2024, ജനുവരി 19, വെള്ളിയാഴ്‌ച

ജേണലിസം കോഴ്സിന് അപേക്ഷിക്കാം

 

കെല്‍ട്രോണിന്റെ പോസ്റ്റ് ഗ്രാജുവേറ്റ് ഡിപ്ലോമ ഇന്‍ ജേണലിസം കോഴ്സിലേക്ക് ജനുവരി 25 വരെ അപേക്ഷിക്കാം. കോഴിക്കോട്, തിരുവനന്തപുരം കേന്ദ്രങ്ങളിലേക്കാണ് അപേക്ഷ ക്ഷണിച്ചത്.പത്രം, ടെലിവിഷന്‍, സോഷ്യല്‍മീഡിയ, ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജിന്‍സ് എന്നിവയില്‍ അധിഷ്ഠിതമായ ജേണലിസം, മൊബൈല്‍ ജേണലിസം, ആങ്കറിങ്, ന്യൂസ് കാമറ, വീഡിയോ എഡിറ്റിംഗ് തുടങ്ങിവയിലാണ് പരിശീലനം നല്‍കുന്നത്. പഠനത്തോടൊപ്പം മാധ്യമസ്ഥാപനങ്ങളില്‍ നിബന്ധനകള്‍ക്ക് വിധേയമായി ഇന്റേണ്‍ഷിപ്പ് ചെയ്യുവാന്‍ അവസരം ലഭിക്കും. വിജയകരമായി പരിശീലനം പൂര്‍ത്തിയാക്കുന്ന വിദ്യാര്‍ഥികള്‍ക്ക് പ്ലേസ്മെന്റ് സഹായവും നല്‍കും. ഉയര്‍ന്ന പ്രായപരിധി 30 വയസ്സ്. വിശദവിവരങ്ങള്‍ക്ക് ഫോണ്‍: 954495 8182. വിലാസം: കെല്‍ട്രോണ്‍ നോളേജ്സെന്റര്‍, തോര്‍ഡ് ഫ്ളോര്‍, അംബേദ്കര്‍ ബില്‍ഡിങ്, റെയില്‍വേ സ്റ്റേഷന്‍ ലിങ്ക് റോഡ്, കോഴിക്കോട്. 673002., കെല്‍ട്രോണ്‍ നോളേജ് സെന്റര്‍, സെക്കന്റ് ഫ്ളോര്‍, ചെമ്പിക്കളം ബില്‍ഡിങ്, ബേക്കറി ജംഗ്ഷന്‍, വഴുതക്കാട്, തിരുവനന്തപുരം, 695014.

0 comments: