2020, ഡിസംബർ 21, തിങ്കളാഴ്‌ച

2021 ജനുവരി 1 മുതൽ ആരംഭിക്കുന്ന 7 നിയമങ്ങൾ; Top 7 rules from central government


പുതുവർഷത്തിൽ നാം തീർച്ചയായും അറിഞ്ഞിരിക്കേണ്ട ചില മാറ്റങ്ങൾ കേന്ദ്ര ഗവൺമെൻറ് നടപ്പിൽ വരുത്തുന്നു. ചെക്ക് പെയ്മെൻറ്, ജിഎസ്ടി, യുപിഐ പെയ്മെൻറ് ഉൾപ്പെടെ നാം അറിഞ്ഞിരിക്കേണ്ട ചില പ്രധാന മാറ്റങ്ങൾ എന്തൊക്കെ എന്ന് പരിശോധിക്കാം.

ചെക്ക് പെയ്മെന്റ് നിയമം

ജനുവരി 1 മുതൽ 50,000 രൂപയിൽ കൂടുതൽ വരുന്ന ചെക്ക് ഇടപാടുകൾക്കു പുതിയ നിയമം നടപ്പിലാക്കും. നിലവിൽ ഈ ഈ സൗകര്യം ഉപയോഗപ്പെടുത്തുന്നത് അക്കൗണ്ട് ഉടമയുടെ വിവേചന അധികാരത്തിൽ ആയിരിക്കും. അഞ്ച് ലക്ഷവും അതിൽ കൂടുതൽ ഉള്ള ഇടപാടുകൾക്ക് ബാങ്കുകളുടെ പ്രത്യേക അനുമതി ആവശ്യമാണ്. ഇൻഷുറൻസും പെൻഷനും ഇനി വാട്സാപ്പ് വഴി ഇന്ത്യയിൽ ഉടൻ ആരംഭിക്കും ആരംഭിക്കും എന്നുള്ള സൂചന കിട്ടിയിട്ടുണ്ട്.

യുപിഐ പെയ്മെന്റ്

പുതുവർഷത്തിൽ അതിൽ ആമസോൺ പേ ഗൂഗിൾ പേ തുടങ്ങിയ മൂന്നാംകക്ഷി ആപ്ലിക്കേഷൻ ദാതാക്കൾ വഴിനടത്തുന്ന പെയ്മെൻറ് അധിക നിരക്ക് ഈടാക്കാൻ റീട്ടെയിൽ പെയ്മെൻറ് പ്ലാറ്റ്ഫോമായ NPCI തീരുമാനിച്ചിരിക്കുന്നു. യുപിഐ ഇടപാടുകളുടെ പരിധി 30% ആയി ഉയർത്തിയിട്ടുണ്ട്. യുപിഐ പെയ്മെൻറ് ഭാവി വളർച്ചയ്ക്കും അപകടസാധ്യത കുറയ്ക്കുന്നതിനും വേണ്ടിയാണ് ഇത്.

നാലുചക്ര വാഹനങ്ങൾക്കെല്ലാം ഫാസ്റ്ററ്റ് ടാഗ് നിർബന്ധം

2020 നവംബർ 6ന് ദേശീയപാത മന്ത്രാലയം പുറത്തിറക്കിയ പുതിയ വിജ്ഞാപന പ്രകാരം ജനുവരി ഒന്നു മുതൽ നാലു ചക്ര വാഹനങ്ങൾക്ക് ഫാസ്റ്റ് ടാഗ് നിർബന്ധം. കേന്ദ്ര മോട്ടോർ വാഹന നിയമങ്ങൾ 1989 അത് ഭേദഗതി ചെയ്തതാണ് പുതിയ നിയമം.

വാഹന വില ഉയർത്താൻ തീരുമാനം

ഇന്ത്യയിലെ വാഹന കമ്പനികൾ പുതുവർഷത്തിൽ വാഹന വില ഉയർത്താൻ തീരുമാനമെടുത്തു. വർദ്ധിച്ചുവരുന്ന നിർമ്മാണ ചെലവിന് ഭാഗികമായ ആശ്വാസത്തിനാണ് ഈ തീരുമാനം. പ്രമുഖ കാർ കമ്പനികളായ ഹീറോ, മോട്ടോകോർപ്പ്, മഹീന്ദ്ര, മാരുതി, തുടങ്ങിയവർ വിലവർധനവ് ഇതിനോടകംതന്നെ തന്നെ പ്രഖ്യാപിച്ചു കഴിഞ്ഞിട്ടുണ്ട്.

ലാൻഡ് ലൈനിൽ നിന്ന് മൊബൈൽ ഫോണിലേക്ക് വിളിക്കാൻ പുതിയ ക്രമീകരണം

ഒരു ലാൻഡ് ലൈൻ ഉണ്ടെന്നു മൊബൈൽ ഉപയോക്താവിനെ വിളിക്കുന്നതിന് '0' എന്ന അക്കം പ്രിഫിക്സ് ആയി നൽകണമെന്ന് ടെലികോം മന്ത്രാലയം. ജനുവരി ഒന്നിനോടകം തന്നെ വേണ്ട ക്രമീകരണങ്ങൾ ചെയ്യാൻ ടെലികോം വകുപ്പ് ടെലികോം സേവനദാതാക്കളോട് ആവശ്യപ്പെട്ടിരുന്നു.


0 comments: