കേന്ദ്ര സർക്കാരിന്റെ കീഴിലുള്ള ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മാസ് കമ്യൂണിക്കേഷന്റെ (ഐ.ഐ.എം.സി.) കോട്ടയം കാംപസ് നടത്തുന്ന മലയാളം ജേണലിസം പോസ്റ്റ് ഗ്രാജുവേറ്റ് ഡിപ്ലോമ കോഴ്സിലേക്ക് അപേക്ഷിക്കാം.
യോഗ്യത
- ബിരുദം. പരീക്ഷാഫലം കാത്തിരിക്കുന്നവർക്കും അപേക്ഷിക്കാം.
- പൊതു വിഭാഗത്തില്‍ അപേക്ഷിക്കുന്നവർക്ക് ഓഗസ്റ്റ് ഒന്നിന് 25, എസ്.സി./എസ്.ടി./ഭിന്നശേഷി വിഭാഗക്കാർക്ക് 30, ഒ.ബി.സി. വിഭാഗക്കാർക്ക് 28 എന്നിങ്ങനെ വയസ്സ് കവിയരുത്.
പ്രവേശന പരീക്ഷ
ഡല്‍ഹി, കോട്ടയത്ത് പാമ്പാടി എന്നീ കാംപസുകളില്‍വെച്ച് മാർച്ച് 10-ന് പ്രവേശന പരീക്ഷ നടക്കും.പൊതുവിജ്ഞാനം, ഭാഷയിലെ അറിവ്, പത്രപ്രവർത്തന അഭിരുചി തുടങ്ങിയവ പരിശോധിക്കുന്നതാവും ചോദ്യങ്ങള്‍.
അപേക്ഷ
അപേക്ഷാഫോറത്തിനും വിവരങ്ങള്‍ക്കും www.iimc.gov.in കാണുക. പൂരിപ്പിച്ച അപേക്ഷകള്‍ ഫെബ്രുവരി 29-നകം ന്യൂഡല്‍ഹി ഐ.ഐ.എം.സി.യില്‍ ലഭിക്കണം. languagecoursesiimc2023@gmail.com എന്ന മെയിലിലേക്കും ബന്ധപ്പെട്ട രേഖകള്‍ സഹിതമുള്ള അപേക്ഷ അയക്കാം. വിവരങ്ങള്‍ക്ക് 8547482443, 9744838575 (കോട്ടയം കാംപസ്)
0 comments: