ഒന്നാം വര്‍ഷ ഹയര്‍ സെക്കൻഡറി/ വി.എച്ച്.എസ്.ഇ ഇംപ്രൂവ്മെന്‍റ്/ സപ്ലിമെന്‍ററി പരീക്ഷകള്‍ സെപ്റ്റംബര്‍ 25 മുതല്‍ 30 വരെ നടക്കും.പരീക്ഷ വിജ്ഞാപനം പൊതുവിദ്യാഭ്യാസ ഡയറക്ടറേറ്റ് പ്രസിദ്ധീകരിച്ചു. ആഗസ്റ്റ് 18 വരെ പിഴയില്ലാതെ മാതൃസ്കൂളുകളില്‍ ഫീസടക്കാം. 20 രൂപ പിഴയോടെ ആഗസ്റ്റ് 22 വരെയും 600 രൂപ പിഴയോടെ 24 വരെയും അപേക്ഷിക്കാം. രാവിലെയും ഉച്ചക്ക് ശേഷവുമായാണ് പരീക്ഷ. വിശദവിവരങ്ങള്‍ www.dhsekerala.gov.in വെബ്സൈറ്റില്‍ ലഭ്യമാണ്. വി.എച്ച്.എസ്.ഇ വിദ്യാര്‍ഥികള്‍ ഫീസടച്ച് അവര്‍ പഠനം നടത്തിയ സ്‌കൂളുകളില്‍ ആഗസ്റ്റ് 18നകം അപേക്ഷ നല്‍കണം. കൂടുതല്‍ വിവരങ്ങള്‍ വി.എച്ച്.എസ്.ഇ പരീക്ഷകേന്ദ്രങ്ങളിലും www.vhsems.kerala.gov.in ലും ലഭിക്കും.
ഹയര്‍ സെക്കൻഡറി പരീക്ഷ ടൈംടേബിള്‍
0 comments: