പോളിടെക്നിക് ഡിപ്ലോമ കോഴ്സുകൾ പഠിക്കുന്ന ന്യൂനപക്ഷ മത വിഭാഗങ്ങളിൽ പെട്ട വിദ്യാർത്ഥികൾക്കുള്ള "എ.പി.ജെ അബ്ദുൽ കലാം സ്കോളർഷിപ്പ്" 2020-21
കേരളത്തിലെ സർക്കാർ/എയ്ഡഡ്/സ്വാശ്രയ പോളിടെക്നിക് സ്ഥാപനങ്ങളിൽ മൂന്നുവർഷം ഡിപ്ലോമ കോഴ്സുകൾ പഠിക്കുന്ന സാമ്പത്തികമായി പിന്നോക്കം നിൽക്കുന്ന, കേന്ദ്ര സർക്കാരിൻറെ ന്യൂനപക്ഷ പട്ടികയിൽ ഉൾപ്പെട്ടിട്ടുള്ള വിഭാഗങ്ങളിൽപെട്ട വിദ്യാർഥികൾക്കാണ് എ.പി.ജെ അബ്ദുൽ കലാം സ്കോളർഷിപ്പ്. ഈ സ്കോളർഷിപ്പിനായി അപേക്ഷ ക്ഷണിച്ചു കൊണ്ട് 2020ലെ വിജ്ഞാപനം കേരള സംസ്ഥാന ന്യൂനപക്ഷക്ഷേമ വകുപ്പ് പുറത്തിറക്കി.
യോഗ്യത
- കേരളത്തിലെ വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ പഠിക്കുന്ന, കേരളത്തിലെ സ്ഥിരതാമസക്കാരായ മുസ്‌ലിം, ക്രിസ്ത്യൻ, സിഖ്, ബുദ്ധ, പാഴ്സി, ജൈന മത വിഭാഗങ്ങളിൽ പെട്ടവർ ആയിരിക്കണം അപേക്ഷാർഥികൾ.
- ഒറ്റത്തവണ മാത്രമേ ലഭിക്കുന്ന സ്കോളർഷിപ്പ് ആണിത്. അതിനാൽ മുൻവർഷങ്ങളിൽ സ്കോളർഷിപ്പ് അപേക്ഷിച്ച് ലഭിച്ചിട്ടുണ്ടെങ്കിൽ ഈ വർഷം അപേക്ഷിക്കേണ്ടതില്ല.
- പോളിടെക്നിക് ഡിപ്ലോമ കോഴ്സുകൾ ചെയ്യുന്ന ഒന്നാം വർഷക്കാർക്ക് പുറമെ രണ്ടാംവർഷക്കാരെയും മൂന്നാംവർഷക്കാരെയും പരിഗണിക്കുന്നതാണ്.
- ഒറ്റത്തവണ മാത്രമായി ലഭിക്കുന്ന സ്കോളർഷിപ്പ് ആണിത്. അതിനാൽ മുൻവർഷങ്ങളിൽ സ്കോളർഷിപ്പിന് അപേക്ഷിച്ച് ലഭിച്ചിട്ടുള്ളവർ ഈ വർഷം അപേക്ഷിക്കേണ്ടതില്ല.
- അപേക്ഷാർഥികളെ കുടുംബവാർഷിക വരുമാനത്തിന്റെ അടിസ്ഥാനത്തിലാണ് സ്കോളർഷിപ്പിനായി തിരഞ്ഞെടുക്കുന്നത്.
- BPL അപേക്ഷകർക്ക് മുൻഗണന.
- BPL അപേക്ഷകരുടെ അഭാവത്തിൽ ന്യൂനപക്ഷ മത വിഭാഗങ്ങളിൽ പെട്ട 8 ലക്ഷം രൂപ വരെ വാർഷിക വരുമാനമുള്ള നോൺ-ക്രീമിലെയർ വിഭാഗത്തെ പരിഗണിക്കും.
** അപേക്ഷ സമർപ്പിക്കേണ്ട അവസാന തീയതി - 09 ഡിസംബർ 2020
** 10% സ്കോളർഷിപ്പുകൾ പെൺകുട്ടികൾക്കായി സംവരണം ഏർപ്പെടുത്തിയിട്ടുണ്ട്.
ആവശ്യമുള്ള രേഖകൾ
- അപേക്ഷയുടെ രജിസ്ട്രേഷൻ പ്രിന്റ് ഔട്ട്
- SSLC മാർക്ക് ലിസ്റ്റ്
- പ്ലസ് ടു/VHSE മാർക്ക് ലിസ്റ്റ്
- അലോട്ട്മെന്റ് മെമ്മോ യുടെ പകർപ്പ്
- അപേക്ഷാർഥിയുടെ സ്വന്തം പേരിലുള്ള ബാങ്ക് പാസ്ബുക്കിന്റെ ഒന്നാം പേജിന്റെ പകർപ്പ് ( പേര് അക്കൗണ്ട് നമ്പർ ബ്രാഞ്ച് കോഡ് ബ്രാഞ്ച് അഡ്രസ് എന്നിവ ഉൾപ്പെട്ടിരിക്കണം).
- ആധാർ/ NPR കാർഡിന്റെ പകർപ്പ്
- നേറ്റിവിറ്റി സർട്ടിഫിക്കറ്റിന്റെ പകർപ്പ്.
- കമ്മ്യൂണിറ്റി സർട്ടിഫിക്കറ്റ്/ മൈനോറിറ്റി സർട്ടിഫിക്കറ്റിന്റെ പകർപ്പ്
- വില്ലേജ് ഓഫീസിൽ നിന്ന് കൈപ്പറ്റിയ വരുമാന സർട്ടിഫിക്കറ്റ് (അസ്സൽ രേഖ)
- റേഷൻ കാർഡിന്റെ പകർപ്പ്
- www.minoritywelfare.kerala.gov.in എന്ന വെബ്സൈറ്റിൽ പ്രവേശിച്ച് Scholarship-APJ Abdul Kalam (APJAK) എന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക.
- ശേഷം Apply online എന്നതിൽ ക്ലിക്ക് ചെയ്യുക.
- സമാന വിഭാഗത്തിൽപ്പെട്ട മറ്റേതെങ്കിലും സ്കോളർഷിപ്പിനായി മുൻപ് രജിസ്റ്റർ ചെയ്തിട്ടുണ്ടെങ്കിൽ അതിന്റെ വിവരങ്ങൾ വെച്ച് candidate login ചെയ്യാവുന്നതാണ്.
- അല്ലായെങ്കിൽ online ലൂടെ അപേക്ഷ നൽകിയതിനുശേഷം ലഭിക്കുന്ന യൂസർ ഐഡിയും പാസ്‌വേർഡും വച്ച് ലോഗിൻ ചെയ്യുക.
- തുറന്നുവരുന്ന പേജിൽ ആവശ്യപ്പെട്ടിരിക്കുന്ന ഫോർമാറ്റിൽ Photo, Signature, SSLC certificate, Ration card copy, Income certificate തുടങ്ങിയവ അപ്‌ലോഡ് ചെയ്യുക.
- ഇത്തരത്തിൽ അപേക്ഷ സമർപ്പിച്ച ശേഷം View/ Print application ൽ ക്ലിക്ക് ചെയ്ത് രജിസ്ട്രേഷൻ ഫോമിന്റെ പ്രിന്റ് ഔട്ട് എടുത്തു സൂക്ഷിക്കുക.
- ഈ പ്രിന്റ് ഔട്ടും ആവശ്യരേഖകളും സഹിതം വിദ്യാർത്ഥി പഠിക്കുന്ന സ്ഥാപന മേധാവിക്ക് സമർപ്പിക്കേണ്ടതാണ്.
- അപേക്ഷകർ സമർപ്പിച്ചിരിക്കുന്നു രേഖകൾ സ്ഥാപനമേധാവിയോ അനുബന്ധ ഓഫീസർമാരോ ഓൺലൈനായി പരിശോധിക്കേണ്ടതാണ്.
- ഇത്തരത്തിൽ സൂക്ഷ്മ പരിശോധന നടത്തി അപേക്ഷകൾ സ്ഥാപന മേധാവി ഓൺലൈനായി അംഗീകരിച്ചിരിക്കണം.
- വരുമാന സർട്ടിഫിക്കറ്റ് അസ്സൽ രേഖ അപേക്ഷയോടൊപ്പം ഉള്ളടക്കം ചെയ്തിരിക്കണം.
- രേഖകളുടെ എല്ലാം നിജസ്ഥിതി സ്ഥാപനമേധാവി ആണ് ഉറപ്പുവരുത്തേണ്ടത്.
- ബാങ്ക് വിവരങ്ങൾ കൃത്യവും വ്യക്തവും ആണെന്ന് പ്രത്യേകമായി പരിശോധിച്ച് ഉറപ്പു വരുത്തണം.
- വിജ്ഞാപനത്തിൽ പറഞ്ഞിരിക്കുന്ന നിശ്ചിത തീയതിക്കകം തന്നെ സ്ഥാപനമേധാവി അപേക്ഷകൾ പരിശോധിച്ച് ഓൺലൈനായി അംഗീകരിക്കേണ്ടതാണ്. ഇതിൽ വീഴ്ച വരുത്തിയാൽ സ്ഥാപനമേധാവി മാത്രമായിരിക്കും ഉത്തരവാദി.
- ഗവൺമെൻറ്/ എയ്ഡഡ് സ്ഥാപനങ്ങളിൽ ഓൺലൈൻ പരിശോധനയും അപ്പ്രൂവലും കഴിഞ്ഞ അപേക്ഷകൾ അതത് സ്ഥാപനങ്ങളിൽ തന്നെ സൂക്ഷിക്കേണ്ടതാണ്.
- എന്നാൽ സ്വാശ്രയ സ്ഥാപനങ്ങളിൽ പരിശോധനയും അപ്രൂവലും കഴിഞ്ഞ അപേക്ഷകൾ ന്യൂനപക്ഷ ക്ഷേമ ഡയറക്ടറേറ്റിലേക്ക് എത്തിക്കേണ്ടതാണ്. വിലാസം:- ന്യൂനപക്ഷ ക്ഷേമ ഡയറക്ടറേറ്റ്, നാലാം നില, വികാസ് ഭവൻ, തിരുവനന്തപുരം-695033
0 comments: