2024, ജനുവരി 24, ബുധനാഴ്‌ച

ബിഎസ്‌സി നഴ്സിങ് എൻട്രൻസ്: മുന്നോട്ടുപോകാതെ കേരളം

 


ബിഎസ്‌സി നഴ്സിങ് പ്രവേശനത്തിന് എൻട്രൻസ് പരീക്ഷ നടത്താൻ കർണാടക ഉൾപ്പെടെയുള്ള സംസ്ഥാനങ്ങൾ നടപടിക്രമങ്ങൾ ആരംഭിച്ചെങ്കിലും കേരള സർക്കാരിന്റെ ഫയൽ മുന്നോട്ടുപോകുന്നില്ല. കഴിഞ്ഞ മന്ത്രിസഭായോഗത്തിൽ തീരുമാനം എടുക്കേണ്ടതായിരുന്നെങ്കിലും വിഷയം പരിഗണിച്ചില്ല. 

പ്രവേശനപരീക്ഷയ്ക്കെതിരായ മാനേജ്മെന്റുകളുടെ സമ്മർദമാണു കാരണമെന്ന് ആരോപണമുണ്ട്. പ്രവേശനപരീക്ഷ നടത്തണമെന്ന് ഇന്ത്യൻ നഴ്സിങ് കൗൺസിൽ 3 വർഷമായി ആവശ്യപ്പെടുന്നുണ്ട്.പിറ്റേവർഷം മുതൽ നടത്താമെന്നു പറഞ്ഞ് മെറിറ്റ് അടിസ്ഥാനത്തിൽ പ്രവേശനം നടത്തുന്നതാണു കേരളത്തിലെ പതിവ്.എന്നാൽ ഈ വർഷം പ്രവേശനപരീക്ഷ നടത്താതെ കോഴ്സ് നടത്താനാവില്ലെന്നു കൗൺസിൽ നേരത്തേ തന്നെ മുന്നറിയിപ്പു നൽകിയിട്ടുണ്ട്. 

കർണാടകയിൽ ഫെബ്രുവരി 10ന് അകം പ്രവേശനപരീക്ഷയ്ക്ക് അപേക്ഷിക്കണം. കഴിഞ്ഞവർഷം വരെ പ്ലസ് ടു മാർക്കിന്റെ അടിസ്ഥാനത്തിലായിരുന്നു കേരളത്തിലെ നഴ്സിങ് കോളജുകളിലെ പ്രവേശനം. എൽബിഎസ് സെന്റർ അപേക്ഷ ക്ഷണിച്ചുനടത്തുന്ന പ്രവേശനത്തിനെതിരെ ചിലർ ഹൈക്കോടതിയെ സമീപിച്ചിട്ടുണ്ട്.മാനേജ്മെന്റുകൾക്ക് കോഴ വാങ്ങാൻ സർക്കാർ കൂട്ടുനിൽക്കുന്നെന്നും പൊതുതാൽപര്യ ഹർജിയിൽ ആരോപിക്കുന്നു.

0 comments: