2024, ജനുവരി 21, ഞായറാഴ്‌ച

ഏതു പ്ലസ്ടു ഗ്രൂപ്പെടുത്തവര്‍ക്കും അപേക്ഷിക്കാവുന്ന കോഴ്സുകള്‍ ഏതെല്ലാം?

 

ഏതു പ്ലസ്ടു ഗ്രൂപ്പെടുത്തവർക്കും അപേക്ഷിക്കാവുന്ന കോഴ്സുകളെക്കുറിച്ച്‌ വിദ്യാർഥികള്‍ക്കും, രക്ഷിതാക്കള്‍ക്കും സംശയങ്ങളേറെയുണ്ട്. പ്രൊഫഷണല്‍ കോഴ്സുകളായ എൻജിനിയറിംഗ് മെഡിക്കല്‍, കാർഷിക, വെറ്ററിനറി കോഴ്സുകള്‍ക്കപ്പുറമുള്ള മറ്റു കോഴ്സുകളെക്കുറിച്ചറിയാനാണ് വിദ്യാർഥികള്‍ താല്‍പര്യപ്പെടുന്നത്.

സി.യു.ഇ.ടി വഴിയുള്ള ബിരുദ പ്രവേശനം- രാജ്യത്തെ 100 ഓളം സർവകലാശാലകളിലേക്കുള്ള ബിരുദ പ്രവേശനത്തിന് നാഷണല്‍ ടെസ്റ്റിംഗ് ഏജൻസി കോമണ്‍ യൂണിവേഴ്സിറ്റി യു.ജി പ്രവേശന പരീക്ഷ നടത്തും. ഇത് CUET എന്ന പേരിലറിയപ്പെടുന്നു.കേന്ദ്ര സർവകലാശാലകള്‍, തെരെഞ്ഞെടുത്ത സംസ്ഥാന തല, ഡീംഡ്, സ്വകാര്യ സർവകലാശാലകളടക്കം 100 ഓളം സർവകലാശാലകളിലേക്കുള്ള ബിരുദ പ്രവേശനം CUET വഴിയാണ്. 100 ഓളം സർവകലാശാലകള്‍ ഇതില്‍ ഉള്‍പ്പെടുന്നു. ജവാഹർലാല്‍ നെഹ്‌റു യൂണിവേഴ്സിറ്റി, ഡല്‍ഹി യൂണിവേഴ്സിറ്റി, ജാമിയ മില്ലിയ ഇസ്ലാമിലെ, ഇംഗ്ലീഷ് ആൻഡ് ഫോറിൻ ലാംഗ്വേജ് യൂണിവേഴ്സിറ്റി, കാസർഗോഡ് കേന്ദ്ര സർവകലാശാല എന്നിവിടങ്ങളില്‍ ബിരുദ പ്രവേശനം CUET വഴിയാണ്.പരീക്ഷ മെയ് 15 മുതല്‍ 31 വരെ ഓണ്‍ലൈനായി നടക്കും. നോട്ടിഫിക്കേഷൻ ഫെബ്രുവരിയില്‍ പുറത്തിറങ്ങും. കമ്പ്യുട്ടർ അധിഷ്ഠിത പരീക്ഷയാണിത്. പരീക്ഷയില്‍ ലാംഗ്വേജ്, ജനറല്‍, വിഷയ പരീക്ഷകളുണ്ട്. വിഷയ പരീക്ഷയില്‍ 9 വിഷയങ്ങള്‍ വരെ തെരഞ്ഞെടുക്കാം.നെഗറ്റീവ് മാർകിങ് രീതി നിലവിലുണ്ട്. ആർട്സ്, ഹ്യൂമാനിറ്റീസ്, ബിസിനസ് സ്റ്റഡീസ്, ലിബറല്‍ ആർട്സ്, സയൻസ് വിഷയങ്ങളില്‍ 100 ലധികം ബിരുദ പ്രോഗ്രാമുകളുണ്ട്. പരീക്ഷയ്ക്ക് ഓണ്‍ലൈനായി അപേക്ഷിക്കാം. www.cuet.samarth.ac.in

ഐസർ - രാജ്യത്തെ ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സയൻസ് എഡ്യൂക്കേഷൻ ആൻഡ് റിസേർച്ചിലേക്ക്‌ - IISER ബി.എസ് -എം എസ് ഇന്റഗ്രേറ്റഡ് പ്രോഗ്രാമിലേക്ക് പ്ലസ് ടു സയൻസ് വിദ്യാർഥികള്‍ക്ക് അപേക്ഷിക്കാം. ഇതിനായി പ്രത്യേക അഭിരുചിപരീക്ഷയുണ്ട്. ISAT. സയൻസില്‍ 60 ശതമാനം മാർക്ക് നേടിയവർക്ക് അപേക്ഷിക്കാം. രാജ്യത്ത് തിരുവനന്തപുരമടക്കം രാജ്യത്ത് ഏഴ് ഐസറുകളുണ്ട്. ജെ ഇ ഇ അഡ്വാൻസ്‌ഡ് പരീക്ഷയില്‍ മികച്ച റാങ്ക് നേടിയവർക്കും ഐസറില്‍ പ്രവേശനം നേടാം. ഏപ്രില്‍ മാസത്തില്‍ നോട്ടിഫിക്കേഷൻ പുറത്തിറങ്ങും. ജൂണ്‍ മൂന്നാമത്തെ ആഴ്ചയിലാണ് പരീക്ഷ. www.iiseradmissions.in.

നൈസർ പ്രവേശനം- ഭുവനേശ്വറിലുള്ള നാഷണല്‍ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സയൻസ് എഡ്യൂക്കേഷൻ & റിസർച്ച്‌ - NISER ല്‍ ബി എസ് -എം എസ് ഇന്റഗ്രേറ്റഡ് പ്രോഗ്രാമുകള്‍ക്ക് പ്രവേശനം അഖിലേന്ത്യ തലത്തിലുള്ള നെസ്റ്റ് -NEST പരീക്ഷയിലൂടെയാണ്. പ്ലസ് ടു സയൻസ് വിദ്യാർഥികള്‍ക്ക് അപേക്ഷിക്കാം. മുംബൈ യൂണിവേഴ്സിറ്റിയുടെ കീഴിലുള്ള അറ്റോമിക് എനർജി സെന്ററിലെ ബേസിക് സയൻസ് യു ജി പ്രവേശനവും നെസ്റ്റ് വഴിയാണ്. www.nestexam.in

ബി എസ് -എം എസ്  -കൊല്‍ക്കത്തയിലെ ഇന്ത്യൻ സ്റ്റാറ്റിസ്റ്റിക്കല്‍ ഇന്സ്ടിട്യൂട്ടില്‍ സ്റ്റാറ്റിസ്റ്റിക്‌സ്, കണക്ക്, കമ്പ്യുട്ടർ സയൻസ് എന്നിവയില്‍ ബി എസ് -എം എസ് പ്രോഗ്രാമുകള്‍ക്ക് പ്രത്യേക പ്രവേശന പരീക്ഷയുണ്ട്. ഫെബ്രുവരിയില്‍ വിജ്ഞാപനം പുറത്തിറങ്ങും. www.isical.ac.in

0 comments: