കുട്ടികളുടെ പഠനവികാസത്തിൽ രക്ഷിതാക്കളുടെ ഇടപെടൽ ക്രിയാത്മകമാക്കാൻ പി.ടി.എ., മദർ പി.ടി.എ. പോലുള്ള സമിതികളെ അർധ-അക്കാദമിക ഘടകങ്ങളായി വികസിപ്പിക്കാൻ ശുപാർശ. കുട്ടികളുടെ വീടുകൾ സന്ദർശിച്ച് വിദ്യാഭ്യാസത്തിൽ രക്ഷിതാക്കളുടെ പങ്കാളിത്തം ഉറപ്പാക്കാൻ ഓരോ സ്കൂളിലും സാമൂഹികപ്രവർത്തകരെ നിയോഗിക്കും. പുതിയ സ്കൂൾ പാഠപുസ്തകങ്ങളുടെ ഭാഗമായി എസ്.സി.ഇ.ആർ.ടി. തയ്യാറാക്കിയ ‘രക്ഷാകർത്തൃ വിദ്യാഭ്യാസ’ത്തിനുള്ള മാർഗരേഖയിലാണ് ഈ പരിഷ്‌കാരങ്ങൾ.
വികസിതരാജ്യങ്ങളിലെ മാതൃകയിൽ രക്ഷിതാക്കളുടെ പ്രത്യേക സംഘങ്ങളുണ്ടാക്കിയും സ്കൂളുകളിലെ ചുമതലകൾ ഏൽപ്പിച്ചും രക്ഷാകർത്തൃവിദ്യാഭ്യാസം നടപ്പാക്കുന്ന ഇന്ത്യയിലെ ആദ്യസംസ്ഥാനമാവുകയാണ് കേരളം.അധ്യാപകർക്കുള്ളപോലെ പ്രത്യേകം കൈപ്പുസ്തകം തയ്യാറാക്കി രക്ഷിതാക്കൾക്കു നൽകും. വിവിധമേഖലകളിൽ രക്ഷിതാക്കൾക്ക് വിദഗ്ധപരിശീലനം നൽകും. അവധിക്കാല ക്യാമ്പുകളിൽ രക്ഷിതാക്കളെയും പങ്കെടുപ്പിക്കും.
0 comments: