2024, ജനുവരി 12, വെള്ളിയാഴ്‌ച

നല്ലൊരു ഭാവിക്കായി പുത്തൻ കോഴ്‌സുകൾ ,സാധ്യതകള്‍

 


പുതുവര്‍ഷം പിറന്നതോടെ എല്ലാവരും പ്രതീക്ഷയിലാണ്. ലോകത്താകമാനം 2024 ല്‍ വരാനിരിക്കുന്ന മാറ്റങ്ങളെക്കുറിച്ചുള്ള ആകാംക്ഷകളും ആശങ്കകളും നിലനില്‍ക്കുന്നു.

കോഴ്സുകള്‍, സാധ്യതകള്‍

തൊഴില്‍മേഖലയില്‍ സാങ്കേതിക വിദ്യ ലക്ഷ്യമിട്ടുള്ള തൊഴിലുകള്‍ക്കും, കോഴ്സുകള്‍ക്കും പ്രാധാന്യമേറും. ഡാറ്റ സയൻസ്, ഇന്റഗ്രേറ്റഡ്കോഴ്സുകള്‍, ബിസിനസ് ധനകാര്യം, ബയോമെഡിക്കല്‍ സയൻസ്, കമ്പ്യൂട്ടർ  സയൻസ് എൻജിനീയറിങ്, എനര്‍ജി , ഹോസ്പിറ്റാലിറ്റി, ടൂറിസം, അക്കൗണ്ടിങ്, സൈക്കോളജി, ലിബറല്‍ ആര്‍ട്സ്, സ്റ്റം കോഴ്സുകള്‍ക്ക് സാധ്യതയേറും. മികച്ച തൊഴില്‍ ലഭിക്കാൻ സ്കില്ലും കംപ്യൂട്ടര്‍ പ്രോഗ്രാമിങ്ങും വേണ്ടിവരും.ബിരുദ തലത്തില്‍ ബിസിനസ്, ഫിനാൻസ് കോഴ്സുകള്‍ക്ക് ലോകത്തെമ്പാടും സാധ്യതയേറും. ബിസ്സിനസ്സ് മാനേജ്മെന്റ്,ബിസിനസ് മാനേജ്മെന്റ് ഇക്കണോമിക്സ്, അക്കൗണ്ടിങ് & ഫിനാൻസ് , ബിസ്സിനസ്സ് മാനേജ്മെന്റ് മാര്‍ക്കറ്റിങ്, ബിസിനസ് മാനേജ്മെന്റ്& സൈക്കോളജി, ബാങ്കിങ് & ഫിനാൻസ് എന്നിവ മികച്ച തൊഴില്‍ സാധ്യതയുള്ള കോഴ്സുകളാകും. എ ഐ & കംപ്യൂട്ടര്‍ സയൻസ്, ബയോമെഡിക്കല്‍ സയൻസ് എന്നിവ മികച്ച ബിരുദ കോഴ്സുകളാണ്. ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജൻസ് (AI) ഈ വര്‍ഷം കൂടുതല്‍ കരുത്താര്‍ജിക്കും. തൊഴില്‍ മേഖലയില്‍ എ.ഐ യുടെ സ്വാധീനം കൂടുതല്‍ പ്രകടമാകും. വ്യാപാരമേഖലയില്‍ എ.ഐ കൂടുതല്‍ തൊഴിലുകള്‍ സൃഷ്ടിക്കും. 2024-ല്‍ 80 ശതമാനം കമ്പനികളും എ.ഐ അടക്കമുള്ള ടെക്നോളജികള്‍ക്കു കൂടുതല്‍ ഫണ്ട് വകയിരുത്തും. 

ബി ഡെസ് ട്രാൻസ്പോര്‍ട്ടേഷൻ ഡിസൈൻ, ഫാഷൻ കമ്മ്യൂണിക്കേഷൻ, ബിബിഎ ഫിൻ ടെക്, എന്റര്‍പ്രണര്‍ഷിപ്, ബി എ കളിനറി ആര്ട്സ്, എന്നിവയ്ക്ക് സാധ്യതയേറും. കാലത്തിന്റെ മാറ്റത്തിനനുസരിച്ചു ലോകത്തെമ്പാടും കോഴ്സുകളുടെ ഡിസൈനിങ്ങില്‍ മാറ്റം വരും. വ്യവസായ മേഖലക്കിണങ്ങിയ, പ്ലേസ്മെന്റ് ഉറപ്പുവരുത്തുന്ന കോഴ്സുകള്‍ക്കാണ് വിദ്യാര്‍ഥികള്‍ താല്പര്യപ്പെടും. ആരോഗ്യ മേഖലയില്‍ ഹെല്‍ത്ത് അനലിറ്റിക്സ്, ടെക്നോളജി, ജനറ്റിക്സ്, ഫുഡ് &ന്യൂട്രീഷൻ, മെഡിക്കല്‍ കോഡിങ് കോഴ്സിനോടോപ്പം ഇന്റേണ്‍ഷിപ്, പാര്‍ടൈം തൊഴില്‍ എന്നിവയ്ക്ക് പ്രസക്തിയേറും.വ്യത്യസ്ത മേഖലകളില്‍ തൊഴില്‍ ചെയ്യാനുതകുന്ന സ്കില്ലുകള്‍ പ്രദാനം ചെയ്യുന്ന കോഴ്സുകള്‍ക്കാണ് ഭാവിയില്‍ സാധ്യതയേറുന്നത്. ബിരുദ തലത്തിലുള്ള സ്പെഷ്യലൈസേഷനുകള്‍ വിപുലപ്പെടുന്നത് വ്യവസായ സ്ഥാപനങ്ങളുടെ താല്പര്യത്തിനനുസരിച്ചായിരിക്കും. സ്വകാര്യ, ഡീംഡ്, വിദേശ സര്‍വകലാശാലകളില്‍ ഈ മാറ്റം പ്രകടമാകും. ടെക്നോളജി അധിഷ്ഠിത ഫിൻ ടെക്, ഡിജിറ്റല്‍ മാര്‍ക്കറ്റിംഗ് കോഴ്സുകള്‍ക്കും പ്രിയമേറും.


0 comments: