2023, ഓഗസ്റ്റ് 12, ശനിയാഴ്‌ച

എസ്.എസ്.എൽ.സി, പ്ലസ്ടു വിദ്യാർത്ഥികൾക്ക് കെക്സ്കോൺ മെറിറ്റ് സ്കോളർഷിപ്പ്

 


2022-23 വർഷത്തിൽ എസ്.എസ്.എൽ.സി, പ്ലസ്ടുവിന് എല്ലാ വിഷയങ്ങൾക്കും എ പ്ലസ് ലഭിച്ച കെക്സ്കോണിൽ പേര് രജിസ്റ്റർ ചെയ്തിട്ടുള്ള വിമുക്തഭടന്മാരുടെ മക്കൾക്ക് കെക്സ്കോൺ മെറിറ്റ് സ്കോളർഷിപ്പിന് അപേക്ഷിക്കാം. വിദ്യാർത്ഥി പഠിച്ച സ്കൂളിലെ പ്രിൻസിപ്പലിന്റെയോ സ്കൂൾ മേധാവിയുടെയോ, ഓഫീസ് സ്റ്റാമ്പ് റൗണ്ട് സ്റ്റാമ്പ് എന്നിവ പതിച്ച് ഒപ്പിട്ട മാർക്ക് ലിസ്റ്റ്, വിമുക്തഭടന്റെ ഡിസ്ചാർജ് ബുക്കിന്റെ സർവീസ് വിവരം, കുടുംബവിവരം എന്നിവയടങ്ങുന്ന പേജുകളുടെ സ്വയം സാക്ഷ്യപ്പെടുത്തിയ പകർപ്പ്, ജില്ലാ സൈനികക്ഷേമ ഓഫീസിന്റെ തിരിച്ചറിയൽ കാർഡിന്റെ പകർപ്പ് എന്നിവ സഹിതം  31നകം അപേക്ഷിക്കണം. വിലാസം: മാനേജിംഗ് ഡയറക്ടർ, കേരള സ്റ്റേറ്റ് എക്സ് സർവീസ് കോർപ്പറേഷൻ, ടി.സി – 25/838, അമൃത ഹോട്ടലിന് എതിർവശം, തൈക്കാട്, തിരുവനന്തപുരം.  ഫോൺ: 0471 – 2320771, 2320772.

0 comments: