2020, നവംബർ 14, ശനിയാഴ്‌ച

വിദ്യാസമുന്നതി സ്കോളർഷിപ്പ് : അവസാന തീയതി നവംബർ 25 വരെ നീട്ടിവിദ്യാസമുന്നതി സ്കോളർഷിപ്പ് 2020-21

ഓൺലൈൻ അപേക്ഷകൾ ക്ഷണിക്കുന്ന അവസാന തീയതി നവംബർ 25 വരെ നീട്ടി

കേരളത്തിലെ മുന്നോക്ക സമുദായങ്ങളിൽപ്പെട്ട സാമ്പത്തികമായി പിന്നോക്കം നിൽക്കുന്ന കുടുംബങ്ങളിലെ വിദ്യാർഥികൾക്കാണ് വിദ്യാസമുന്നതി സ്കോളർഷിപ്പ് നൽകപ്പെടുന്നത്. 

അപേക്ഷിക്കാനുള്ള യോഗ്യത

 • കേരളത്തിലെ സ്ഥിരതാമസക്കാരായ,  സംവരണേതര വിഭാഗങ്ങളിൽപ്പെട്ടവർ ആയിരിക്കണം അപേക്ഷാർഥികൾ.
 • അപേക്ഷകരുടെ കുടുംബ വാർഷിക വരുമാനം 2 ലക്ഷം രൂപയിൽ കവിയരുത്.
 • കേന്ദ്ര/കേരള സർക്കാരുകളുടെ മറ്റിതര സ്കോളർഷിപ്പുകളോ സ്റ്റൈപ്പെന്റുകളോ ലഭിക്കുന്ന വിദ്യാർത്ഥികൾക്ക് ഈ സ്കോളർഷിപ്പിന് അപേക്ഷിക്കാൻ അർഹത ഉണ്ടായിരിക്കില്ല.
 • ഹയർസെക്കൻഡറി തല വിദ്യാ സമുന്നതി സ്കോളർഷിപ്പ് അപേക്ഷിക്കുന്നവർ സർക്കാർ/ എയ്ഡഡ് സ്ഥാപനങ്ങളിൽ പ്ലസ് വൺ, പ്ലസ് ടു പഠിക്കുന്നവർ ആയിരിക്കണം.
 • ഹയർസെക്കൻഡറി തല വിദ്യാസമുന്നതി സ്കോളർഷിപ്പിന് അപേക്ഷിക്കുന്നവർക്ക് SSLC/ തത്തുല്യ പരീക്ഷയിൽ  B+ ഗ്രേഡ് / 70% മാർക്ക് ഉണ്ടായിരിക്കണം.

 

സ്കോളർഷിപ്പ് തുക, എണ്ണം

 • ഹയർസെക്കൻഡറി തല വിദ്യാർഥികൾക്ക് പ്രതിവർഷം 4000/- രൂപ
 • പ്രതിവർഷം 10,500 ഓളം സ്കോളർഷിപ്പുകൾ നൽകപ്പെടുന്നു.


**അപേക്ഷ സമർപ്പിക്കേണ്ട അവസാന തീയതി- 2020  നവംബർ 25

*www.kswcfc.org എന്ന വെബ്സൈറ്റ് വഴിയാണ് അപേക്ഷ സമർപ്പിക്കേണ്ടത്.ആവശ്യമുള്ള രേഖകൾ
 • സ്കൂൾ അധികാരിയുടെ സാക്ഷ്യപത്രം (നിശ്ചിത മാതൃകയിലുള്ളത്). മാതൃക വെബ്സൈറ്റിൽ ലഭ്യമാണ്.
 • വില്ലേജ് ഓഫീസറിൽ നിന്ന് കൈപ്പറ്റിയ വരുമാന സർട്ടിഫിക്കറ്റ് 
 • ജാതി തെളിയിക്കുന്ന രേഖ/ വില്ലേജ് ഓഫീസറിൽ നിന്ന് കൈപ്പറ്റിയ ജാതി സർട്ടിഫിക്കറ്റ് / SSLC സർട്ടിഫിക്കറ്റിലെ ജാതി രേഖപ്പെടുത്തിയ പേജ്. ( മറ്റു രേഖകൾ സ്വീകാര്യമല്ല)
 • SSLC /തത്തുല്യ പരീക്ഷയുടെ മാർക്ക് ലിസ്റ്റ്
 • ബാങ്ക് പാസ്ബുക്കിന്റെ ആദ്യ പേജിൻറെ പകർപ്പ് (അക്കൗണ്ട് നമ്പർ, ബ്രാഞ്ച് കോഡ്, ബ്രാഞ്ച് അഡ്രസ്, IFSC കോഡ് എന്നിവ കൃത്യമായി ഉണ്ടായിരിക്കണം)
 • ആധാർ കാർഡ്

അപേക്ഷ സമർപ്പിക്കേണ്ട രീതി
 • www.kswcfc.org എന്ന വെബ്സൈറ്റിലെ " ഡാറ്റാബാങ്കിൽ" ഒറ്റത്തവണ നിർബന്ധ രജിസ്ട്രേഷൻ  നടത്തി അപ്രകാരം ലഭിക്കുന്ന രജിസ്റ്റർ നമ്പർ ഉപയോഗിച്ച് വേണം സ്കോളർഷിപ്പിന് അപേക്ഷ സമർപ്പിക്കാൻ.
 • മുൻവർഷങ്ങളിൽ ഡാറ്റാബാങ്ക് രജിസ്ട്രേഷൻ നടത്തിയിട്ടുള്ളവർ ആണെങ്കിൽ ആ രജിസ്റ്റർ നമ്പർ ഉപയോഗിച്ച് അപേക്ഷ സമർപ്പിക്കണം.
 • അപേക്ഷ സമർപ്പിക്കുമ്പോൾ അതത് സ്കീമുകൾക്കായി ആവശ്യപ്പെട്ടിട്ടുള്ള രേഖകൾ സ്കാൻ ചെയ്ത് അപ്ലോഡ് ചെയ്യേണ്ടതാണ്. 

അപേക്ഷകർക്കുള്ള നിർദ്ദേശങ്ങൾ
 • അപേക്ഷകരായ വിദ്യാർഥികൾക്ക് സ്വന്തം പേരിൽ നാഷണലൈസ്ഡ്/ ഷെഡ്യൂൾഡ് ബാങ്കുകളിലെ ഏതെങ്കിലും ഒരു ശാഖയിൽ അക്കൗണ്ട് ഉണ്ടായിരിക്കേണ്ടതാണ്.
 • അപേക്ഷയിൽ രേഖപ്പെടുത്തിയിട്ടുള്ളതും അപേക്ഷകരായ വിദ്യാർത്ഥികളുടെ പേരിൽ ഉള്ളതുമായ ബാങ്ക് അക്കൗണ്ടുകളിലേക്ക് മാത്രമേ പണം ലഭ്യമാക്കുകയുള്ളൂ. ബാങ്ക് വിവരങ്ങൾ രേഖപ്പെടുത്തുന്നതിലെ പിഴവുമൂലം തുക ലഭ്യമാകാൻ ആയാൽ അത് പൂർണ്ണമായും അപേക്ഷാർഥിയുടെ മാത്രം  ഉത്തരവാദിത്വം ആയിരിക്കും.
 • ഓൺലൈൻ അപേക്ഷയിലെ നേരിയ പിഴവുകൾ പോലും അപേക്ഷ നിരസിക്കപ്പെടാൻ കാരണം ആകയാൽ അപേക്ഷാ സമർപ്പണത്തിന് നടപടിക്രമങ്ങൾ വിദ്യാർത്ഥി അതീവ ജാഗ്രതയോടെ പൂർത്തിയാക്കേണ്ടതാണ്.
 • മറ്റു സ്കോളർഷിപ്പുകളോ സ്റ്റൈപ്പൻഡുകളോ ലഭിക്കുന്ന വിദ്യാർത്ഥികൾക്ക് ഈ സ്കോളർഷിപ്പിന് അപേക്ഷിക്കുവാനുള്ള അർഹതയില്ല ഇത് സംബന്ധിച്ച തെറ്റായ വിവരം അപേക്ഷയിൽ നൽകിയിട്ടുണ്ടെങ്കിൽ അത് തെളിയുന്ന പക്ഷം ലഭ്യമായ തുക 15% കൂട്ടുപലിശയും ചേർത്ത് തിരിച്ചടയ്ക്കേണ്ടിവരുന്നതാണ്. പ്രസ്തുത വിദ്യാർത്ഥി തുടർന്ന് സ്കോളർഷിപ്പിന് അപേക്ഷിക്കാൻ അർഹനല്ലാതായിത്തീരുന്നു.
 • വെബ്സൈറ്റിൽ ലഭ്യമാക്കിയിട്ടുള്ള മാതൃകയിലുള്ള സർട്ടിഫിക്കറ്റുകൾ മാത്രമേ സ്വീകരിക്കുകയുള്ളൂ.
 • ഓൺലൈൻ അപേക്ഷ സമർപ്പിച്ചവർ അപേക്ഷയുടെയും രേഖകളുടെയും പകർപ്പുകൾ കേരള സംസ്ഥാന മുന്നോക്ക സമുദായ ക്ഷേമ കോർപ്പറേഷന് തപാലിൽ അയച്ചു കൊടുക്കേണ്ടതില്ല.
 • സ്കോളർഷിപ്പ് നൽകുന്നത് സംബന്ധിച്ച് അന്തിമതീരുമാനം കോർപ്പറേഷന്റേതായിരിക്കും ഇതുസംബന്ധിച്ച അപ്പീലുകൾ സ്വീകരിക്കുന്നതല്ല.

അപേക്ഷയിലെ തെറ്റുതിരുത്തൽ
 • അപേക്ഷ സമർപ്പിക്കേണ്ട അവസാന തീയതി വരെ അപേക്ഷയിലെ തെറ്റ് തിരുത്താനുള്ള അവസരവും ഉണ്ടാകുന്നതായിരിക്കും. 
 • പരിശോധനയിൽ തെറ്റായ വിവരം രേഖപ്പെടുത്തിയിട്ടുള്ളതും, അവ്യക്തമായ രേഖകൾ അപ്‌ലോഡ് ചെയ്തിട്ടുള്ളതും, അപൂർണമായതുമായ അപേക്ഷകൾ നിരസിക്കുന്നത് ആയിരിക്കും.
***ഓൺലൈൻ അപേക്ഷ സമർപ്പിക്കേണ്ട അവസാന തീയതി-  25.11.20200 comments: