വളർന്നു വരുന്ന വ്യവസായിക ആവശ്യങ്ങൾക്കായി വിദ്യാർത്ഥികളെ സജ്ജമാക്കുന്നതിന്റെ ഭാഗമായി കോളേജിൽ ആർട്ടിഫിഷ്യൽ ഇന്റലിജൻസ് (എഐ) കോഴ്സ് അവതരിപ്പിച്ച് ഐഐടി ഖരക്പൂർ. ടിസിഎസ് അയോണുമായി (TCS iON) സഹകരിച്ചാണ് ഈ ഓൺലൈൻ പ്രോഗ്രാം നടപ്പിലാക്കുന്നത്. മൂന്നു മാസത്തേക്കാണ് കോഴ്സ്. വാരാന്ത്യങ്ങളിൽ മാത്രമാകും എഐ ക്ലാസുകൾ നടക്കുക. കമ്പ്യൂട്ടർ സയൻസ്, ഇലക്‌ട്രോണിക്‌സ്, ഇലക്ട്രിക്കൽ, കണക്ക് എന്നീ ഡിപ്പാർട്ട്‌മെന്റുകളിലെ ഫാക്കൽറ്റികളാകും ക്ലാസെടുക്കുക. ടിസിഎസ് ഗവേഷകരും വ്യാവസായിക രംഗത്തെ മറ്റു പ്രമുഖരും പ്രാക്ടിക്കൾ ക്ലാസുകൾ നയിക്കും.
ദേശീയ വിദ്യാഭ്യാസ നയം നടപ്പിലാക്കുന്നതിന്റെ ഭാഗം കൂടിയായിട്ടാണ് പുതിയ കോഴ്സ് അവതരിപ്പിച്ചിരിക്കുന്നത്. ഇന്റർഡിസിപ്ലിനറി ലേണിങ്ങ്, തൊഴിൽ നേടാൻ വേണ്ട പരിശീലങ്ങൾ തുടങ്ങിയവയും പ്രോഗ്ലാമിന്റെ ഭാഗമായി ഉണ്ടാകും. കോഴ്‌സിന്റെ ഭാഗമായി, വിദ്യാർത്ഥികൾക്ക് മൊത്തത്തിൽ 100 മണിക്കൂർ ക്ലാസുണ്ടാകും. ഇതിൽ എക്സിപീരിയൻഷ്യൽ ലേണിങ്ങ്, വ്യവസായ രംഗത്തിനു വേണ്ടിയുള്ള തയ്യാറെടുപ്പ്, റിയൽ വേൾഡ് ഡാറ്റാസെറ്റുകൾ എന്നിവയെല്ലാം ഉൾപ്പെടുന്നു. ഇതിനെല്ലാം പുറമേ, വ്യവസായ രംഗത്തെ പ്രൊഫഷണലുകളുമായി സംവദിക്കാനുള്ള അവസരവും ലഭിക്കും.
0 comments: