2023, ഓഗസ്റ്റ് 4, വെള്ളിയാഴ്‌ച

വിദേശപഠന സ്കോളർഷിപ്: ഇക്കൊല്ലം 310 പട്ടികവിഭാഗ വിദ്യാർഥികൾക്ക്

 


സർക്കാർ പദ്ധതിയായ ‘ഉന്നതി’യുടെ മാർഗനിർദേശങ്ങൾ പരിഷ്കരിച്ചതോടെ ഇക്കൊല്ലം 310 പട്ടികവിഭാഗ വിദ്യാർഥികൾക്ക് വിദേശപഠനത്തിന് അവസരം ലഭിക്കും. പെൺകുട്ടികൾ, ശാരീരിക വെല്ലുവിളിയുള്ളവർ, ഏകരക്ഷിതാവുള്ള കുട്ടികൾ എന്നിവർക്കു മുൻഗണന നൽകും. മെറിറ്റ് അടിസ്ഥാനത്തിലായിരിക്കും തിരഞ്ഞെടുപ്പ്. മാർക്ക്, കോഴ്സ്, സർവകലാശാല, രാജ്യം എന്നിവയുടെ അടിസ്ഥാനത്തിൽ സർക്കാർ സ്ഥാപനമായ ഒഡെപെക് പട്ടിക തയാറാക്കും. വാർഷിക വരുമാനം അനുസരിച്ച് 25 ലക്ഷം രൂപ വരെ സ്കോളർഷിപ്പുണ്ട്. 10 പട്ടികവർഗ വിദ്യാർഥികൾക്കും 25 പട്ടികജാതി വിദ്യാർഥികൾക്കും പലിശരഹിത വിദ്യാഭ്യാസ വായ്പയും ലഭ്യമാക്കും.

വിദേശത്തു വിദ്യാർഥികൾ പറ്റിക്കപ്പെടാതിരിക്കാൻ സഹായിക്കേണ്ടത് ഒഡെപെക്കാണ്.വീസ, വിമാനടിക്കറ്റ്, കോളജ് ഫീസ് ഉൾപ്പെടെയുള്ളവ ഒഡെപെക്കിന്റെ മേൽനോട്ടത്തിലാക്കും. വിമാനത്താവളങ്ങളിൽ നിന്നു സ്വീകരിച്ച് താമസസ്ഥലത്ത് എത്തിക്കുകയും വേണം. ആദ്യവർഷ പഠനം വിലയിരുത്തി പട്ടികവിഭാഗ വകുപ്പുകളിൽ റിപ്പോർട്ട് നൽകണം.

0 comments: