ഉന്നത വിദ്യാഭ്യാസ സ്കോളർഷിപ്പ് പദ്ധതി 2020-21
ബിരുദ കോഴ്സുകളിൽ ഒന്നാം വർഷം പഠിക്കുന്ന വിദ്യാർത്ഥികൾക്കാണ് സ്കോളർഷിപ്പ്. അപേക്ഷകൾ ഉടൻ ക്ഷണിക്കും.
യോഗ്യത
- സയൻസ്, സോഷ്യൽ സയൻസ്, ബിസിനസ് സ്റ്റഡീസ്, ഹ്യൂമാനിറ്റീസ് എന്നീ വിഷയങ്ങളിൽ കേരളത്തിലെ സർക്കാർ/എയ്ഡഡ് ആർട്സ് & സയൻസ് കോളേജുകളിലോ, യൂണിവേഴ്സിറ്റി വിഭാഗത്തിൽ ഇതിൽ എയ്ഡഡ് കോഴ്സുകൾ ചെയ്യുന്ന വിദ്യാർഥികൾക്ക് അപേക്ഷിക്കാം.
- അപേക്ഷകർ ഒന്നാംവർഷ ബിരുദധാരികൾ ആയിരിക്കണം.
- സമാനമായ കോഴ്സുകൾക്ക് അ ഐ.എച്ച്.ആർ.ഡി അപ്ലൈഡ് സയൻസ് കോളേജുകളിൽ പഠിക്കുന്ന ഒന്നാം വർഷ ബിരുദ വിദ്യാർത്ഥികൾക്കും അപേക്ഷിക്കാം.
- ഇന്ത്യൻ പൗരത്വം ഉള്ളവരായിരിക്കണം അപേക്ഷകർ.
- പ്രൊഫഷണൽ കോഴ്സുകൾ ചെയ്യുന്ന വിദ്യാർത്ഥികൾ ഈ സ്കോളർഷിപ്പിന് അപേക്ഷിക്കാൻ അർഹരല്ല.
ഒന്നാം വർഷം - 40,000/- രൂപ
രണ്ടാം വർഷം - 60,000/- രൂപ
സ്കോളർഷിപ്പ് വിതരണം
അപേക്ഷകൾ പരിശോധിച്ച് സമർപ്പിക്കപ്പെട്ട പരാതികളിൽ തീർപ്പുകൽപ്പിച്ച് രണ്ടാഴ്ചക്കകം സ്കോളർഷിപ്പ് തിരഞ്ഞെടുക്കപ്പെട്ട വിദ്യാർത്ഥികളുടെ അന്തിമ ലിസ്റ്റ് കൗൺസിലിന്റെ വെബ്സൈറ്റിൽ പ്രസിദ്ധീകരിക്കുന്നതാണ്. സ്കോളർഷിപ്പ് തുക അർഹരായവർക്ക് ബാങ്ക് വഴി കൈമാറും.
- SC/ST - 10%
- BPL - 10%
- OBC -27%
- Physically Challenged - 3%
- General - 50%
** അപേക്ഷ സമർപ്പിക്കേണ്ട അവസാന തീയതി- അവസാന തീയതികൾ സംബന്ധിച്ച വിവരങ്ങൾ നവംബർ മാസം അവസാനത്തോടെ വെബ്സൈറ്റിൽ പ്രസിദ്ധീകരിക്കുന്നതാണ്.
അപേക്ഷിക്കേണ്ട രീതി
ആദ്യമായി ഉന്നതവിദ്യാഭ്യാസ കൗൺസിലിൻറെ ഔദ്യോഗിക വെബ്സൈറ്റായ www.kshec.kerala.gov.in എന്ന സൈറ്റിൽ പ്രവേശിച്ച് പേര് രജിസ്റ്റർ ചെയ്യുക.
തുടർന്ന് സൈറ്റിൽ ലഭ്യമാകുന്ന ഫോമിൽ ആവശ്യപ്പെട്ട വിവരങ്ങൾ നൽകി ഓൺലൈനായി അപേക്ഷ സമർപ്പിക്കുക.
സമർപ്പിച്ച അപേക്ഷയുടെ പ്രിൻറ് ഔട്ട് ഫോട്ടോ സഹിതം, അനുബന്ധ രേഖകൾ ഉള്ളടക്കം ചെയ്ത് പഠിക്കുന്ന സ്ഥാപനത്തിൻറെ മേലധികാരിക്ക് സമർപ്പിക്കുക.
തെറ്റായ വിവരങ്ങൾ നൽകിയിട്ടുള്ള അപേക്ഷകൾ യാതൊരു അറിയിപ്പും കൂടാതെ തിരസ്കരിക്കപ്പെടുന്നതാണ്.
കൗൺസിലിനെ വെബ്സൈറ്റിൽ താൽക്കാലിക സെലക്ഷൻ ലിസ്റ്റ് പ്രസിദ്ധീകരിക്കുന്നതാണ്. ഇത് പരിശോധിച്ച് പരാതികളേതും ഉണ്ടെങ്കിൽ നിശ്ചിത തീയതിക്കകം തന്നെ സമർപ്പിക്കുക.
പരാതികളിൽ തീർപ്പുകൽപ്പിച്ച് രണ്ടാഴ്ചയ്ക്കുള്ളിൽ തന്നെ അന്തിമ ലിസ്റ്റ് സൈറ്റിൽ പ്രസിദ്ധീകരിക്കുന്നതാണ്.
സ്കോളർഷിപ്പ് പുതുക്കൽ
ഈ വർഷത്തെ സ്കോളർഷിപ്പ് ലഭിച്ച വിദ്യാർത്ഥികൾക്ക് തുടർ വർഷങ്ങളിൽ സ്കോളർഷിപ്പ് ലഭിക്കുന്നതിനായി അക്കാദമിക് മികവ് പുലർത്തേണ്ടതാണ്. അക്കാദമിക് വിവരങ്ങൾ വിലയിരുത്തിയായിരിക്കും തുടർ വർഷങ്ങളിൽ സ്കോളർഷിപ്പ് നൽകുക.
സ്കോളർഷിപ്പ് പുതുക്കലിനെ സംബന്ധിച്ച മാനദണ്ഡങ്ങൾ, സ്കോളർഷിപ്പ് നിരക്ക് എന്നിവ നിശ്ചയിക്കാനുള്ള അധികാരം കൗൺസിലിനായിരിക്കും.
അവസാന തീയതികൾ
ഓൺലൈനായി അപേക്ഷ സമർപ്പിക്കുന്നതിനും, അനുബന്ധ രേഖകൾ സഹിതം അപേക്ഷ സ്ഥാപനമേധാവിക്ക് സമർപ്പിക്കുന്നതിനും, സ്ഥാപനമേധാവി അപേക്ഷ പരിശോധിച്ച് അപ്രൂവൽ നൽകേണ്ടതിനുമുള്ള അവസാന തീയതി കളുടെ വിവരങ്ങൾ നവംബർ മാസം അവസാനത്തോടെ സൈറ്റിൽ ലഭ്യമാകുന്നതാണ്.
0 comments: