2024, ജനുവരി 10, ബുധനാഴ്‌ച

പെൺകുട്ടികൾക്ക് പ്രഗതി സ്കോളർഷിപ്

 

നമ്മുടെ രാജ്യത്ത് പെണ്‍കുട്ടികള്‍ക്കായി നിരവധി ക്ഷേമ പദ്ധതികള്‍ നിലവിലുണ്ട്. അതില്‍ പ്രധാനപ്പെട്ടതാണ് പ്രഗതി സ്‌കോളര്‍ഷിപ്പ് പദ്ധതി. സാങ്കേതിക വിദ്യാഭ്യാസം നേടുന്ന പെണ്‍കുട്ടികളുടെ പുരോഗതിക്ക് സഹായം നല്‍കുന്നതിന് ലക്ഷ്യമിട്ട് എ ഐ സി ടി ഇ നടപ്പാക്കുന്ന പദ്ധതി ആണിത്. സ്ത്രീ ശാക്തീകരണം എന്ന ലക്ഷ്യം കൂടി മനസില്‍ കണ്ട് കൊണ്ടാണ് ഈ പദ്ധതി ആവിഷ്‌കരിച്ചിരിക്കുന്നത്.രാജ്യത്തിന്റെ വികസന പ്രക്രിയയില്‍ ഭാഗമാകുന്നതിന് ആവശ്യമായ അറിവും വൈദഗ്ധ്യവും ആത്മവിശ്വാസവും കൊണ്ട് സ്ത്രീകളെ ശാക്തീകരിക്കുന്നതിനുള്ള ഏറ്റവും പ്രധാനപ്പെട്ട മാര്‍ഗമാണ് വിദ്യാഭ്യാസം എന്നതില്‍ ആര്‍ക്കും തര്‍ക്കസമുണ്ടാകില്ല. അതിനാല്‍ സാങ്കേതിക വിദ്യാഭ്യാസത്തിലൂടെ സ്ത്രീകളെ ശാക്തീകരിക്കുക വഴി യുവതികള്‍ക്ക് അവരുടെ വിദ്യാഭ്യാസം തുടരാനും വിജയകരമായ ഭാവിക്ക് തയ്യാറെടുക്കാനും അവസരം നല്‍കുക എന്നതാണ് പദ്ധതി കൊണ്ട് ഉദ്ദേശിക്കുന്നത്.ഈ വർഷത്തെ അപേക്ഷ സമർപ്പണം ആരംഭിച്ചട്ടില്ല .

പ്രഗതി സ്കോളർഷിപ്പ് തുക 

ട്യൂഷൻ ഫീയും (30,000 രൂപ വരെ) പ്രതിമാസം 2000 രൂപ നിരക്കിൽ 10 മാസത്തേക്കു സഹായവും ലഭിക്കും.ട്യൂഷൻ ഫീ   ഇളവുകിട്ടിയവരാണെങ്കിൽ പുസ്തകങ്ങൾ ക്ക് ഉൾപ്പെടെ മറ്റു പഠനച്ചെലവു കൾക്കായി പ്രതിവർഷം 30,000 രൂപ കിട്ടും. 

യോഗ്യതാ മാനദണ്ഡം

പ്രഗതി സ്കോളർഷിപ്പ് സ്കീമിന് അപേക്ഷിക്കുമ്പോൾ അപേക്ഷകൻ ഇനിപ്പറയുന്ന യോഗ്യതാ മാനദണ്ഡങ്ങൾ പാലിക്കണം: -

  •  പെൺകുട്ടികൾക്ക് മാത്രമേ അപേക്ഷിക്കാൻ യോഗ്യതയുള്ളു .
  • സംസ്ഥാന/കേന്ദ്ര ഗവൺമെന്റിന്റെ കേന്ദ്രീകൃത പ്രവേശന പ്രക്രിയയിലൂടെ അതാത് വർഷത്തെ ഏതെങ്കിലും എഐസിടിഇ അംഗീകൃത സ്ഥാപനങ്ങളിൽ ബിരുദ/ഡിപ്ലോമ കോഴ്‌സിന്റെ ഒന്നാം വർഷ കോഴ്‌സിലേക്ക് വിദ്യാർത്ഥി പ്രവേശനം നേടിയിരിക്കണം.
  • ഒരു കുടുംബത്തിൽ രണ്ട് പെൺകുട്ടികൾക്ക് മാത്രമേ അർഹതയുള്ളൂ.
  • കുടുംബ വാർഷിക വരുമാനം 8 ലക്ഷത്തിൽ കൂടരുത്.
  • യോഗ്യതാ പരീക്ഷയുടെ അടിസ്ഥാനത്തിൽ മെറിറ്റിന്റെ അടിസ്ഥാനത്തിലായിരിക്കും വിദ്യാർത്ഥിയെ തിരഞ്ഞെടുക്കുന്നത്
പ്രഗതി സ്കോളർഷിപ്പിന് അപേക്ഷിക്കുമ്പോൾ ഇനിപ്പറയുന്ന രേഖകൾ ആവശ്യമാണ്

  • താഴെ പറയുന്ന ക്ലാസ്സിലെ  മാർക്ക് ഷീറ്റ്-
  1. X
  2. XII
  • ആധാർ കാർഡ്
  • തഹസിൽദാർ റാങ്കിൽ കുറയാതെ നൽകിയ നിശ്ചിത മാതൃകയിലുള്ള  വരുമാന സർട്ടിഫിക്കറ്റ്.
  • ഫീസ് രസീത്.
  • അക്കൗണ്ട് നമ്പർ,IFSC കോഡ്,ഫോട്ടോ എന്നിവ അടങ്ങിയ വിദ്യാർത്ഥിയുടെ പേരിലുള്ള ബാങ്ക് പാസ് ബുക്ക് 
  • താഴെ പറയുന്നവർക്കുള്ള ജാതി സർട്ടിഫിക്കറ്റ് 
  1. എസ്.സി
  2. എസ്.ടി
  3. ഒ.ബി.സി
  • തങ്ങളുടെ കുട്ടി നൽകിയ വിവരങ്ങൾ ശരിയാണെന്നും ഏതെങ്കിലും ഘട്ടത്തിൽ തെറ്റായി കണ്ടെത്തിയാൽ സ്കോളർഷിപ്പ് തുക തിരികെ നൽകുമെന്നും യഥാവിധി ഒപ്പിട്ട മാതാപിതാക്കളുടെ സാക്ഷ്യപത്രം 
പ്രഗതി സ്കോളർഷിപ്പ് തിരഞ്ഞെടുക്കൽ മാനദണ്ഡം

പ്രഗതി സ്കോളർഷിപ്പിനുള്ള വിദ്യാർത്ഥികളെ തിരഞ്ഞെടുക്കുന്നത് യോഗ്യതാ പരീക്ഷയുടെ മെറിറ്റിന്റെ അടിസ്ഥാനത്തിലായിരിക്കും. കൂടാതെ യോഗ്യതാ പരീക്ഷയിൽ  വിദ്യാർത്ഥി നേടിയ മാർക്കിന്റെ അടിസ്ഥാനത്തിൽ മെറിറ്റ് ലിസ്റ്റും തയ്യാറാക്കും. റിസർവേഷൻ ക്വാട്ട ഇന്ത്യാ ഗവൺമെന്റ് മാനദണ്ഡങ്ങൾക്കനുസരിച്ചായിരിക്കും. സംവരണ വിഭാഗത്തിൽ ഏതെങ്കിലും സീറ്റ് ഒഴിവുണ്ടെങ്കിൽ അത് ജനറൽ വിഭാഗത്തിലേക്ക് മാറ്റും.


 നിങ്ങൾക്ക് എങ്ങനെ അപേക്ഷിക്കാം?

സ്കോളർഷിപ്പിന് അപേക്ഷിക്കുന്നതിന് ചുവടെയുള്ള ഘട്ടങ്ങൾ പാലിക്കുക:

  • ആദ്യം നിങ്ങൾ താഴെ കാണുന്ന Click here  എന്നുള്ള ഭാഗത്ത് ക്ലിക്ക് ചെയ്യുക 

                    CLICK HERE   

  • അപ്പോൾ വിദ്യാർത്ഥികൾ  താഴെ കാണുന്ന പേജിലേക്ക് പോകും 




  • അപ്ലിക്കേഷൻ പ്രക്രിയ ആരംഭിക്കുന്നതിന് Apply Now ബട്ടണിൽ ക്ലിക്ക് ചെയ്യുക.  
  • അപ്പോൾ  വ്യത്യസ്ത വിഭാഗങ്ങളിലുള്ള അതായതു ഡിഗ്രി വിദ്യർത്ഥികൾക്കും DIPLOMA  വിദ്യർത്ഥികൾക്കും ഉള്ള വിഭാഗങ്ങൾ കാണാം .നിങ്ങൾ ഏതു വിഭാഗത്തിലാണ് ഉൾപ്പെടുന്നത് അതിലെ APPLY NOW ക്ലിക്ക് ചെയ്യുക 
  • അപേക്ഷ ഫോം തുറക്കപ്പെടും 
  •  ആവശ്യമായ കാര്യങ്ങൾ അപേക്ഷ ഫോമിൽ പൂരിപ്പിക്കുക
  • ആവശ്യമുള്ള രേഖകൾ അപ്‌ലോഡ് ചെയ്യുക.
  • നിബന്ധനകൾക്കും വ്യവസ്ഥകൾക്കുമായി ''Accept'' ബട്ടൺ ക്ലിക്ക് ചെയ്യുക. ''Accept'' ചെയ്യുന്നതിന് മുമ്പ് നിബന്ധനകളും വ്യവസ്ഥകളും കൾ വായിച്ചിട്ടുണ്ടെന്ന് വിദ്യാർഥികൾ ഉറപ്പ് വരുത്തേണ്ടതാണ്. 
  • ശേഷം ''Preview'' ബട്ടൺ ക്ലിക്ക് ചെയ്യുക. വരുന്ന സ്‌ക്രീനിൽ നിങ്ങൾ പൂരിപ്പിച്ച എല്ലാ വിവരവും ശരിയാണെങ്കിൽ, അപ്ലിക്കേഷൻ പ്രക്രിയ പൂർത്തിയാകാൻ ''Submit" ബട്ടൺ ക്ലിക്ക് ചെയ്യുക

അവസാന തീയതി

11-01-24 
 


 അപേക്ഷാ ഫോം പൂരിപ്പിക്കുന്നതിനുള്ള നിർദ്ദേശങ്ങൾ

പ്രഗതി സ്കോളർഷിപ്പിനുള്ളഅപേക്ഷാ ഫോം പൂരിപ്പിക്കുന്നതിന് മുമ്പ് അപേക്ഷകർ ചുവടെ സൂചിപ്പിച്ച നിർദ്ദേശങ്ങൾ ശ്രദ്ധാപൂർവ്വം വായിക്കേണ്ടതുണ്ട്: -
  • എല്ലാ ഉദ്യോഗാർത്ഥികളും രജിസ്റ്റർ ചെയ്ത ഉപയോക്തൃ ഐഡിയും പാസ്‌വേഡും ഉപയോഗിച്ച് പോർട്ടലിൽ ലോഗിൻ ചെയ്‌ത് രേഖകൾ അപ്‌ലോഡ് ചെയ്യേണ്ടതുണ്ട്.
  • അപേക്ഷകർ  അപ്‌ലോഡ് ചെയ്യുന്ന എല്ലാ രേഖകളും വ്യക്തമായിരിക്കണം.
  • എല്ലാ രേഖകളും PDF, JPG അല്ലെങ്കിൽ JPEG ഫോർമാറ്റിൽ ആയിരിക്കണം
  • ഡോക്യുമെന്റുകൾ JPG ഫോർമാറ്റിൽ അപ്‌ലോഡ് ചെയ്തിട്ടില്ലെങ്കിൽ, നിങ്ങൾക്ക് അവ PNG അല്ലെങ്കിൽ PDF ഫോർമാറ്റിൽ അപ്‌ലോഡ് ചെയ്യാൻ ശ്രമിക്കാം.
  • സമർപ്പിക്കുന്ന രേഖകളുടെ  വലുപ്പം 2 MB-യിൽ കൂടരുത്
  • നൽകിയിരിക്കുന്ന സ്ഥലത്ത് വിദ്യാർത്ഥി ട്യൂഷൻഫീസും   മറ്റ് ഫീസുകളും സൂചിപ്പിക്കേണ്ടതുണ്ട്
  • അവസാനം അപേക്ഷ സമർപ്പിക്കുന്നതിന് മുമ്പ് ഉദ്യോഗാർത്ഥികൾ നൽകിയ വിശദാംശങ്ങളോ അപ്‌ലോഡ് ചെയ്ത രേഖകളോ ശരിയാണെന്ന് ഉറപ്പാക്കണം .കാരണം പിന്നീട് തെറ്റ് തിരുത്താൻ സാധിക്കില്ല .

പ്രഗതി സ്കോളർഷിപ്പിന്റെ നിബന്ധനകളും വ്യവസ്ഥകളും

  • ഒന്നാം വർഷ വിദ്യാർത്ഥികൾക്ക് മാത്രമേ പ്രഗതി സ്കോളർഷിപ്പ് ലഭിക്കൂ
  • അപേക്ഷകന്റെ പാസ്‌പോർട്ട് സൈസ് ഫോട്ടോയും ഒപ്പും JPG അല്ലെങ്കിൽ JPEG ഫോർമാറ്റിൽ അപ്‌ലോഡ് ചെയ്യണം
  • പാസ്‌പോർട്ട് സൈസ് ഫോട്ടോയുടെ വലുപ്പം 200 KB യിൽ കൂടുതലാകരുത്, ഒപ്പിന് 50 KBയിൽ കൂടരുത്.
  • മാനേജ്‌മെന്റ് ക്വാട്ടയിലൂടെ പ്രവേശനം നേടിയ വിദ്യാർത്ഥികൾക്ക് ഈ സ്കോളർഷിപ്പിന് അപേക്ഷിക്കാൻ കഴിയില്ല
  • അപേക്ഷകന് ഒരു ജനറൽ സേവിംഗ്സ് ബാങ്ക് അക്കൗണ്ട് ഉണ്ടായിരിക്കണം
  • മറ്റേതെങ്കിലും സർക്കാർ സ്കോളർഷിപ്പ് നേടുന്ന ഒരു വിദ്യാർത്ഥിക്ക് ഈ സ്കോളർഷിപ്പ് ലഭിക്കില്ല
  • നേരിട്ടുള്ള ബാങ്ക് ട്രാൻസ്ഫർ (ഡിബിടി)  വഴി സ്കോളർഷിപ്പ് തുക വിദ്യാർത്ഥിയുടെ ബാങ്ക് അക്കൗണ്ടിലേക്ക് ലഭിക്കും 


0 comments: