2024, ഫെബ്രുവരി 4, ഞായറാഴ്‌ച

യോഗ സർട്ടിഫിക്കറ്റ് പ്രോഗ്രാമിന് അപേക്ഷിക്കാം.

 


 സ്റ്റേറ്റ് റിസോഴ്‌സ് സെന്ററിന്റെ ആഭിമുഖ്യത്തിലുള്ള എസ്.ആർ .സി .കമ്മ്യൂണിറ്റി കോളേജ് നടത്തുന്ന യോഗ സർട്ടിഫിക്കറ്റ് പ്രോഗ്രാമിന് ഓൺലൈനായി അപേക്ഷിക്കാനുള്ള തീയതി നീട്ടി.അപേക്ഷകർ പത്താം ക്ലാസ് പാസായിരിക്കണം.യോഗദർശനത്തിലും, യോഗാസന പ്രാണായാമ പദ്ധതികളിലും സാമാന്യജ്ഞാനം ഉണ്ടായിരിക്കണം.പൊതുഅവധി ദിവസങ്ങളിൽ സംഘടിപ്പിക്കുന്ന സമ്പർക്കക്ലാസുകൾ, ഓരോ വിഷയത്തിലും സ്വയംപഠന സഹായികൾ, നേരിട്ടും ഓൺലൈനിലുമായി നടക്കുന്ന തിയറി ക്ലാസുകൾ എന്നീ മാർഗങ്ങളിലൂടെയാണ് യോഗാപഠനം ക്രമീകരിക്കുന്നത്.

എഴുത്തുപരീക്ഷകൾ, അസൈൻമെന്റുകൾ പ്രോജക്ട്, പ്രാക്ടിക്കൽ പരീക്ഷകൾ എന്നീ മാർഗങ്ങളിലൂടെയാണ് പ്രോഗ്രാമിന്റെ മൂല്യനിർണ്ണയം.വിജയകരമായി പൂർത്തിയാക്കാൻ 70 ശതമാനം ഹാജർ ഉറപ്പാക്കണം.സർട്ടിഫിക്കറ്റ് പ്രോഗ്രാമിന് 17 വയസ് പൂർത്തിയായവർക്ക് അപേക്ഷിക്കാം.

സർട്ടിഫിക്കറ്റ് പ്രോഗ്രാം വിജയകരമായി പൂർത്തിയാക്കിയ പ്ലസ്ടു യോഗ്യതയുള്ളവർക്ക് യോഗ ഡിപ്ലോമ ടീച്ചർ ട്രെയിനിംഗ് പ്രോഗ്രാം ലാറ്ററൽ എൻട്രി വഴി ആറുമാസത്തെ പഠനംകൊണ്ട് പൂർത്തിയാക്കാം.  www.//app.srccc.in/register എന്ന ലിങ്കിലൂടെ ഓൺലൈനായി ഈമാസം 15ന് മുമ്പ് അപേക്ഷിക്കണം.വിശദവിവരങ്ങൾക്ക് ഡയറക്ടർ, സ്റ്റേറ്റ് റിസോഴ്‌സ് സെൻ്റർ, നന്ദാവനം, വികാസ്‌ ഭവൻ പി.ഒ .തിരുവനന്തപുരം-33.തിരുവല്ല പൈതൃക് സ്‌കൂൾ ഒഫ് യോഗ പഠനകേന്ദ്രമാണ്. 

0 comments: