2023, ഓഗസ്റ്റ് 7, തിങ്കളാഴ്‌ച

പുതുക്കിയ പാഠപുസ്തകങ്ങളുടെ ആദ്യ ബാച്ച്‌ 2024 ജൂണോടെ പുറത്തിറങ്ങുമെന്ന് മന്ത്രി വി. ശിവൻകുട്ടി.

 

പുതുക്കിയ പാഠപുസ്തകങ്ങളുടെ ആദ്യ ബാച്ച്‌  2024 ജൂണോടെ പുറത്തിറങ്ങുമെന്ന് മന്ത്രി വി. ശിവൻകുട്ടി.പാഠ്യപദ്ധതി പരിഷ്‌കരണവുമായി ബന്ധപ്പെട്ട് കേരള പാഠ്യപദ്ധതി ചട്ടക്കൂട് (സ്‌കൂള്‍ വിദ്യാഭ്യാസം) 2023 ന്റെ കരട് തയാറായി. പാഠപുസ്തക രചന പുരോഗമിക്കുകയാണ്.പതിനൊന്ന്, പന്ത്രണ്ട് ക്ലാസുകളില്‍ പൊളിറ്റിക്കല്‍ സയൻസ്, ഇക്കണോമിക്‌സ്, ഹിസ്റ്ററി, സോഷ്യോളജി വിഷയങ്ങളില്‍ കേരളം അഡീഷണല്‍ പാഠപുസ്തകങ്ങള്‍ തയാറാക്കി. എൻ.സി.ഇ.ആര്‍.ടി വെട്ടിമാറ്റിയ ഭാഗങ്ങള്‍ ഉള്‍ക്കൊള്ളുന്നതാണ് അഡീഷണല്‍ പാഠപുസ്തകങ്ങള്‍. അഡീഷണല്‍ പാഠപുസ്തകങ്ങള്‍ സെപ്തംബര്‍ മാസത്തോടെ കുട്ടികളുടെ കൈകളിലെത്തും.

സര്‍ക്കാര്‍, എയിഡഡ് സ്‌കൂളുകളിലെ താല്‍ക്കാലിക അധ്യാപകര്‍ക്ക് ഓണത്തിന് മുമ്ബ് തന്നെ വേതനം വിതരണം ചെയ്യാനുള്ള പ്രവര്‍ത്തനങ്ങള്‍ നടന്നു വരികയാണെന്നും മന്ത്രി പറഞ്ഞു. പൊതുവിദ്യാഭ്യാസ ഡയറക്ടറുടെ കാര്യാലയത്തിലെ ഡി.ഡി.ഒ. ആണ് താത്കാലിക അധ്യാപകര്‍ക്ക് വേതനം ലഭിക്കുന്നതുമായി ബന്ധപ്പെട്ട് സ്പാര്‍ക്കില്‍ രെജിസ്റ്റര്‍ ചെയ്യുന്നത്. ഒരെണ്ണം രെജിസ്റ്റര്‍ ചെയ്യാൻ ശരാശരി 15 മിനുട്ട് എടുക്കും.

പതിനൊന്നായിരത്തി ഇരുന്നൂറ് (11,200) താല്‍ക്കാലിക അധ്യാപകരെ രജിസ്റ്റര്‍ ചെയ്യാൻ കൂടുതല്‍ സമയം വേണ്ടിവരും. ഈ പശ്ചാത്തലത്തില്‍ ജില്ലാതലത്തില്‍ ഡി.ഡി. മാര്‍ക്ക് കൂടി ഈ ചുമതല നല്‍കുന്ന കാര്യം പരിഗണനയിലാണ്. ഇക്കാര്യത്തില്‍ ധനവകുപ്പുമായി ആശയ വിനിമയം നടക്കുന്നുണ്ടെന്നും മന്ത്രി അറിയിച്ചു. .

0 comments: