2024, ഫെബ്രുവരി 5, തിങ്കളാഴ്‌ച

കേരളത്തിൽ വിദേശ സർവകലാശാല ക്യാംപസുകൾ? നിലപാട് വ്യക്തമാക്കി ഉന്നത വിദ്യാഭ്യാസ വകുപ്പ്


കേരളത്തിൽ വിദേശ സർവകലാശാല ക്യാംപസുകൾ സ്ഥാപിക്കുന്ന കാര്യത്തിൽ പരിശോധിച്ച് തീരുമാനമെടുക്കുമെന്ന് ഉന്നത വിദ്യാഭ്യാസ വകുപ്പ് അറിയിച്ചു.  വിദേശ സർവകലാശാല ക്യാംപസുകൾ സ്ഥാപിക്കുന്നതിനുള്ള അവസരങ്ങൾ യു ജി സി മാർ​ഗ നിർദേശങ്ങൾക്ക് അനുസരിച്ച് പരിശോധിക്കുമെന്നും സ്വകാര്യ സർവ്വകലാശാലകൾ ആരംഭിക്കുവാനുള്ള നടപടികൾ സ്വീകരിക്കുമെന്നും ഉന്നത വിദ്യാഭ്യാസ വകുപ്പ് വ്യക്തമാക്കി. ജനകീയ പങ്കാളിത്തത്തോടെ ഫണ്ട്‌ ശേഖരിക്കാൻ ഉന്നത വിദ്യാഭ്യാസ നിക്ഷേപ നയം രൂപീകരിക്കും. ഇതിനായി ഓഗസ്റ്റിൽ ഹയർ എഡ്യൂക്കേഷൻ ട്രാൻസ്ഫോർമേഷൻ ഇനിഷ്യേറ്റീവ് ഗ്ലോബൽ കോൺക്ലേവ് സംഘടിപ്പിക്കുമെന്നും ഉന്നത വിദ്യാഭ്യാസ വകുപ്പ് അറിയിച്ചു.

0 comments: