പ്ലസ് വണ്‍ രണ്ടാം സപ്ലിമെന്ററി അലോട്ട്‌മെന്റിനുശേഷമുള്ള മെറിറ്റ് വേക്കൻസിയോടൊപ്പം മാനേജ്‌മെന്റ് േക്വാട്ടയിലെ ഒഴിവുള്ള സീറ്റുകളും അധികമായി അനുവദിച്ച 97 താല്‍ക്കാലിക ബാച്ചുകളിലെ സീറ്റുകളും ചേര്‍ത്തുള്ള വേക്കൻസിയില്‍ സ്കൂള്‍/കോംബിനേഷൻ ട്രാൻസ്ഫര്‍ അലോട്ട്‌മെന്റിനായി ലഭിച്ച 50,464 അപേക്ഷകളില്‍ കണ്‍ഫര്‍മേഷൻ പൂര്‍ത്തീകരിച്ച 49,800 എണ്ണം പരിഗണിച്ചുകൊണ്ടുള്ള ട്രാൻസ്ഫര്‍ അലോട്ട്‌മെന്റ് ഫലം ബുധനാഴ്ച രാവിലെ 10 മുതല്‍ പ്രവേശനം സാധ്യമാകത്തക്കവിധം പ്രസിദ്ധീകരിക്കും.
കാൻഡിഡേറ്റ് ലോഗിനിലെ 'TRANSFER ALLOT RESULTS' എന്ന ലിങ്കിലൂടെ ഫലം പരിശോധിക്കാൻ അതത് സ്കൂള്‍ പ്രിൻസിപ്പല്‍മാര്‍ സൗകര്യം ഒരുക്കി ട്രാൻസ്ഫര്‍ അലോട്ട്മെന്റ് ലെറ്റര്‍ എടുത്ത് നല്‍കണം. അതേ സ്‌കൂളില്‍ കോംബിനേഷൻ മാറ്റം ലഭിച്ചാലും പുതിയ അലോട്ട്‌മെന്റ് ലെറ്റര്‍ പ്രകാരം പ്രവേശനം മാറ്റിക്കൊടുക്കണം. യോഗ്യത സര്‍ട്ടിഫിക്കറ്റ്, ടി.സി, സ്വഭാവ സര്‍ട്ടിഫിക്കറ്റ്, മറ്റ് അനുബന്ധരേഖകള്‍ എന്നിവയുടെ അസ്സലുകളുമായി അലോട്ട്‌മെന്റ് ലഭിച്ച സ്‌കൂള്‍/ കോഴ്‌സില്‍ പ്രവേശനം നേടണം.മൂന്നാം സപ്ലിമെന്ററി അലോട്ട്‌മെന്റിനായി ട്രാൻസ്ഫറിനുശേഷമുള്ള വേക്കൻസിയും വിശദ നിര്‍ദേശങ്ങളും വ്യാഴാഴ്ച രാവിലെ ഒമ്പതിന് പ്രസിദ്ധീകരിക്കും.
0 comments: