2024, ജനുവരി 23, ചൊവ്വാഴ്ച

വന്യജീവിനശാസ്‌ത്രത്തിൽ: ഇന്ത്യൻ വിദ്യാർഥികൾക്ക് സ്കോളർഷിപ്പ്



കേന്ദ്രവനം പരിസ്ഥിതി മന്ത്രാലയത്തിന്റെ നിയന്ത്രണത്തിൽ പ്രവർത്തിക്കുന്ന വൈൽഡ് ലൈഫ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യ ദ്വിവത്സര ‘എം.എസ്‌സി. ഇൻ വൈൽഡ് ലൈഫ് സയൻസ്’ കോഴ്സിലെ പ്രവേശനത്തിന് ഓൺലൈൻ അപേക്ഷ ക്ഷണിച്ചു. (Wildlife Institute of India, Chandrabani, Dehradun - 248 001; ഫോൺ: 0135 2646249, ഇ–മെയിൽ: oao@wii.gov.in; വെബ്: www.wii.gov.in; http://bit.ly/2hENjYp.) ഫെബ്രുവരി 20 മുതൽ മാർച്ച് 30 വരെയാണ് ഓൺലൈൻ റജിസ്ട്രേഷൻ. പ്രോഗ്രാം അഫിലിയേറ്റ് ചെയ്തിരിക്കുന്നത് സിഎസ്ഐആറിന്റെ ഭാഗമായ എസിഎസ്ഐആറിൽ സിലക്‌ഷനുള്ള ഓൺലൈൻ ടെസ്റ്റ് തിരുവനന്തപുരമടക്കം 14 കേന്ദ്രങ്ങളിൽ മേയ് 12ന് ഉച്ചകഴിഞ്ഞ് 2 മണിക്കു നടത്തും.

100 മാർക്കുള്ള 2 മണിക്കൂർ ടെസ്റ്റിൽ പൊതു അഭിരുചി, വിശകലനശേഷി, ഭാഷാസാമർഥ്യം, ഗണിതനൈപുണി, അടിസ്ഥാന ബയോളജി, പരിസ്ഥിതിശാസ്ത്രം, വനസംരക്ഷണം തുടങ്ങിയവയിൽ നിന്നും ഒബ്ജക്ടീവ് / വിവരണ ചോദ്യങ്ങളുണ്ടാവും. ടെസ്റ്റിൽ മികവുള്ളവർക്കു ഡെറാഡൂണിൽ വ്യക്തിത്വ / അഭിരുചി പരീക്ഷയുമുണ്ട് 50% എങ്കിലും മാർക്കോടെ ലൈഫ് / സോഷ്യൽ / മെഡിക്കൽ / കംപ്യൂട്ടർ സയൻസ്, എൻജിനീയറിങ്, വെറ്ററിനറി, അഗ്രികൾചർ, ഫോറസ്ട്രി, ഫാർമസി ഇവയൊന്നിലെ ബിരുദം വേണം.

പട്ടികവിഭാഗക്കാർക്കു 45% മതി. ഒക്ടോബറിനു മുൻപ് സർട്ടിഫിക്കറ്റ് ഹാജരാക്കാവുന്ന ഫൈനൽ ഇയർ വിദ്യാർഥികൾക്കും അപേക്ഷിക്കാം. 2024 മാർച്ച് 30ന് 25 വയസ്സു കവിയരുത്. പിന്നാക്ക / പട്ടിക വിഭാഗക്കാർക്ക് 28/33 വയസ്സ്. ഇന്ത്യക്കാർക്കു 15 സീറ്റ്. ഇതിൽ ജാതി സംവരണമുണ്ട്.

വിദേശികൾക്ക് 5 സീറ്റ് വേറെ. 2 വർഷത്തേക്കു മൊത്തം ഫീസ് 6 ലക്ഷം രൂപ, 4 ഗഡുക്കളായി അടയ്ക്കാം.ഇതിൽ ഹോസ്റ്റൽ വാടകയും ഫീൽഡ് ട്രിപ്പുകളും ഉൾപ്പെടും. 3000 രൂപ പ്രതിമാസ സ്‌റ്റൈപൻഡുണ്ട്. മെറിറ്റ് അടിസ്ഥാനത്തിൽ 8 ഇന്ത്യൻ വിദ്യാർഥികൾക്കു സംവരണക്രമം പാലിച്ച് സമ്പൂർണ സ്കോളർഷിപ് നൽകും.ഓൺലൈൻ അപേക്ഷ സംബന്ധിച്ച വിശദവിവരങ്ങൾ വെബ്‌സൈറ്റിൽ. അപേക്ഷാഫീ 1500 രുപ. സംവരണവിഭാഗക്കാർക്ക് 1000 രൂപ. ക്ലാസുകൾ ഓഗസ്റ്റ് ഒന്നിനു തുടങ്ങും. (കേരള വെറ്ററിനറി & ആനിമൽ സയൻസസ് സർവകലാശാലയിൽ രണ്ടു വർഷത്തെ ‘എംഎസ്‌സി വൈൽഡ് ലൈഫ് സ്റ്റഡീസ്’ പ്രോഗ്രാമുണ്ട്.ആകെ ഫീസ് ഉദ്ദേശം 3,15,000 രൂപ. അതിന്റെ സിലക്‌ഷന് ഇതുമായി ബന്ധമില്ല) ഫ്രെഷ് വാട്ടർ ഇക്കോളജി & കൺസർവേഷൻ (സൗജന്യ പ്രോഗ്രാം) സമാന അക്കാദമിക വ്യവസ്ഥകളോടെ ഇക്കൊല്ലം ‘എംഎസ്‌സി ഫ്രെഷ് വാട്ടർ ഇക്കോളജി & കൺസർവേഷൻ’ പ്രോഗ്രാം തുടങ്ങുന്നു. അതിലേക്കും മാർച്ച് 30 വരെ അപേക്ഷിക്കാം.ഇതിന്റെ ഫീസ് മുഴുവൻ ‘ക്ലീൻ ഗംഗാ പ്രോജക്ട് ’ സ്പോൺസർ ചെയ്യും. വിദ്യാർഥികൾ തുടക്കത്തിൽ 1,56,000 രൂപ കെട്ടിവയ്ക്കണം. വിജയകരമായി കോഴ്സ് പൂർത്തിയാക്കുമ്പോൾ ഇതു മടക്കിത്തരും. തിരികെത്തരുന്ന 25,000 രൂപ ഡിപ്പോസിറ്റും തുടക്കത്തിൽ അടയ്ക്കേണ്ടതുണ്ട്. 

0 comments: