2024, ഫെബ്രുവരി 23, വെള്ളിയാഴ്‌ച

മികച്ച കരിയര്‍ സ്വന്തമാക്കാന്‍ ഫുട്‌വെയര്‍ ഡിസൈനിങ്ങ് പഠിക്കാം

 

വസ്ത്രധാരണത്തോട് ബന്ധപ്പെട്ടാണ് പാദരക്ഷയുടെയും ലതര്‍ ഉത്പന്നങ്ങളുടെയും ഉപയോഗം. അക്കാരണം കൊണ്ടുതന്നെ ഫാഷന്‍ ഡിസൈനിങ്ങും മര്‍ച്ചന്റൈസ് ഡിസൈനിങ്ങും പരസ്പര പൂരകങ്ങളുമാണ്. ഇതൊക്കെ ഒന്നിച്ചുപഠിക്കാനാകുന്ന സ്ഥാപനമാണ് കേന്ദ്ര വാണിജ്യവ്യവസായ മന്ത്രാലയത്തിന് കീഴില്‍ പ്രവര്‍ത്തിക്കുന്ന ഫുട്‌വെയര്‍ ഡിസൈന്‍ ആന്‍ഡ് ഡെവലപ്‌മെന്റ് ഇന്‍സ്റ്റിറ്റ്യൂട്ട് (എഫ്.ഡി.ഡി.ഐ.). നോയിഡ, ചെന്നൈ, ഹൈദരാബാദ്, കൊല്‍ക്കത്ത അടക്കം 12 കാമ്പസുകളുണ്ട്. ഹയര്‍ സെക്കന്‍ഡറി യോഗ്യതയുള്ളവര്‍ക്കുമുതല്‍ അപേക്ഷിക്കാവുന്ന കോഴ്‌സുകളുണ്ട്.

പ്രോഗ്രാമുകള്‍

 ബി.ഡിസ്.: ഫുട് വെയര്‍ ഡിസൈന്‍ ആന്‍ഡ് പ്രൊഡക്ഷന്‍, ലതര്‍ ഗുഡ്‌സ്ആന്‍ഡ് ആക്‌സസറീസ് ഡിസൈന്‍, ഫാഷന്‍ ഡിസൈന്‍. 

ബി.ബി.എ.: റീട്ടെയില്‍ ആന്‍ഡ് ഫാഷന്‍ മര്‍ച്ചന്‍ഡൈസ് 

എം.ഡിസ്.: ഫുട്‌വെയര്‍ ഡിസൈന്‍ ആന്‍ഡ് പ്രൊഡക്ഷന്‍

എം.ബി.എ.: റീട്ടെയില്‍ ആന്‍ഡ് ഫാഷന്‍ മര്‍ച്ചന്‍ഡൈസ്

യോഗ്യത 

  • ഏതെങ്കിലും വിഷയത്തില്‍ പ്ലസ് ടു അഥവാ മൂന്നുവര്‍ഷ എന്‍ജിനിയറിങ് ഡിപ്ലോമ ജയിച്ചവര്‍ക്ക് ബിരുദ പ്രോഗ്രാമുകളിലേക്ക് അപേക്ഷിക്കാം.
  •  എം. ബി.എ.യ്ക്ക്ഏതെങ്കിലും വിഷയത്തിലുള്ള ബിരുദം മതി. 
  • എം.ഡിസിന് ഫുട്‌വെയര്‍, ലതര്‍ ഗുഡ്‌സ്, ഡിസൈന്‍, ഫാഷന്‍, ഫൈന്‍ ആര്‍ട്‌സ്,ആര്‍ക്കിടെക്ചര്‍, എന്‍ജിനിയറിങ്, പ്രൊഡക്ഷന്‍, ടെക്‌നോളജി എന്നീ വിഷയങ്ങളില്‍ ഏതിലെങ്കിലും ബിരുദം വേണം. 
  • അവസാനവര്‍ഷ പരീക്ഷ എഴുതുന്നവരെയും പരിഗണിക്കും.

എഴുത്തുപരീക്ഷ  APRIL - MAY  മാസത്തിൽ  നടക്കും. ബാച്ചിലര്‍ കോഴ്‌സുകള്‍ക്ക് 150 ഒബ്ജക്ടീവ് ചോദ്യങ്ങളുണ്ടാകും. മാസ്റ്റര്‍ കോഴ്‌സുകള്‍ക്ക് 175 ചോദ്യങ്ങളും. ടെസ്റ്റില്‍ ഉയര്‍ന്ന റാങ്കുള്ളവര്‍ക്ക് കൗണ്‍സലിങ് വഴി പ്രവേശനം നല്‍കും. മികവ് മാത്രമാണ്പ്രവേശനത്തിന്റെ മാനദണ്ഡം.

വിവരങ്ങള്‍ക്ക്

 www.fddiindia.com 

 നോയിഡ 01204500100, ചെന്നൈ 95006 30114, 94456 70481 

മികച്ച പ്ലേസ്‌മെന്റ് 

ഭാവനയുള്ളവര്‍ക്ക് അവസരങ്ങളുടെ വലിയലോകമാണ് കാത്തിരിക്കുന്നത്. കോഴ്‌സ് കഴിഞ്ഞവര്‍ക്ക് ജോലി ഉറപ്പുനല്‍കാനായി പ്ലേസ്‌മെന്റ് സെല്‍ എല്ലാ കേന്ദ്രങ്ങളിലുമുണ്ട്. മികച്ച ഡിസൈനര്‍ക്ക് 45,000 രൂപ തുടക്കശമ്പളം കിട്ടും. വിദേശത്ത് ഇതിന്റെ മൂന്നിരട്ടിയിലേറെ ലഭിക്കും

0 comments: