2024, ഫെബ്രുവരി 7, ബുധനാഴ്‌ച

പ്ലസ്ടുവിനോ ഐടിഐയിലോ പഠിക്കുകയാണോ? കേന്ദ്രസര്‍ക്കാരിന്റെ പോസ്റ്റ് മെട്രിക്ക് സ്‌കോളര്‍ഷിപ്പിന് അര്‍ഹരാണോ? പരിശോധിക്കാം


ന്യൂനപക്ഷ, പിന്നാക്ക വിഭാഗങ്ങളിലെ വിദ്യാർത്ഥികൾക്കായുള്ള കേന്ദ്രസർക്കാരിന്റെ സ്‌കോളർഷിപ്പ് പദ്ധതിയാണ് പോസ്റ്റ് മെട്രിക്ക് സ്‌കോളർഷിപ്പ്. പത്താം ക്ലാസിന് ശേഷമുള്ള വിദ്യാർത്ഥികൾക്ക് തുടർപഠനത്തിനാണ് സഹായം ലഭിക്കുക. പ്ലസ്ടു  മുതൽ പിഎച്ച്ഡി വരെയുള്ള  വിദ്യാർത്ഥികൾക്ക്  സ്‌കോളർഷിപ്പിന് അപേക്ഷിക്കാം.

ഏതൊക്കെ സ്ഥാപനങ്ങളിൽ പഠിക്കുന്നവർക്ക് അർഹത 

  • സർക്കാർ- സ്വകാര്യ ഹയർ സെക്കണ്ടറി കോളേജ് 
  • യൂ ണിവേഴ്‌സിറ്റി എൻസിവിയുമായി അഫിലേറ്റ് ചെയ്തിട്ടുള്ള ഐടിഐ- ഐടിസി

മാനദണ്ഡങ്ങൾ അറിയാം 

  • മുൻ പരീക്ഷയിൽ 50 ശതമാനം മാർക്ക് നേടിയിരിക്കണം രക്ഷിതാക്കളുടെ വാർഷിക വരുമാനം 2.5 ലക്ഷത്തിൽ താഴെ
  •  30 ശതമാനം പെൺകുട്ടികൾക്കായി മാറ്റിവച്ചിരിക്കുന്നു

കൂടുതൽ വിവരങ്ങൾ 

ഔദ്യോഗിക വെബ്സൈറ്റ്  www.dcescholarship.kerala.gov.in സന്ദർശിക്കുക. കൂടാതെ അതാത് വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ നിന്നും വിവരങ്ങൾ ലഭിക്കും

0 comments: