2023, ഓഗസ്റ്റ് 12, ശനിയാഴ്‌ച

സർക്കാർ, സ്വാശ്രയ സ്ഥാപനങ്ങളിലെ ഡിപ്ലോമ ഇൻ ഫാർമസി, ഹെൽത്ത് ഇൻസ്‌പെക്ടർ, പാരാമെഡിക്കൽ കോഴ്‌സുകളിലേക്ക് അപേക്ഷിക്കാം

 


സർക്കാർ, സ്വാശ്രയ സ്ഥാപനങ്ങളിലെ 2023-24 അധ്യയന വർഷത്തെ പ്രൊഫഷണൽ ഡിപ്ലോമ ഇൻ ഫാർമസി, ഹെൽത്ത് ഇൻസ്‌പെക്ടർ & പാരാമെഡിക്കൽ കോഴ്‌സുകളിലേക്ക് ഇപ്പോൾ അപേക്ഷ സമർപ്പിക്കാം. ഓൺലൈൻ ആയാണ്  അപേക്ഷ സമർപ്പിക്കേണ്ടത്. ഓഗസ്റ്റ് 26 വരെയാണ്  അപേക്ഷ സമർപ്പിക്കാനവസരം.

വിവിധ കോഴ്സുകൾ

1. ഡിപ്ലോമ ഇൻ ഫാർമസി (ഡി.ഫാം.)

2. ഡിപ്ലോമ ഇൻ ഹെൽത്ത് ഇൻസ്പെക്ടർ (ഡി.എച്ച്.ഐ.)

3. ഡിപ്ലോമ ഇൻ മെഡിക്കൽ ലബോറട്ടറി ടെക്നോളജി (ഡി.എം.എൽ.റ്റി.

4. ഡിപ്ലോമ ഇൻ റേഡിയോ ഡയഗ്നോസ്റ്റിക്സ് ആൻഡ് റേഡിയോ തെറാപ്പി ടെക്നോളജി (ഡി.ആർ.ആർ)

5. ഡിപ്ലോമ ഇൻ റേഡിയോളജിക്കൽ ടെക്നോളജി (ഡി.ആർ.റ്റി.)

6. ഡിപ്ലോമ ഇൻ ഒഫ്താൽമിക് അസിസ്റ്റൻസ് (ഡി.ഒ.എ.)

7.ഡിപ്ലോമ ഇൻ ദന്തൽ മെക്കാനിക്സ്(ഡി.എം.സി.)

8. ഡിപ്ലോമ ഇൻ ദന്തൽ ഹൈജീനിസ്റ്റ്സ് (ഡി.എച്ച്.സി.)

9. ഡിപ്ലോമ ഇൻ ഓപ്പറേഷൻ തീയേറ്റർ ആൻഡ് അനസ്തേഷ്യ ടെക്നോളജി (ഡി.ഒ.റ്റി.എ.റ്റി.)

10. ഡിപ്ലോമ ഇൻ കാർഡിയോ വാസ്കലർ ടെക്നോളജി (ഡി.സി.വി.റ്റി)

11. ഡിപ്ലോമ ഇൻ ന്യൂറോ ടെക്നോളജി (ഡി.എൻ.റ്റി.)

12. ഡിപ്ലോമ ഇൻ ഡയാലിസിസ് ടെക്നോളജി (ഡി.ഡി.റ്റി.)

13. ഡിപ്ലോമ ഇൻ എൻഡോസ്കോപിക് ടെക്നോളജി (ഡി.ഇ.റ്റി.)

14. ഡിപ്ലോമ ഇൻ ഡെന്റൽ ഓപ്പറേറ്റിംഗ് റൂം അസിസ്റ്റൻസ് (ഡി.എ)

15. ഡിപ്ലോമ ഇൻ റെസ്പിറേറ്ററി ടെക്നോളജി (ഡി.ആർ.)

16. ഡിപ്ലോമ ഇൻ സെൻട്രൽ സ്റ്റെറിൽ സപ്ലെ ഡിപാർട്ട്മെന്റ് ടെക്നോളജി(ഡി.എസ്സ്.എസ്സ്)

അപേക്ഷാഫീസ്

പൊതുവിഭാഗത്തിന് 400/- രൂപയും പട്ടികജാതി/പട്ടികവർഗ്ഗ വിഭാഗത്തിന് 200/- രൂപയുമാണ്  അപേക്ഷാ ഫീസ്. ഓൺലൈൻ മുഖേനയോ വെബ്‌സൈറ്റിൽ നിന്നും ഡൗൺലോഡ് ചെയ്ത ചെല്ലാൻ ഉപയോഗിച്ച് ഫെഡറൽ ബാങ്കിന്റെ ഏതെങ്കിലും ശാഖ വഴിയോ അപേക്ഷാഫീസ് അടക്കാം.

കൂടുതൽ വിവരങ്ങൾക്ക്

https://lbscentre.in/paramedplm2023/

ഓൺലൈൻ അപേക്ഷ സമർപ്പണത്തിന്

www.lbscentre.kerala.gov.in

ഫോൺ

0471-2560363

0471-2560364

0 comments: