2020, ഡിസംബർ 25, വെള്ളിയാഴ്‌ച

പാരാമെഡിക്കൽ ഡിപ്ലോമ കോഴ്സുകളിലേക്ക് അപേക്ഷ ക്ഷണിച്ചു; ജനുവരി 15 വരെ അപേക്ഷിക്കാം


D.Pharm, Diploma in health Science & Paramedic Admission 2020-21

2020-21 അധ്യായന വർഷത്തിലേക്കുള്ള പാരാമെഡിക്കൽ ഡിപ്ലോമ കോഴ്സുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. കേരളത്തിലെ സർക്കാർ/സ്വാശ്രയ കോളേജുകളിൽ ഡി.ഫാം, പാരാമെഡിക്കൽ, ഹെൽത്ത് ഇൻസ്പെക്ടർ എന്നീ കോഴ്സുകളിലേക്കുള്ള അപേക്ഷയാണ് ക്ഷണിച്ചിരിക്കുന്നത്. പ്രവേശനത്തിന് എൻട്രൻസ് ടെസ്റ്റ് ഇല്ല. പ്ലസ്ടു മാർക്ക് അടിസ്ഥാനത്തിലാണ് പ്രവേശനം.

യോഗ്യത

പ്ലസ് ടു സയൻസ്

അപേക്ഷ ക്ഷണിച്ചിട്ടുള്ള കോഴ്സുകൾ

  • ഫാർമസി
  • ഹെൽത്ത് ഇൻസ്പെക്ടർ
  • മെഡിക്കൽ ലാബ് ടെക്നോളജി
  • റേഡിയോളജിക്കൽ ടെക്നോളജി
  • ഒഫ്താൽമിക് അസിസ്റ്റന്റ്
  • ഡെന്റൽ മെക്കാനിക്സ്
  • ഡെന്റൽ ഹൈജീനിസ്റ്റ്
  • ഓപ്പറേഷൻ തിയേറ്റർ ആന്റ് അനസ്തേഷ്യ ടെക്നോളജി
  • കാർഡിയോ വാസ്കുലാർ ടെക്നോളജി
  • ന്യൂറോ ടെക്നോളജി
  • ഡയാലിസിസ് ടെക്നോളജി
  • എൻഡോസ്കോപ്പിക് ടെക്നോളജി
  • ഡെന്റൽ ഓപ്പറേറ്റിംഗ് റൂം അസിസ്റ്റന്റ്
  • റെസ്പിറേറ്ററി ടെക്നോളജി

എങ്ങനെ അപേക്ഷിക്കാം?

LBS സെന്റർ ഡയറക്ടർക്കാണ് പ്രവേശനം നടത്തൽ ചുമതല. 

LBS സെന്റർ ഡയറക്ടറുടെ https://lbscentre.in/pardiplcourse2020/index.aspx എന്ന വെബ്സൈറ്റ് വഴി 2021 ജനുവരി 15 വരെ അപേക്ഷ സമർപ്പിക്കാം.

അപേക്ഷാഫീസ് 

✔പൊതുവിഭാഗത്തിന് 400/- രൂപ

✔SC/ST വിഭാഗത്തിന് 200 രൂപ/- രൂപ

വെബ്സൈറ്റിൽ നിന്ന് ഡൗൺലോഡ് ചെയ്തെടുത്ത ചെല്ലാൻ ഉപയോഗിച്ച് ഫെഡറൽ ബാങ്കിന്റെ ഏതെങ്കിലും ശാഖ വഴി ഫീസ് ഒടുക്കാവുന്നതാണ്/ ഓൺലൈനായും ഫീസടക്കാം.


കൂടുതൽ വിവരങ്ങൾക്ക് ബന്ധപ്പെടാം:-

☎️ 0471 2560363



0 comments: