2024, ഫെബ്രുവരി 26, തിങ്കളാഴ്‌ച

ജെമോളജി ഒരു കരിയറായി തിരഞ്ഞെടുത്തലോ?

 

അനുദിനം വികസിച്ചുകൊണ്ടിരിക്കുന്ന തൊഴിൽ മേഖലയിൽ, പാരമ്പര്യേതര തൊഴിൽ തിരഞ്ഞെടുപ്പുകൾ ആദ്യം ഭയപ്പെടുത്തുന്നതായി തോന്നിയേക്കാം, എന്നാൽ അവ വാഗ്ദാനം ചെയ്യുന്ന പ്രതിഫലങ്ങൾ വിജയസാധ്യതയുള്ളതാണ്. അപ്രൈസർ, ഗ്രേഡർ, റിസർച്ച് പ്രൊഫഷണൽ തുടങ്ങി നിരവധി പാരമ്പര്യേതര തൊഴിൽ അവസരങ്ങൾ തുറക്കാൻ കഴിയുന്ന ഒരു മേഖലയാണ് ജെമോളജി.

അമൂല്യമായ രത്നങ്ങളെ കുറിച്ച് പഠിക്കുന്ന ശാസ്ത്രമാണ് ജെമോളജി, എന്നാൽ രത്നശാസ്ത്രത്തിൻ്റെ സാരം രത്നക്കല്ലുകൾ തിരിച്ചറിയുന്നതിലാണ്. ജെമോളജി മേഖലയിൽ പ്രവർത്തിക്കുന്ന ഒരാളെ ജെമോളജിസ്റ്റ് എന്ന് വിളിക്കുന്നു. 

ജെമോളജിസ്റ്റിലേക്കുള്ള യാത്ര ആരംഭിക്കുന്നത് എങ്ങനെയെന്ന് GIA-യിലെ വിദ്യാഭ്യാസ, മാർക്കറ്റ് ഡെവലപ്‌മെൻ്റ് സീനിയർ ഡയറക്‌ടർ അപൂർവ ദേശിംഗ്‌കർ പറയുന്നതിങ്ങനെ:

നിങ്ങളുടെ താൽപ്പര്യം തിരിച്ചറിയുക

ജെമോളജി ഒരു വലിയ മേഖലയാണ്, ഏത് വിഭാഗത്തിലാണ് നിങ്ങൾ സ്പെഷ്യലൈസ് ചെയ്യാൻ ആഗ്രഹിക്കുന്നത് എന്നതിനെ ആശ്രയിച്ചാകണം എഡ്യൂക്കേഷൻ പ്രോഗ്രാം തിരഞ്ഞെടുക്കേണ്ടത്. ഉദാഹരണത്തിന്, നിങ്ങൾക്ക് വജ്രങ്ങളിലാണ് താൽപ്പര്യമുള്ളതെങ്കിൽ, വജ്രങ്ങളെക്കുറിച്ചുള്ള എഡ്യൂക്കേഷൻ പ്രോഗ്രാമിലൂടെ അവ വാങ്ങാനോ ഗ്രേഡ് ചെയ്യാനോ വിൽക്കാനോ ആവശ്യമായ സിദ്ധാന്തവും പ്രായോഗിക അറിവും നിങ്ങൾക്ക് ലഭിക്കും. അതുപോലെ, നിറമുള്ള കല്ലുകളുടെ ലോകത്താണ് താൽപ്പര്യമുള്ളതെങ്കിൽ, നിറമുള്ള കല്ലുകളും നിറമുള്ള കല്ല് വിപണിയും അടിസ്ഥാനമാക്കി അറിവ് കെട്ടിപ്പടുക്കാൻ കളറെഡ്‌ സ്റ്റോൺസ് പ്രോഗ്രാം നിങ്ങളെ സഹായിക്കും. ഈ മേഖലയിൽ ഒരു പ്രൊഫഷണൽ കോഴ്‌സ് ചാർട്ട് ചെയ്യുന്നതിന് മുമ്പ് നിങ്ങൾ സ്പെഷ്യലൈസ് ചെയ്യാൻ ആഗ്രഹിക്കുന്ന മേഖല തീരുമാനിച്ചിരിക്കണം.

ശരിയായ വിദ്യാഭ്യാസ സ്ഥാപനം കണ്ടെത്തുക 

രത്ന, ആഭരണ മേഖലയിൽ നിങ്ങളുടെ കരിയർ കെട്ടിപ്പടുക്കുന്നതിനും വളർത്തുന്നതിനും ആവശ്യമായ അറിവ് നൽകാൻ കഴിയുന്ന ഒരു വിദ്യാഭ്യാസ സ്ഥാപനം തിരഞ്ഞെടുക്കണം. രത്നശാസ്ത്ര വിദ്യാഭ്യാസത്തിന് നിരവധി സ്ഥാപനങ്ങൾ രാജ്യത്തുടനീളമുണ്ട്. എന്നിരുന്നാലും, രത്ന വിദ്യാഭ്യാസം, ഗവേഷണം, ഗ്രേഡിംഗ് എന്നിവയിൽ പ്രശസ്തിയുള്ളയൊരു സ്ഥാപനം തേടുന്നത് നിർണായകമാണ്.

കോഴ്സുകളുടെ തരങ്ങൾ

ഹയർ സ്കൂൾ സർട്ടിഫിക്കറ്റ് (HSC)/ 10+2 അല്ലെങ്കിൽ തത്തുല്യ സർട്ടിഫിക്കറ്റുള്ള വിദ്യാർത്ഥികൾക്ക്  ജെമോളജി കോഴ്‌സിൽ ചേരാവുന്നതാണ്. കോഴ്‌സിൻ്റെ ദൈർഘ്യം, ഒരോ ഇൻസ്റ്റിറ്റ്യൂട്ടിലും വ്യത്യസ്തമാകും.

ഒരു ജെമോളജി പ്രോഗ്രാമിനായി രജിസ്റ്റർ ചെയ്ത വിദ്യാർത്ഥികൾ വിവിധ ജെമോളജിക്കൽ ടെക്നിക്കുകളെയും ഉപകരണങ്ങളെയും കുറിച്ചാണ് പഠിക്കുന്നത്.

പ്രശസ്തമായ ഇൻസ്റ്റിറ്റ്യൂട്ടിൽ ചേരുന്നതിൻ്റെ പ്രയോജനങ്ങൾ

ഇന്ത്യയിലെ പല ജെമോളജിക്കൽ ഇൻസ്റ്റിറ്റ്യൂട്ടുകളും മികച്ച എക്സ്പോഷർ നൽകുന്നു. എന്നിരുന്നാലും, പ്രശസ്തമായ സ്ഥാപനത്തിൽ ചേരുന്നതിലൂടെ രത്ന, ആഭരണ മേഖലയിൽ നിരവധി തൊഴിൽ അവസരങ്ങൾ തുറക്കുകയും വ്യവസായത്തിൽ ശക്തമായ ചുവടുറപ്പിക്കാനും നിങ്ങളെ സഹായിക്കും. ഗസ്റ്റ് ലെക്ചർസ്, ഫാക്ടറി സന്ദർശനങ്ങൾ, മറ്റ് നെറ്റ്‌വർക്കിംഗ് ഇവൻ്റുകൾ എന്നിവയിലൂടെ നിങ്ങൾക്ക് രത്ന, ആഭരണ മേഖലയെക്കുറിച്ച് വിലപ്പെട്ട ഉൾക്കാഴ്ചകൾ നൽകുന്ന സ്ഥാപനങ്ങൾക്കായി അന്വേഷിക്കുക.

രത്‌ന-ആഭരണ വ്യവസായത്തിൽ നിലവിൽ 4.64 ദശലക്ഷത്തിലധികം തൊഴിലാളികൾ ജോലി ചെയ്യുന്നുണ്ട്, കൂടാതെ വിവിധ നൈപുണ്യ തലങ്ങളിലും താൽപ്പര്യങ്ങളിലുമുള്ള വിദ്യാർത്ഥികൾക്ക് തൊഴിലവസരങ്ങൾ വാഗ്ദാനം ചെയ്യാനും കഴിയും. ഒരു പ്രശസ്ത സ്ഥാപനത്തിൽ നിന്നുള്ള പരിശീലന പരിപാടികളും രത്നങ്ങളോടും ആഭരണങ്ങളോടുമുള്ള അഭിനിവേശവും ഉപയോഗിച്ച്, മത്സരാധിഷ്ഠിതമായി വ്യവസായത്തിൽ നിങ്ങളുടെ യാത്ര ആരംഭിക്കാൻ കഴിയും.


0 comments: