2023, ഓഗസ്റ്റ് 4, വെള്ളിയാഴ്‌ച

പ്ലസ് വൺ: 25,399 പേർക്ക് ട്രാൻസ്ഫർ അലോട്മെന്റ്, ശേഷിക്കുന്നത് 24,766 മെറിറ്റ് സീറ്റ്

 


25,399 പ്ലസ് വൺ വിദ്യാർഥികൾക്കു സ്കൂൾ, വിഷയ കോംബിനേഷൻ മാറ്റത്തിനുള്ള ട്രാൻസ്ഫർ അലോട്മെന്റ് ലഭിച്ചു.49,800 പേരാണ് മാറ്റത്തിന് അപേക്ഷിച്ചത്. അലോട്മെന്റ് ലഭിച്ചവർ ആഗസ്റ്റ് 3ന് നാലുമണിക്കകം പുനഃപ്രവേശനം നേടണം.മറ്റൊരു വിഷയത്തിലേക്കു മാറുമ്പോൾ അധിക ഫീസുണ്ടെങ്കിൽ അതു മാത്രം അടച്ചാൽ മതി. സ്കൂൾ മാറ്റത്തിന് അധിക ഫീസ് ഇല്ല. എന്നാൽ കോഷൻ ഡിപ്പോസിറ്റും പിടിഎ ഫണ്ടും അടയ്ക്കണം. ആദ്യം പ്രവേശനം നേടിയ സ്കൂളിൽ അടച്ച കോഷൻ ഡിപ്പോസിറ്റും പിടിഎ ഫണ്ടും അപേക്ഷ നൽകിയാൽ തിരികെ ലഭിക്കും. ട്രാൻസ്ഫർ അലോട്മെന്റിനു ശേഷവും 24,766 മെറിറ്റ് സീറ്റുകൾ ഒഴിഞ്ഞുകിടക്കുന്നതായാണ് പൊതുവിദ്യാഭ്യാസ വകുപ്പിന്റെ കണക്ക്. സീറ്റ് ക്ഷാമം കൂടുതലുള്ള മലപ്പുറത്തു തന്നെയാണ് കൂടുതൽ സീറ്റും ഒഴിവുള്ളത്–3619. എന്നാൽ എല്ലാ ജില്ലകളിലും വേണ്ടത്ര അപേക്ഷകരില്ലാത്ത സ്കൂളുകളിലാണ് സീറ്റുള്ളത്. അപേക്ഷകർ കൂടുതലുള്ള മേഖലകളിൽ സീറ്റില്ല. 

0 comments: