കേന്ദ്ര പോർട്സ്, ഷിപ്പിങ് ആൻഡ് വാട്ടർവേയ്സ് മന്ത്രാലയത്തിന്റെ കീഴിൽ പട്നയിലുള്ള നാഷണൽ ഇൻലാൻഡ് നാവിഗേഷൻ ഇൻസ്റ്റിറ്റ്യൂട്ട് (എൻ.ഐ.എൻ.ഐ.) നടത്തുന്ന ഇൻലാൻഡ് വെസൽ ജനറൽ പർപ്പസ് റേറ്റിങ് ട്രെയിനിങ് കോഴ്സ് പ്രവേശനത്തിന് അപേക്ഷിക്കാം.കോഴ്സിന്റെ ദൈർഘ്യം മൂന്നര മാസമാണ്. ഫീസ്: 35,200/- രൂപ. യോഗ്യത: പത്താംക്ലാസ് ജയിച്ചിരിക്കണം. പ്രായം 18-നും 25-നും ഇടയിൽ. പ്രവേശന വിജ്ഞാപനവും അപേക്ഷാ മാതൃകയും niniedu.in -ൽനിന്ന് ഡൗൺലോഡ് ചെയ്തെടുക്കാം. പൂരിപ്പിച്ച അപേക്ഷയും രേഖകളും ഫെബ്രുവരി 24-നകം ‘ദി പ്രിൻസിപ്പൽ, നാഷണൽ ഇൻലാൻഡ് നാവിഗേഷൻ ഇൻസ്റ്റിറ്റ്യൂട്ട്, ഗായ്ഖട്ട്, പട്ന- 800007’ എന്ന വിലാസത്തിൽ ലഭിച്ചിരിക്കണം. info@niniedu.in വഴിയും പൂരിപ്പിച്ച അപേക്ഷയും രേഖകളും സ്വീകരിക്കും. വിവരങ്ങൾക്ക്: 0612- 2311200 ..
0 comments: