അപേക്ഷ സമർപ്പിക്കാം 

ആദ്യം നിങ്ങൾ താഴെ കാണുന്ന ലിങ്ക് ക്ലിക്ക് ചെയ്യുക 


തുടർന്നു വരുന്ന പേജിൽ Apply now എന്നുള്ള ഭാഗത്ത് ക്ലിക്ക് ചെയുക





തുടർന്നു വരുന്ന പേജിൽ Apply Now എന്നുള്ള ഭാഗത്ത് ക്ലിക്ക് ചെയുക ,ശേഷം വിദ്യാർത്ഥിയുടെ വിവരങ്ങൾ നൽകി രജിസ്റ്റർ ചെയ്യുക 







തുടർന്നു വരുന്ന പേജിൽ വിദ്യാർത്ഥിയുടെ പേരും ഇമെയിലും പാസ്സ്‌വേർഡും നൽകി രജിസ്റ്റർ ചെയുക ,ശേഷം വിദ്യാർത്ഥി നൽകിയ മൊബൈൽ നമ്പറും ,പാസ്സ്‌വേർഡുംഉപയോഗിച്ച് ലോഗിൻ ചെയ്യുക 





 തുടർന്നു വരുന്ന പേജിൽ Start Application ക്ലിക്ക് ചെയ്യുക





തുടർന്നു വിദ്യാർത്ഥികൾക്ക് അപേക്ഷ ഫോം ലഭിക്കുന്നതായിരിക്കും ,വെക്തമായി അപേക്ഷ ഫോം പൂരിപ്പിച്ച് ബന്ധപ്പെട്ട രേഖകൾ സ്കാൻ ചെയ്ത് അപ്‌ലോഡ് ചെയ്ത് അപേക്ഷ submit ചെയ്യുക 




NB-തുടർന്നു വിദ്യാർത്ഥികൾക്ക് അപേക്ഷ ഫോം ലഭിക്കുന്നതായിരിക്കും ,വെക്തമായി അപേക്ഷ ഫോം പൂരിപ്പിച്ച് ബന്ധപ്പെട്ട രേഖകൾ സ്കാൻ ചെയ്ത് അപ്‌ലോഡ് ചെയ്ത് അപേക്ഷ submit ചെയ്യുക 

വിദ്യാർത്ഥികൾക്ക് സ്കോളർഷിപ് യോഗ്യത ലഭിച്ചോ എന്ന് എങ്ങനെ അറിയാം 

  • സ്കോളർഷിപ്പ് പദ്ധതിയുടെ ഔദ്യോഗിക വെബ്സൈറ്റിലേക്ക് പോകുക .
  • വെബ്‌സൈറ്റിന്റെ ഹോംപേജ് പ്രദർശിപ്പിക്കും.
  • ഇപ്പോൾ ഹോംപേജിൽ നിന്ന്, HDFC Ltd-ന്റെ Badhte Kadam സ്കോളർഷിപ്പ് ഓപ്ഷനിലേക്ക് പോകുക.
  • സ്ക്രീനിൽ ഒരു പുതിയ പേജ് തുറക്കും.
  • ഇനി view result ഓപ്ഷനിൽ ക്ലിക്ക് ചെയ്യുക.
  • സ്ക്രീനിൽ ഒരു പുതിയ പേജ് തുറക്കും.
  • അപേക്ഷാ ഫോമിൽ വിശദാംശങ്ങൾ നൽകുക.
  • ഇനി സബ്മിറ്റ് ഓപ്ഷനിൽ ക്ലിക്ക് ചെയ്യുക.
  • ഫലം സ്ക്രീനിൽ പ്രദർശിപ്പിക്കും


0 comments: