2020, ഡിസംബർ 25, വെള്ളിയാഴ്‌ച

വീട്ടിലിരുന്ന് പണം സമ്പാദിക്കാം എന്ന സന്ദേശം വന്നിട്ടുണ്ടോ? ജാഗ്രത പാലിക്കണമെന്ന് കേരള പോലീസ്


വീട്ടിൽ ഇരുന്ന് പണം സമ്പാദിക്കാം എന്ന വാഗ്ദാനം നൽകി നൽകി വാട്സാപ്പ് വഴി നടക്കുന്ന തട്ടിപ്പിനെതിരെ മുന്നറിയിപ്പുമായി കേരള പോലീസ്.

ഇത്തരത്തിലുള്ള മെസ്സേജുകൾ ഇതിനോടകം തന്നെ മിക്ക ഫോണുകളിലേക്കും പോയിട്ടുണ്ടാകും. മെസ്സേജിനോടൊപ്പം വരുന്ന ലിങ്കിൽ ക്ലിക്ക് ചെയ്താൽ വിലപ്പെട്ട ഡേറ്റയും കോൺടാക്റ്റുകളും ചിലപ്പോൾ പണവും നഷ്ടപ്പെട്ടേക്കാം എന്ന മുന്നറിയിപ്പാണ് കേരള പോലീസ്. ലിങ്ക് ക്ലിക്ക് ചെയ്യുന്നതുവഴി തട്ടിപ്പുകാർക്ക് ബാങ്ക് അക്കൗണ്ട് വിശദാംശങ്ങൾ ലഭിച്ചേക്കാം എന്നും പോലീസ് പറയുന്നു.

പോലീസ് മുന്നറിയിപ്പിന്റെ പൂർണ്ണരൂപം

വീട്ടിലിരുന്ന് പണം സമ്പാദിക്കാൻ ജോലി വാഗ്ദാനവുമായി വാട്സ്ആപ്പ് മുഖേന പുതിയ തട്ടിപ്പ്

ശ്രദ്ധിക്കുക

വർക്ക് ഫ്രം ഹോം ജോലി അവസരങ്ങൾ ആണ് ഓൺലൈൻ തട്ടിപ്പുകാരുടെ പുതിയ ഓഫർ. കൊറോണാ കാലമായതിനാൽ ജോലി നഷ്ടപ്പെട്ട പലരും വരുമാനമില്ലാതെ എന്തെങ്കിലുമൊരു ജോലി അന്വേഷിക്കുന്ന തിരക്കിലാണ്.

"There's a part-time job, you can use your mobile phone to operate at home, you can earn 200-3000 rupees a day, 10-30 minutes a day, new users join to get you 50 rupees, waiting for you to join. Reply 1 and long click the link to join us asap."

ഇത്തരം മെസ്സേജുകൾ ആണ് വാട്സാപ്പിൽ ഇപ്പോൾ പ്രചരിക്കുന്നത്.

പ്രതിദിനം 30 മിനിറ്റ് മാത്രം നിങ്ങൾ വീട്ടിലിരുന്നു ജോലി ചെയ്താൽ മതി, 3000 രൂപയാണ് കമ്പനി വാഗ്ദാനം ചെയ്യുന്ന ശമ്പളം. നിരവധി പേരാണ് ഈ തട്ടിപ്പിന് ഇരയായത്. മെസ്സേജിന് താഴെ ഒരു ലിംഗം തന്നിട്ടുണ്ടാകും. ഈ ലിങ്ക് ക്ലിക്ക് ചെയ്ത് ആക്റ്റിവേറ്റ് ആയാൽ നിങ്ങളുടെ വിലപ്പെട്ട ഡേറ്റയും കോൺടാക്റ്റുകൾ പണവും നഷ്ടപ്പെട്ടേക്കാം. തട്ടിപ്പുകാർക്ക് നമ്മുടെ ബാങ്ക് അക്കൗണ്ട് വിശദാംശങ്ങൾ ലഭിക്കുക മാത്രമല്ല, വാട്സ്ആപ്പ് അക്കൗണ്ട് ലോഗ് ഔട്ട് ചെയ്യപ്പെടാനും ഇടയുണ്ട്.

ഓൺലൈൻ തട്ടിപ്പിനെതിരെ വാട്സ്ആപ്പ് നിരവധി സെക്യൂരിറ്റി നടപടികൾ സ്വീകരിക്കുന്നുണ്ടെങ്കിലും അതിനെല്ലാം വെല്ലുന്ന രീതിയിലാണ് ഓൺലൈൻ ഫ്രോഡുകൾ ഓരോ ദിവസവും പുതിയ മാർഗങ്ങൾ കണ്ടെത്തുന്നത്. ഇത്തരം പാർട്ട് ടൈം ജോലി ഓഫർ ചെയ്യുന്ന മെസ്സേജുകൾ വാട്സാപ്പിലൂടെ ധാരാളം പ്രചരിക്കുന്നുണ്ട്.

ഇത്തരം മെസ്സേജുകളിൽ ഉപയോഗിച്ചിരിക്കുന്ന ഭാഷയും വാക്യങ്ങളും നിയതമായ രീതിയിൽ ആയിരിക്കില്ല. അത് കാണുമ്പോൾ തന്നെ നമുക്ക് മനസ്സിലാക്കാൻ കഴിയണം കൃത്യമായ ഉറവിടത്തിൽ നിന്നല്ല  ഇത്തരം മെസേജുകൾ വരുന്നതെന്ന്. പ്രശസ്തരായ പല കമ്പനികളുടെയും പേരിലായിരിക്കും മെസ്സേജ് വരുക. ഇത്തരം ലിങ്കുകൾ ക്ലിക്ക് ചെയ്യുന്നതിനു മുമ്പ് ആധികാരികത ഉറപ്പു വരുത്തുക.

ആയതിനാൽ ഇത്തരം മെസ്സേജുകൾ ലഭിച്ചാൽ അവഗണിക്കുക. ഏത് കോൺടാക്ടിൽ നിന്നാണോ ലഭിച്ചത് ആ നമ്പർ ബ്ലോക്ക് ചെയ്യുക. തട്ടിപ്പിനെതിരെ അടുത്തുള്ള സ്റ്റേഷനിലോ സൈബർ പോലീസ് സ്റ്റേഷനിലോ പരാതി നൽകാവുന്നതാണ്.

 




0 comments: