2023, ഡിസംബർ 12, ചൊവ്വാഴ്ച

ഇന്ത്യൻ വിദ്യാർത്ഥികൾക്ക് സന്തോഷ വാർത്ത ; ഉപരിപഠനം ഇനി സ്കോളർഷിപ്പോട് കൂടി .വിദേശത്തു പഠിക്കാൻ സ്കോളർഷിപ്

             


ഈ കാലഘട്ടത്തിൽ  വിദേശത്ത് ഉപരി പഠനത്തിന് പോകുന്ന ഇന്ത്യന്‍ വിദ്യാര്‍ത്ഥികള്‍ നിരവധിയാണ്.പഠന രീതിയും തൊഴിൽ സാധ്യതയും കണക്കിൽ എടുത്തു കൊണ്ട് നിരവധി മലയാളികൾ വിദേശത്ത് ഉപരി പഠനത്തിനായി പോകുന്നുണ്ട് എന്നതാണ് വാസ്തവം.

വിദേശ രാജ്യങ്ങളിൽ കൂടുതൽ ആയും വിദ്യാർത്ഥികൾ പോകുന്നത് ബ്രിട്ടന്‍,കാനഡ ഓസ്ട്രേലിയ, ജര്‍മ്മനി തുടങ്ങിയ രാജ്യങ്ങളിലേക്ക് ആയിരുന്നു.പ്രധാന ലക്ഷ്യകേന്ദ്രങ്ങളും ഈ രാജ്യങ്ങൾ ഒക്കെ തന്നെയാണ്. എന്നാൽ ഇത്‌ പരിഗണിച്ചു കൊണ്ട് ഉന്നത പഠനത്തിനായി ഇന്ത്യന്‍ വിദ്യാര്‍ത്ഥികളെ ക്ഷണിക്കുകയാണ് ലോകത്തെ ഏറ്റവും വലിയ രാജ്യമായ റഷ്യയും. റഷ്യയിലെ വിവിധ സര്‍വകലാശാലകള്‍ നിന്ന് ബിരുദ, ബിരുദാനന്തര കോഴ്‌സുകള്‍ പഠിക്കാന്‍ താല്‍പ്പര്യമുള്ള ഇന്ത്യന്‍ വിദ്യാര്‍ത്ഥികളില്‍ നിന്ന് അപേക്ഷ ക്ഷണിക്കുന്നതായി ചെന്നൈയിലെ റഷ്യന്‍ ഹൗസ് അറിയിച്ചു. 

സ്‌കോളര്‍ഷിപ്പോടെ പഠിക്കാം

ലോകത്തെ ഏറ്റവും വലിയ രാജ്യമായ റഷ്യ ഉപരി പഠനത്തിന് വേണ്ടി ഇന്ത്യൻ വിദ്യാർത്ഥികൾക്ക് നൽകുന്നത് സ്കോളർഷിപ്പോട് കൂടി ഉള്ള പഠനം ആണ്. 766 സർവ്വകലാശാലകളാണ് റഷ്യയിൽ ഉള്ളത്. ഈ സ്‌കോളര്‍ഷിപ്പ് പ്രകാരം വിദ്യാര്‍ത്ഥികള്‍ക്ക് 200 ഗ്രാന്റ് വരെ ലഭിക്കും. ജനറല്‍ മെഡിസിന്‍, ഫിസിക്സ്, ന്യൂക്ലിയര്‍ പവര്‍, എയറോനോട്ടിക്കല്‍എഞ്ചിനീയറിംഗ് എന്നിവയുള്‍പ്പെടെ വിവിധ കോഴ്‌സുകളില്‍ 766 റഷ്യന്‍ സര്‍വകലാശാലകളില്‍ എവിടെയും നിന്നും ബിരുദം നേടാനാകും. ബിരുദ, ബിരുദാനന്തര, ഗവേഷണ കോഴ്‌സുകള്‍ക്കായുള്ള രജിസ്ട്രേഷന്‍ നിലവില്‍ തുറന്നിട്ടുണ്ട്. താഴ കൊടുത്തിരിക്കുന്ന ലിങ്കിൽ കയറി അപേക്ഷ സമർപ്പിക്കാവുന്നതാണ്.https://education-in-russia.com/ 


0 comments: