2024, ഫെബ്രുവരി 22, വ്യാഴാഴ്‌ച

മലയാളി വിദ്യാർഥികൾക്ക് ജർമനിയിൽ പഠിക്കാം,ജോലിയും നേടാം ; ട്രിപ്പിള്‍ വിന്‍ ട്രെയിനി പ്രോഗ്രാമിനു തുടക്കമായി

 

കേരളത്തില്‍ പ്ലസ് ടു (സയന്‍സ്) പഠനത്തിനുശേഷം ജർമനിയില്‍ നഴ്സിങ് ബിരുദ കോഴ്സുകള്‍ക്കു ചേരാന്‍ വിദ്യാർഥികളെ സഹായിക്കുന്ന നോര്‍ക്ക റൂട്ട്സ് ട്രിപ്പിള്‍ വിന്‍ ട്രെയിനി പ്രോഗ്രാമിനു തുടക്കമായി .ഇത് സംബന്ധിച്ച് നോര്‍ക്ക സെന്‍ററില്‍ നടന്ന ചടങ്ങില്‍ നോര്‍ക്ക റൂട്ട്സ് സി.ഇ.ഒ കെ. ഹരികൃഷ്ണന്‍ നമ്പൂതിരിയും,  ജർമന്‍ ഫെഡറൽ എംപ്ലോയ്‌മെന്‍റ് ഏജൻസി ഇന്‍റർനാഷനൽ റിലേഷൻസ് ഡയറക്ടർ അലക്സാണ്ടർ വിൽഹെമും ഒപ്പിട്ടു .

പദ്ധതിവഴി കേരളത്തില്‍ സയന്‍സ് വിഭാഗത്തില്‍ പ്ലസ് ടു പഠനം പൂര്‍ത്തിയാക്കിയ വിദ്യാർഥികള്‍ക്കാണ് ജർമനിയില്‍ നഴ്സിങ് ബിരുദ പഠനത്തിനും തുടര്‍ന്ന് ജോലിക്കും അവസരം. തിരഞ്ഞെടുക്കപ്പെടുന്നവര്‍ക്ക് ജർമന്‍ ഭാഷയില്‍ ബി2 വരെയുളള പരിശീലനം പൂര്‍ണ്ണമായും സൗജന്യമായിരിക്കും. രാജ്യത്ത് ആദ്യമായാണ് സംസ്ഥാന സര്‍ക്കാര്‍ സ്ഥാപനവുമായി ഇത്തരമൊരു കരാറെന്നും   ഈ വര്‍ഷാവസാനത്തോടെ ആദ്യ ബാച്ചിനെ തിരഞ്ഞെടുക്കാനാകുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും  ഹരികൃഷ്ണന്‍ നമ്പൂതിരി അഭിപ്രായപ്പെട്ടു. 

0 comments: