2024, ജനുവരി 10, ബുധനാഴ്‌ച

എൻജി. എൻട്രൻസ്(KEAM)​: കമ്പ്യൂട്ടർ സൗകര്യമുള്ള പരീക്ഷ കേന്ദ്രങ്ങൾ കണ്ടെത്താൻ നടപടി

 

സം​സ്ഥാ​ന എ​ൻ​ജി​നീ​യ​റി​ങ്​ പ്ര​വേ​ശ​ന പ​രീ​ക്ഷ ക​മ്പ്യൂ​ട്ട​ർ അ​ധി​ഷ്ഠി​ത ഓ​ൺ​ലൈ​ൻ രീ​തി​യി​ലാ​ക്കാ​ൻ മ​ന്ത്രി​സ​ഭ അം​ഗീ​കാ​രം ന​ൽ​കി​യ​തോ​ടെ, പ​രീ​ക്ഷ കേ​ന്ദ്ര​ങ്ങ​ൾ ക​ണ്ടെ​ത്താ​ൻ ന​ട​പ​ടി തു​ട​ങ്ങി.മ​തി​യാ​യ ക​മ്പ്യൂ​ട്ട​ർ സൗ​ക​ര്യ​മു​ള്ള കോ​ള​ജു​ക​ൾ, സ്കൂ​ളു​ക​ൾ എ​ന്നി​വ​യാ​ണ്​ പ​രീ​ക്ഷ ​കേ​ന്ദ്ര​ങ്ങ​ളാ​ക്കാ​ൻ ആ​ലോ​ചി​ക്കു​ന്ന​ത്. ഇ​ത്ത​രം കേ​ന്ദ്ര​ങ്ങ​ൾ ക​ണ്ടെ​ത്താ​ൻ പൊ​തു വി​ദ്യാ​ഭ്യാ​സ ഡ​യ​റ​ക്ട​ർ, കോ​ള​ജ്​ വി​ദ്യാ​ഭ്യാ​സ ഡ​യ​റ​ക്ട​ർ, സാ​​ങ്കേ​തി​ക വി​ദ്യാ​ഭ്യാ​സ ഡ​യ​റ​ക്ട​ർ, ഐ.​എ​ച്ച്.​ആ​ർ.​ഡി ഡ​യ​റ​ക്ട​ർ, കേ​പ്​ ഡ​യ​റ​ക്ട​ർ, എ​ൽ.​ബി.​എ​സ്​ ഡ​യ​റ​ക്ട​ർ തു​ട​ങ്ങി​യ​വ​ർ​ക്ക്​ പ്ര​വേ​ശ​ന പ​രീ​ക്ഷ ക​മീ​ഷ​ണ​ർ ക​ത്ത​യ​ക്കും. ഉ​ന്ന​ത വി​ദ്യാ​ഭ്യാ​സ​മ​ന്ത്രി ഡോ. ​ആ​ർ. ബി​ന്ദു​വി​ന്‍റെ സാ​ന്നി​ധ്യ​ത്തി​ൽ യോ​ഗം ചേ​ർ​ന്നാ​ണ്​ ന​ട​പ​ടി​ക​ൾ ആ​രം​ഭി​ച്ച​ത്. ആ​ർ​ട്​​സ്​ ആ​ൻ​ഡ്​ സ​യ​ൻ​സ്​ കോ​ള​ജു​ക​ൾ, എ​ൻ​ജി​നീ​യ​റി​ങ്​ കോ​ള​ജു​ക​ൾ, പോ​ളി​ടെ​ക്നി​ക്കു​ക​ൾ, ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ളു​ക​ൾ തു​ട​ങ്ങി​യ​വ​യാ​ണ്​ പ​രീ​ക്ഷ കേ​ന്ദ്ര​ങ്ങ​ളാ​ക്കാ​ൻ ആ​ലോ​ചി​ക്കു​ന്ന​ത്. വ​യ​നാ​ട്, ഇ​ടു​ക്കി പോ​ലു​ള്ള മ​ല​യോ​ര ജി​ല്ല​ക​ളി​ലു​ൾ​പ്പെ​ടെ ക​മ്പ്യൂ​ട്ട​ർ സൗ​ക​ര്യ​മു​ള്ള പ​രീ​ക്ഷ കേ​ന്ദ്ര​ങ്ങ​ളൊ​രു​ക്ക​ൽ വെ​ല്ലു​വി​ളി​യാ​ണ്.പ​രീ​ക്ഷ ന​ട​ത്തു​ന്ന​തി​ന്​ സാ​​ങ്കേ​തി​ക സ​ഹാ​യം ല​ഭ്യ​മാ​ക്കേ​ണ്ട ഏ​ജ​ൻ​സി​യു​ടെ കാ​ര്യ​ത്തി​ൽ വൈ​കാ​തെ തീ​രു​മാ​ന​മെ​ടു​ക്കും. നേ​ര​ത്തേ ടെ​ൻ​ഡ​റി​ലൂ​ടെ ക​ണ്ടെ​ത്തി​യ ടി.​സി.​എ​സി​നെ​യോ സ​ർ​ക്കാ​ർ ഏ​ജ​ൻ​സി എ​ന്ന നി​ല​യി​ൽ സി.​ഡി​റ്റി​നെ​യോ ആ​ണ്​ പ​രി​ഗ​ണി​ക്കു​ന്ന​ത്. സി.​ഡി​റ്റ്​ നി​ല​വി​ൽ പ്ര​വേ​ശ​ന പ​രീ​ക്ഷ ക​മീ​ഷ​ണ​റേ​റ്റ്​ ന​ട​ത്തു​ന്ന എ​ൽ​എ​ൽ.​ബി, എ​ൽ​എ​ൽ.​എം, കെ.​മാ​റ്റ്​ തു​ട​ങ്ങി​യ ഓ​ൺ​ലൈ​ൻ പ​രീ​ക്ഷ ന​ട​ത്തു​ന്നു​ണ്ട്. എ​ന്നാ​ൽ, ഒ​രു ല​ക്ഷ​ത്തോ​ളം വി​ദ്യാ​ർ​ഥി​ക​ൾ എ​ഴു​തു​ന്ന എ​ൻ​ജി​നീ​യ​റി​ങ്​ എ​ൻ​ട്ര​ൻ​സ്​ ഒ​രു ദി​വ​സം കൊ​ണ്ട്​ ന​ട​ത്താ​ൻ ക​ഴി​യി​ല്ല.

0 comments: