2024, ജനുവരി 19, വെള്ളിയാഴ്‌ച

തൊഴിൽ നേടാൻ ഐ.സി.ടി.യുടെ ആറുമാസ നൈപുണ്യ പരിശീലനം ;അർഹരായവർക്ക്‌ സ്കോളർഷിപ്പും

 


വിവിധ പരിശീലനങ്ങളിലൂടെ വ്യക്തികളെ തൊഴിൽ സജ്ജരാക്കുന്നതു വഴി വ്യക്തിപരവും തൊഴിൽപരവുമായ വികസനം പ്രോത്സാഹിപ്പിക്കുന്നതിൽ മുൻപന്തിയിലാണ് ഐ.സി.ടി. അക്കാദമി.ആറു മാസം ദൈർഘ്യമുള്ള സർട്ടിഫിക്കറ്റ് കോഴ്‌സുകളായ ഡാറ്റ സയൻസ് ആൻഡ് അനലിറ്റിക്‌സ്, ഫുൾ സ്റ്റാക്ക് ഡെവലപ്‌മെന്റ് (MEAN / MERN / .NET),മെഷീൻ ലേണിംഗ് ആൻഡ് ആർട്ടിഫിഷ്യൽ ഇന്റലിജൻസ്, ഡിജിറ്റൽ മാർക്കറ്റിംഗ്, 2D/3D ഗെയിം എൻജിനീറിങ് എന്നിവയിലേക്ക് ഇപ്പോൾ അപേക്ഷിക്കാം.എൻജിനീറിങ് അല്ലെങ്കിൽ സയൻസ് ബിരുദധാരികൾക്കും / ഏതെങ്കിലും എൻജിനീറിങ് ബ്രാഞ്ചുകളിൽ മൂന്ന് വർഷ ഡിപ്ലോമ, മാത്തമാറ്റിക്‌സിലും കമ്പ്യൂട്ടർ വിഷയങ്ങളിലും അടിസ്ഥാന തലത്തിലുള്ള പരിജ്ഞാനം (പ്ലസ് ടു തത്തുല്യം) ഉള്ള തത്പരവിദ്യാർഥികൾക്കും ഈ കോഴ്‌സുകളിൽ ചേർന്ന് പഠിക്കാവുന്നതാണ്. .

സ്‌കോളർഷിപ്പ്

പട്ടികജാതി-പട്ടികവർഗ, മത്സ്യത്തൊഴിലാളി, ട്രാൻസ്‌ജെൻഡർ വിഭാഗങ്ങൾക്ക്, അതുപോലെ ദാരിദ്ര്യരേഖയ്ക്ക് താഴെയുള്ള സ്ത്രീകൾ, ഏക-മാതാപിതാക്കളുടെ കുടുംബം എന്നിങ്ങനെ പാർശ്വവൽക്കരിക്കപ്പെട്ട സമുദായങ്ങളിൽ നിന്നുള്ള ഉദ്യോഗാർഥികൾക്കു സ്‌കോളർഷിപ്പിന് അർഹത ഉണ്ട് .കൂടാതെ, ഭിന്നശേഷിക്കാരായ ഉദ്യോഗാർഥികൾക്കും ഈ പ്രത്യേക സ്‌കോളർഷിപ്പിന് അർഹതയുണ്ട്..മേൽപ്പറഞ്ഞ വിഭാഗങ്ങളിൽ പെടാത്ത ഉദ്യോഗാർഥികൾക്ക്, ഐ.സി.ടി. അക്കാദമിയുടെ സ്‌കോളർഷിപ്പ് ലഭിക്കുന്നതാണ്. പ്രവേശന പരീക്ഷയിൽ 60%-.ന് മുകളിൽ പോയിന്റ് നേടുന്ന ഉദ്യോഗാർഥികൾക്കാണ് ഈ സ്‌കോളർഷിപ്പിന് അർഹതയുണ്ടാവുന്നത്. ഫീസിൽ 40% ഇളവാണ് ഇതുവഴി നൽകുന്നത്.മുകളിൽ പറഞ്ഞ രണ്ട് സ്‌കോളർഷിപ്പുകളും ലഭിക്കാത്ത ഉദ്യോഗാർഥികൾ, വിജയകരമായി പ്രോഗ്രാം പൂർത്തിയാക്കുമ്പോൾ കോഴ്‌സ് ഫീസിന്റെ 15% തിരികെ നൽകുകയും ചെയ്യുന്നു .

ഈ പ്രോഗ്രാമുകളുടെ കൂടുതൽ വിവരങ്ങൾക്കും, താത്പര്യമുള്ള ഉദ്യോഗാർഥികൾക്ക് ഇഷ്ടമുള്ള കോഴ്‌സുകളിൽ ചേരാനും https://ictkerala.org.open എന്ന ലിങ്ക് സന്ദർശിക്കുക. കൂടുതൽ വിവരങ്ങൾക്കും സംശയനിവാരണത്തിനും +91 75 940 51437 എന്ന നമ്പറിൽ ബന്ധപ്പെടാവുന്നതാണ്

0 comments: