2024, ജനുവരി 5, വെള്ളിയാഴ്‌ച

വിദേശ പഠനത്തിനായി കോമൺവെൽത്ത് സ്കോളർഷിപ്പ്

 

യുകെയിൽ ബിരുദാനന്തര ബിരുദമോ പിഎച്ച്ഡി ബിരുദമോ ചെയ്യുന്ന ഇന്ത്യൻ വിദ്യാർഥികൾക്ക് കോമൺവെൽത്ത് സ്കോളർഷിപ്പ് ആൻഡ് ഫെലോഷിപ്പിന് അപേക്ഷിക്കാം. ട്യൂഷൻ ഫീസ്, വിമാനക്കൂലി, വ്യക്തിഗത, മെയിനനൻസ് ചെലവുകൾ എന്നിവ ഈ സ്കോളർഷിപ്പിന് കീഴിൽ ലഭിക്കും. കോമൺ‌വെൽത്ത് പിഎച്ച്‌ഡി സ്‌കോളർഷിപ്പ്, കോമൺ‌വെൽത്ത് സ്‌പ്ലിറ്റ്-സൈറ്റ് സ്‌കോളർഷിപ്പ്, കോമൺ‌വെൽത്ത് മാസ്റ്റേഴ്‌സ് സ്‌കോളർഷിപ്പ്, കോമൺ‌വെൽത്ത് വിദൂര പഠന സ്‌കോളർ‌ഷിപ്പ് എന്നിങ്ങനെ വിവിധ പ്രോ​ഗ്രാമുകൾക്ക് ഈ സ്കോളർഷിപ്പ് ലഭിക്കും.ഈ വർഷത്തെ അപേക്ഷ ആരംഭിച്ചിട്ടില്ല .ജനുവരി മുതല്‍ മാര്‍ച്ച് വരെയുള്ള കാലയളവിലാണ് അപേക്ഷിക്കേണ്ടത്. https://www.britishcouncil.in/study-uk/scholarships/commonwealth-scholarshisp എന്ന ലിങ്കില്‍ കൂടുതല്‍ വിവരങ്ങള്‍ ലഭ്യമാണ്.

0 comments: