2023, ഓഗസ്റ്റ് 12, ശനിയാഴ്‌ച

കേരളത്തിലെ പ്ലസ് വൺ മുതൽ പിജി വരെ പഠിക്കുന്ന വിദ്യാർത്ഥികൾക്ക് സ്കോളർഷിപ്

 


കേരള ഷോപ്പ്സ് ആൻഡ് കൊമേഴ്സ്യൽ എസ്റ്റാബ്ലിഷ്മെന്റ്സ് വർക്കേഴ്സ് വെൽഫെയർ ഫണ്ട് ബോർഡ് അംഗങ്ങളുടെ മക്കൾക്ക് 2023-24 അധ്യയന വർഷത്തെ പ്ലസ് വൺ മുതൽ പോസ്റ്റ് ഗ്രാജുവേറ്റ് കോഴ്സുകൾ വരെയും, പ്രൊഫഷണൽ കോഴ്സുകൾ ഉൾപ്പെടെയുള്ള വിവിധ കോഴ്സുകൾക്കും സ്കോളർഷിപ്പിനുമുള്ള അപേക്ഷകൾ ക്ഷണിച്ചു. അപേക്ഷ ഫോം ഓഫീസിൽ നിന്നും peedika.kerala.gov.in വഴിയും ലഭ്യമാണ്.

അപേക്ഷയോടൊപ്പം അംഗത്തിന്റെ ക്ഷേമനിധി ഐ.ഡി. കാർഡ്, ബാങ്ക് അക്കൗണ്ട്, ആധാർ കാർഡ് എന്നിവ സ്വയം സാക്ഷ്യപ്പെടുത്തിയത്, വിദ്യാർഥിയുടെ എസ്.എസ്.എൽ.സി. മാർക്ക് ലിസ്റ്റ്, അനുബന്ധ മാർക്ക് ലിസ്റ്റ് / സർട്ടിഫിക്കറ്റ് എന്നിവയുടെ സ്വയം സാക്ഷ്യപ്പെടുത്തിയ പകർപ്പ്, പഠിക്കുന്ന സ്ഥാപനത്തിന്റെ മേലധികാരിയുടെ സാക്ഷ്യപത്രം എന്നിവ ഹാജരാക്കണം. അപേക്ഷ സ്വീകരിക്കുന്ന അവസാന ഓഗസ്റ്റ് 31. വിവരങ്ങൾക്ക് 0487-2364866.

0 comments: