2024, ഫെബ്രുവരി 26, തിങ്കളാഴ്‌ച

എസ്എസ്എൽസി പരീക്ഷ എഴുതാൻ ഇനി വരയുള്ള പേപ്പർ: ഉത്തരക്കടലാസിൽ അടിമുടി മാറ്റം

 

ഈ വർഷം എസ്എസ്എൽസി പരീക്ഷയ്ക്ക് വരയിട്ട ഉത്തരക്കടലാസ്. മാർച്ച് 4 മുതൽ ആരംഭിക്കുന്ന പരീക്ഷയുടെ ഉത്തരക്കടലാസിലാണ് അടിമുടി മാറ്റം. വിദ്യാർഥിയുടെ പേരും നമ്പറുമടക്കം എഴുതുന്ന പ്രാധാന പേജ് അടക്കം 8 താളുകൾ ഉള്ളതാണ് ഉത്തരക്കടലാസ്. ഓരോ പേജിലും 25 വരികളുണ്ട്. സ്ഥ‌ലം നഷ്ടപ്പെടുത്താതെ കൂടുതൽ എഴുതാൻ കഴിയുമെന്നതാണ് മെച്ചമെന്നു പരീക്ഷാഭവൻ ഉദ്യോഗസ്ഥർ വിശദീകരിച്ചു. നേരത്തെ മെയിൻ ഷീറ്റിനൊപ്പം ഒരു അഡീഷനൽ ഉത്തരക്കടലാസ് മാത്രമാണ് ഉണ്ടായിരുന്നത്. ഇനി മെയിൻ ഷീറ്റിലെ ബുക് ലെറ്റിൽ 6 പുറത്തിൽ ഉത്തരമെഴുതാൻ കഴിയും. അഡീഷനൽ ഉത്തരക്കടലാസുകളിലും മാറ്റം വരും. അഡീഷനൽ ഷീറ്റ് ഇനി വരയിട്ട ഡബിൾ ഷീറ്റായിരിക്കും. അതേസമയം ഗണിതത്തിനും ശാസ്ത്ര വിഷയങ്ങൾക്കും വരയിട്ട പേപ്പർ നൽകുന്നതു സംബന്ധിച്ച് ആശങ്കയുണ്ട്. കഴിഞ്ഞ വർഷത്തെ വരയിടാത്ത പേപ്പർ സ്റ്റോക്കുണ്ടെങ്കിൽ അതു നൽകാമെന്ന് ആലോചനയുണ്ട്.

0 comments: