2020, നവംബർ 21, ശനിയാഴ്‌ച

SSLC,THSLC,HSE,VHSE വിദ്യാർത്ഥികൾക്ക് അവാർഡ് വിതരണവും ഉപരിപഠനത്തിനായി ഒറ്റത്തവണ സ്കോളർഷിപ്പും

 


തൃശ്ശൂർ : 2020 മാർച്ചിലെ SSLC, THSLC, VHSE, HSE തലങ്ങളിലെ പരീക്ഷയിൽ ഉയർന്ന മാർക്കോടെ പാസായ ക്ഷേമനിധി അംഗങ്ങളുടെ മക്കൾക്ക് ജില്ലാതലത്തിൽ അവാർഡ് വിതരണവും ഉപരിപഠനത്തിനായി ഒറ്റത്തവണ സ്കോളർഷിപ്പും നൽകുമെന്ന് ജില്ലാ ലോട്ടറി ക്ഷേമനിധി ഓഫീസർ അറിയിച്ചു. 2020 ഒക്ടോബർ 31ൽ ഒരു വർഷമോ അതിലധികമോ അംഗത്വം പൂർത്തിയായ സജീവ പങ്കാളിത്തം നിലനിർത്തുന്ന ക്ഷേമനിധി അംഗങ്ങളുടെ മക്കൾക്കാണ് ഈ ആനുകൂല്യം.

അച്ഛനമ്മമാരിൽ രണ്ടുപേരും ക്ഷേമനിധി അംഗങ്ങൾ ആണെങ്കിൽ ഒരാൾക്ക് അപേക്ഷ സമർപ്പിക്കാം. 

ഭാഗ്യക്കുറി ക്ഷേമനിധി ബോർഡിന്റെ ജില്ലാ ഓഫീസിൽ നിന്നും ലഭിക്കുന്ന അപേക്ഷാ ഫോം നിശ്ചിത തീയതിക്കകം പൂരിപ്പിച്ച് ജില്ലാ ഓഫീസിൽ എത്തിക്കണം. 

അപേക്ഷാ ഫോറം ജില്ലാ ഓഫീസിൽ എത്തിക്കേണ്ട അവസാന തീയതി :- 2020 ഡിസംബർ 10

കൂടുതൽ വിവരങ്ങൾക്ക് 0487-2360490 എന്ന നമ്പറിൽ ബന്ധപ്പെടുക.

0 comments: