2024, ജനുവരി 22, തിങ്കളാഴ്‌ച

കപ്പലിൽ ലോകം മുഴുവനും കറങ്ങാൻ മറൈൻ എഞ്ചിനീയറിംഗ് കോഴ്സ് പഠിക്കാം

 

ഇന്ത്യയിലുടനീളം റെയിൽ വ്യോമ ഗതാഗതങ്ങൾ വ്യാപകമായിട്ടുണ്ടെങ്കിലും സമുദ്രം വഴിയുള്ള ചരക്കുനീക്കത്തിന് ഒട്ടും കുറവില്ല. ലോകമെങ്ങും പലവിധ സാധനസാമഗ്രികൾ എത്തിക്കാൻ സഹായിക്കുന്ന കപ്പലുകൾ രാവും പകലും സഞ്ചരിച്ചുകൊണ്ടേയിരിക്കുന്നു. ആ കപ്പലുകളിലെല്ലാം ഒരുപാടാളുകൾ ജോലിയും ചെയ്യുന്നുണ്ട്. ഉയർന്ന ശമ്പളവും ഏവരെയും ആകർഷിക്കുന്ന ഗ്ലാമർ പരിവേഷവും കപ്പലിലെ ജോലികളെ എന്നും മികവുറ്റതാക്കുന്നു.

മറൈൻ എഞ്ചിനീയറിംഗ്!

കപ്പലിൽ ഒരു നല്ല ജോലി നേടാൻ നമ്മളെ സഹായിക്കുന്ന ഒരു കോഴ്സാണ് മറൈൻ എഞ്ചിനീയറിംഗ്. കപ്പലുകൾ, മുങ്ങിക്കപ്പലുകൾ, ബോട്ടുകൾ എന്നിവയുടെയെല്ലാം നിയന്ത്രണവും വായുസഞ്ചാരവും, ശുദ്ധീകരണവും തുടങ്ങിയ മേഖലകളെല്ലാം മറൈൻ എഞ്ചിനീറിങ്ങിലാണ് കൈകാര്യം ചെയ്യുക. കപ്പലുകളിൽ ജോലി ചെയ്യാനും യാത്ര ചെയ്യാനും അഭിരുചിയുള്ളവർക്ക് തിരഞ്ഞെടുക്കാൻ പറ്റിയ ബ്രാഞ്ചാണിത്.

യോഗ്യത

മറൈൻ എഞ്ചിനീയറിംഗിന് പ്രവേശനം ലഭിക്കണമെങ്കിൽ പ്ലസ് ടു/താത്തുല്യ പരീക്ഷയിൽ ഫിസിക്സ്‌, കെമിസ്ട്രി, മാത്തമറ്റിക്സ് വിഷയങ്ങൾക്ക് 60% മാർക്കിൽ കുറയാതെയും ഇംഗ്ലീഷിന് 50% മാർക്കിൽ കുറയാതെയും ലഭിക്കണം. എല്ലാ അംഗീകൃത സർവകലാശാലകളിൽ നിന്നും മെക്കാനിക്കൽ അല്ലെങ്കിൽ മറൈൻ വിഭാഗങ്ങളിൽ ബി.ടെക് അല്ലെങ്കിൽ ബി.എ കോഴ്സുകളിൽ 60% മാർക്കോടെ ബിരുദം നേടിയവർക്ക് ബിരുദാനന്തര ബിരുദത്തിനും അപേക്ഷിക്കാവുന്നതാണ്.

ജോലി സാധ്യതകൾ

വളരെ മികച്ച രീതിയിൽ ജോലി സാധ്യതയുള്ള ഒരു കോഴ്സ് തന്നെയാണ് മറൈൻ എഞ്ചിനീയറിംഗ്. മറൈൻ എഞ്ചിനീയറിംഗ് പഠനം പൂർത്തിയായവർക്ക് കപ്പലിലും അനുബന്ധ മേഖലകളിലും ജോലിസാധ്യതകളേറെയാണ്. മികച്ച ജോലിക്കൊപ്പം തന്നെ മികച്ച രീതിയിലുള്ള ശമ്പളവും ഈ കോഴ്സ് ഉറപ്പു നൽകുന്നു.

മികച്ച കോളേജുകൾ

ബി. ടെക് മറൈൻ എഞ്ചിനീയറിങ് പഠിക്കാൻ സാധിക്കുന്ന ചില മികച്ച കോളേജുകൾ

  • ഐ. എം. യു കൊൽക്കത്ത.
  • ഐ. എം. യു ചെന്നൈ.
  • കുഞ്ഞാലി മരക്കാർ സ്കൂൾ ഓഫ് മറൈൻ എഞ്ചിനീയറിംഗ്, കുസാറ്റ്, കൊച്ചി
  • ഇന്റർനാഷണൽ മാരീടൈം ഇൻസ്റ്റിറ്റ്യൂട്ട്, ഗ്രേറ്റർ നോയിട.
  • തോലാനി മാരിടൈം ഇൻസ്റ്റിറ്റ്യൂട്ട്, പൂനെ.
  • മഹാരാഷ്ട്ര അക്കാഡമി ഓഫ് നേവൽ എഡ്യൂക്കേഷൻ & ട്രെയിനിങ്, പൂനെ.
  • സി. വി രാമൻ കോളേജ് ഓഫ് എഞ്ചിനീയറിംഗ്, ഒഡിഷ.

0 comments: