2023, ഓഗസ്റ്റ് 2, ബുധനാഴ്‌ച

കീം എന്‍ജിനീയറിങ്: ആഗസ്റ്റ് മൂന്നുവരെ ഫീസ് അടക്കാം

 


എൻജിനീയറിങ് കോഴ്‌സുകളിലേക്ക് ഒന്നാം ഘട്ടത്തില്‍ അലോട്ട്‌മെന്റ് ലഭിച്ചവര്‍ പ്രവേശന പരീക്ഷ കമീഷണര്‍ക്ക് അടക്കേണ്ട ഫീസ് ആഗസ്റ്റ് മൂന്നിനു വൈകീട്ട് മൂന്നിനകം ഓണ്‍ലൈൻ പേമെന്റായോ വെബ്‌സൈറ്റില്‍ കൊടുത്തിരിക്കുന്ന ഹെഡ് പോസ്റ്റ് ഓഫിസുകള്‍ മുഖേനയോ അടക്കണം.നിശ്ചിത സമയത്തിനകം ഫീസ് അടക്കാത്തവരുടെ അലോട്ട്‌മെന്റും ബന്ധപ്പെട്ട സ്ട്രീമില്‍ നിലവിലുള്ള ഹയര്‍ ഓപ്ഷനുകളും റദ്ദാകും. റദ്ദാക്കപ്പെടുന്ന ഓപ്ഷനുകള്‍ പിന്നീടുള്ള ഘട്ടങ്ങളില്‍ ലഭ്യമാകില്ല. ഓപ്ഷൻ കണ്‍ഫര്‍മേഷൻ നടത്തുന്നതിനും ആര്‍കിടെക്ചര്‍ ഉള്‍പ്പെടെ കോഴ്‌സുകളിലേക്ക് ഓപ്ഷൻ രജിസ്റ്റര്‍ ചെയ്യുന്നതിനുമുള്ള അവസരം ആഗസ്റ്റ് നാലിന് ആരംഭിക്കും. വിശദ വിജ്ഞാപനം പിന്നീട് പ്രസിദ്ധീകരിക്കും. ഹെല്‍പ് ലൈൻ നമ്പർ : 0471 2525300.

0 comments: