2023, ഓഗസ്റ്റ് 3, വ്യാഴാഴ്‌ച

വാസ്തുവിദ്യ ഗുരുകുലം: കോഴ്സുകള്‍ക്ക് അപേക്ഷ ക്ഷണിച്ചു

 


വാസ്തുവിദ്യാ ഗുരുകുലത്തിന്റെ അക്കാദമിക് വിഭാഗം നടത്തിവരുന്ന കോഴ്സുകളില്‍ ദ്വിവത്സര ചുമര്‍ചിത്ര ഡിപ്ലോമ കോഴ്സ്, പാരമ്ബര്യ വാസ്തു ശാസ്ത്രത്തില്‍ ഡിപ്ലോമ - കറസ്പോണ്ടന്‍സ് കോഴ്സ് എന്നിവയുടെ പുതിയ ബാച്ചിലേക്ക് പ്രവേശനം ആരംഭിച്ചു.അപേക്ഷകള്‍ പൂരിപ്പിച്ച്‌ നല്‍കേണ്ട അവസാന തീയതി ഓഗസ്റ്റ് 10.

ചുമര്‍ചിത്ര ഡിപ്ലോമ കോഴ്സ് 

യോഗ്യത – എസ്.എസ്.എല്‍.സി.

പാരമ്പര്യ വാസ്തു ശാസ്ത്രത്തില്‍ ഡിപ്ലോമ-കറസ്പോണ്ടന്‍സ് കോഴ്സ് 

യോഗ്യത -അംഗീകൃത ബിരുദം/ത്രിവത്സര പോളിടെക്നിക്ക് ഡിപ്ലോമ.

www.vasthuvidyagurukulam.com എന്ന വെബ്സൈറ്റ് വഴി ഓണ്‍ലൈനായി അപേക്ഷകള്‍ അയക്കാം.വിലാസം: എക്സിക്യുട്ടീവ് ഡയറക്ടര്‍, വാസ്തുവിദ്യാഗുരുകുലം, ആറന്മുള, പത്തനംതിട്ട പിന്‍ 689533. ഫോണ്‍:0468 2319740, 9847053294.

0 comments: