സംസ്ഥാന പൊതുപരീക്ഷകളുടെ മുന്നോടിയായി വിദ്യാർത്ഥികള്‍ക്ക് വേണ്ടി ഒരുക്കിയ കൗണ്‍സിലിംഗ് സംവിധാനം ഇന്ന് മുതല്‍.വിദ്യാർത്ഥികള്‍ക്കും രക്ഷകർത്താക്കള്‍ക്കും വി ഹെല്‍പ്പ് എന്ന പേരിലാണ് സൗജന്യ കൗണ്‍സിലിംഗ് നല്‍കുന്നത്. പരീക്ഷ അവസാനിക്കുന്നത് വരെ എല്ലാ പ്രവർത്തി ദിവസവും കൗണ്‍സിലിംഗ് പ്രവർത്തനം ലഭ്യമാകും. 1800 4252844 എന്ന ട്രോള്‍ ഫ്രീ നമ്പറിലാണ് കൗണ്‍സിലിംഗ് ലഭ്യമാകുന്നത്.
വിദ്യാർത്ഥികള്‍ക്കും രക്ഷകർത്താക്കള്‍ക്കും രാവിലെ 7 മണി മുതല്‍ വൈകുന്നേരം 7 മണി വരെ ഫോണില്‍ കൗണ്‍സലിംഗ് സഹായം ലഭ്യമാകും. നിംഹാൻസ് ബാംഗ്ലൂരില്‍ നിന്നും പരീശീലനം ലഭിച്ച സൗഹൃദ കോർഡിനേറ്റർമാരാണ് കൗണ്‍സിലിംഗിന് നേതൃത്വം നല്‍കുന്നത്. ടോള്‍ഫ്രീ സേവനം പരീക്ഷ അവസാനിക്കുന്നതുവരെ എല്ലാ പ്രവൃത്തി ദിനങ്ങളിലും ലഭ്യമാകുന്നതാണ്. എല്ലാ ഹയർസെക്കൻഡറി സ്‌കൂളുകളിലും സൗഹൃദ കോർഡിനേറ്ററുടെ നേത്രത്വത്തില്‍ കൗണ്‍സിലിംഗ് ഒരുക്കിയിട്ടുണ്ട്.
അതേസമയം; എസ്‌എസ്‌എല്‍സി, ഹയർസെക്കൻഡറി, വ വോക്കേഷണല്‍ ഹയർ സെക്കൻഡറി പരീക്ഷകളുടെ ഒരുക്കങ്ങളും പൂർത്തിയായി. ഊഷ്ണ കാലത്ത് വിദ്യാർത്ഥികള്‍ക്ക് ആവശ്യമായ സ്വകര്യമൊരുക്കാൻ മന്ത്രി വി ശിവൻകുട്ടി നിർദ്ദേശം നല്‍കിയിട്ടുണ്ട്. വെള്ളമടക്കമുള്ള കാര്യങ്ങള്‍ പരീക്ഷാ ഹാളില്‍ ഉറപ്പാകും. സ്കൂള്‍ക്ക് തുകയില്ലായ്മ എന്ന പ്രശ്നം ഒരു ജില്ലയില്‍ നിന്നും ഇതുവരെ ഉയർന്ന് വന്നിട്ടില്ലെന്നും മന്ത്രി അറിയിച്ചു.
0 comments: