2024, ജനുവരി 20, ശനിയാഴ്‌ച

പാഠപുസ്തകങ്ങള്‍ ഇന്ത്യൻ ഭാഷകളില്‍ ഡിജിറ്റലായി നല്‍കാൻ നിര്‍ദേശം

 
എല്ലാ കോഴ്സുകളുടെയും പാഠപുസ്തകങ്ങള്‍ മൂന്നു വർഷത്തിനുള്ളില്‍ ഇന്ത്യൻ ഭാഷകളില്‍ ഡിജിറ്റലായി നല്‍കണമെന്ന് സ്കൂളുകള്‍ക്കും ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും കേന്ദ്ര സർക്കാർ നിർദേശം നല്‍കി.മാതൃഭാഷയില്‍ പഠനം നടത്താനുള്ള അവസരം വിദ്യാർഥികള്‍ക്ക് നല്‍കുകയാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്. സ്കൂളുകള്‍ക്കു പുറമേ, യു.ജി.സി, എ.ഐ.സി.ടി.ഇ, എൻ.സി.ഇ.ആർ.ടി, ഇഗ്നോ, ഐ.ഐ.ടി, കേന്ദ്ര സർവകലാശാല, എൻ.ഐ.ടി തുടങ്ങിയ ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കാണ് നിർദേശം നല്‍കിയിരിക്കുന്നത്.ദേശീയ വിദ്യാഭ്യാസ നയത്തിലെ ശിപാർശ അനുസരിച്ചാണ് കേന്ദ്ര നടപടി. ഭാഷാതടസ്സമില്ലാതെ വിദ്യാർഥികളുടെ ചിന്താശേഷി വളർത്താൻ മാതൃഭാഷയിലെ പഠനം സഹായിക്കുമെന്നാണ് വിലയിരുത്തല്‍.

0 comments: