2024, ഫെബ്രുവരി 26, തിങ്കളാഴ്‌ച

സിലബസിന് പുറത്തുനിന്ന് ചോദ്യം വന്നാൽ വിദ്യാർത്ഥികൾക്ക് പരാതി ഉന്നയിക്കാമെന്ന് സിബിഎസ്ഇ

 

 10, 12 ക്ലാസ് ബോർഡ് പരീക്ഷയിൽ സിലബസിന് പുറത്തുനിന്ന് ചോദ്യം വന്നാൽ വിദ്യാർത്ഥികൾക്ക് പരാതി ഉന്നയിക്കാമെന്ന് സിബിഎസ്ഇ. പാഠ്യപദ്ധതിക്ക് പുറത്തുനിന്നുള്ളതിന്നു പുറമെ പരീക്ഷക്ക് തെറ്റായ ചോദ്യങ്ങൾ കണ്ടാൽ ഉടൻതന്നെ ഇൻവിജിലേറ്ററെ അറിയിക്കണം. ഇക്കാര്യം ഇൻവിജിലേറ്റർ വേഗം സ്കൂളിലെ പരീക്ഷ സൂപ്പർവൈസറെ അറിയിക്കണം. വിദ്യാർഥിയുടെ സംശയങ്ങളും അവലോകന റിപ്പോർട്ടും ചോദ്യപ്പേപ്പറിന്റെ പകർപ്പും സഹിതം പരാതി ബോർഡിന് ഇ-മെയിൽ ചെയ്യണം

എന്നുമാണ് നിർദേശം. റിപ്പോർട്ടിൽ ചോദ്യപ്പേപ്പറിലെ പിശകുകൾ, പ്രിന്റ് നിലവാരം, പാഠ്യപദ്ധതിയെ അടിസ്ഥാനമാക്കിയുള്ളതാണോ ചോദ്യങ്ങൾ എന്നിവയെക്കുറിച്ചുള്ള വിവരങ്ങൾ ഉൾപ്പെടുത്തണം.സിബിഎസ്ഇ 10, 12 ക്ലാസുകളിലെ പരീക്ഷകൾ രാജ്യത്തുടനീളവും 26 വിദേശരാജ്യങ്ങളിലും നടക്കുകയാണ്. ഇതിനിടെയാണ് ചോദ്യ പേപ്പറുമായി ബന്ധപ്പെട്ട പുതിയ നിർദേശം.

0 comments: