2023, ഓഗസ്റ്റ് 7, തിങ്കളാഴ്‌ച

ഡെറാഡൂണിലെ രാഷ്ട്രീയ ഇന്ത്യന്‍ മിലിട്ടറി കോളജില്‍ പ്രവേശനം

 

ഡെറാഡൂണിലെ രാഷ്ട്രീയ ഇന്ത്യൻ മിലിട്ടറി കോളജിലേക്ക് 2023 ഡിസംബറില്‍ നടക്കുന്ന പ്രവേശനത്തിനുള്ള യോഗ്യത പരീക്ഷ തിരുവനന്തപുരം, പൂജപ്പുര, പരീക്ഷ കമ്മീഷണറുടെ ഓഫിസില്‍ ഡിസംബര്‍ രണ്ടിന് നടത്തും.ആണ്‍കുട്ടികള്‍ക്കും പെണ്‍കുട്ടികള്‍ക്കും പരീക്ഷക്ക് അപേക്ഷിക്കാം. അപേക്ഷാര്‍ഥി 2004 ജൂലൈ 1ന് ഏതെങ്കിലും അംഗീകൃത സ്കൂളില്‍ 7ാം ക്ലാസ് പഠിക്കുകയോ 7ാം ക്ലാസ് പാസായിരിക്കുകയോ വേണം. 2011 ജൂലൈ 2നും 2013 ജനുവരി 1നും ഇടയില്‍ ജനിച്ചവരായിരിക്കണം അപേക്ഷകര്‍. അതായത് 2004 ജൂലൈ ഒന്നിന് അഡ്മിഷൻ സമയത്ത് 11 വയസ് മുതല്‍ 13 വയസ് വരെ പ്രായമുള്ളവരായിരിക്കണം) അഡ്മിഷൻ നേടിയതിനു ശേഷം ജനന തീയതിയില്‍ മാറ്റം അനുവദിക്കുന്നതല്ല.

പ്രവേശന പരീക്ഷക്കുള്ള അപേക്ഷ ഫോറങ്ങളും മുൻ വര്‍ഷങ്ങളിലെ ചോദ്യപേപ്പറുകളും ലഭിക്കുന്നതിനായി രാഷ്ട്രീയ ഇന്ത്യൻ മിലിട്ടറി കോളജിലേക്ക് അപേക്ഷിക്കേണ്ടതാണ്. ജനറല്‍ വിഭാഗത്തിലെ കുട്ടികള്‍ക്ക് 600 രൂപയും എസ്.സി, എസ്.ടി. വിഭാഗത്തിലെ കുട്ടികള്‍ക്ക് 555 രൂപയുമാണ് ഫീസ്. എസ്.സി/എസ്.ടി വിഭാഗത്തിലെ കുട്ടികള്‍ക്ക് ജാതി തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം അപേക്ഷ ഫോമിന് അപേക്ഷിക്കാം. നിര്‍ദ്ദിഷ്ട അപേക്ഷ ഫോം ലഭിക്കുന്നതിനായി ഡിമാൻഡ് ഡ്രാഫ്റ്റ് കോളജിന്റെ പേരില്‍ അയക്കണം.അപേക്ഷ സ്പീഡ് പോസ്റ്റില്‍ ലഭിക്കും. കൂടുതല്‍ വിവരങ്ങള്‍ക്ക് www.rimc.gov.in എന്ന വെബ്സൈറ്റില്‍ ലഭിക്കും. അപേക്ഷ അയക്കേണ്ട അവസാന തീയതി: ഒക്ടോബര്‍ 15. വിലാസം: സെക്രട്ടറി, പരീക്ഷാഭവൻ. തിരുവനന്തപുരം- 12

0 comments: