2024, ജനുവരി 29, തിങ്കളാഴ്‌ച

ചെയിന്‍ സര്‍വേ കോഴ്‌സ് പരിശീലനത്തിന് അപേക്ഷിക്കാം

കേരള സര്‍ക്കാര്‍ സര്‍വേയും ഭൂരേഖയും വകുപ്പിന് കീഴിലുള്ള മൂന്ന് മാസ ചെയിന്‍ സര്‍വേ ലോവര്‍ കോഴ്‌സിന് അപേക്ഷ ക്ഷണിച്ചു.കോഴിക്കോട് കേന്ദ്രത്തില്‍ ആരംഭിക്കുന്ന കോഴ്‌സിന് എസ്‌എസ്‌എല്‍സി പാസായവര്‍ക്ക് അപേക്ഷിക്കാം. ഉയര്‍ന്ന പ്രായപരിധി പിഎസ്‌സി മാനദണ്ഡത്തിന് അനുസൃതം. 1170 രൂപയാണ് ട്യൂഷന്‍ ഫീസ്. എസ്‌സി - എസ്ടി വിഭാഗങ്ങള്‍ക്ക് ഫീസ് സൗജന്യം.

കുന്ദമംഗലം മിനി സിവില്‍ സ്റ്റേഷനില്‍ മൂന്നാം നിലയില്‍ പ്രവര്‍ത്തിക്കുന്ന ഗവ. ചെയിന്‍ സര്‍വേ സ്‌കൂള്‍ ഓഫീസിലും കോഴിക്കോട് സിവില്‍ സ്‌റ്റേഷന്‍ ബി ബ്ലോക്ക് മൂന്നാംനിലയില്‍ പ്രവര്‍ത്തിക്കുന്ന സര്‍വേ റെയ്ഞ്ച് അസിസ്റ്റന്റ് ഡയരക്ടര്‍ ഓഫീസിലും സര്‍വേ ഡയരക്ടര്‍ക്ക് നേരിട്ടും അപേക്ഷകള്‍ നല്‍കാം. ജൂണ്‍ 20ആണ് അവസാന തീയതി. അപേക്ഷാഫോറം www.dslr.kerala.gov.in ല്‍ ലഭ്യമാണ്. കൂടുതല്‍ വിവരങ്ങള്‍ 0495 2371554ല്‍ ലഭിക്കും.

0 comments: